കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകല്യമുള്ളവരെ പരിചരിക്കുന്നവര്‍ക്ക് ബജറ്റില്‍ ആശ്വാസ പദ്ധതി: ജെയ്റ്റ്ലിയുടെ ബജറ്റില്‍ പ്രതീക്ഷ!!

Google Oneindia Malayalam News

ദില്ലി: എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ ബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പരിഷ്കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്രം. ശാരീരിക- മാനസിക വൈകല്യമുള്ളവരെ പരിപാലിക്കുന്ന കുടുംബങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുമെന്ന വാഗ്ദാനം പാലിക്കാനാണ് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ബജറ്റിന് മുന്നോടിയായി നല്‍കിയിട്ടുള്ള നിര്‍ദേശം. വരാനിരിക്കുന്ന കേന്ദ്രധനകാര്യ ബജറ്റില്‍ അരുണ്‍ ജെയ്റ്റ്ലി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാര്‍ട്ടി അധികാരത്തിലേറിയിട്ടും ഇതു വരെ പാലിക്കപ്പെടാത്ത ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓരോ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. വൈകല്യം അനുഭവിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നികുതിയില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യമന്ത്രാലയത്തിന് ഇമെയില്‍ അയച്ചതായും സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുമ്പോഴുള്ള പഴുതുകളെക്കുറിച്ച് ധനകാര്യ മന്ത്രാലയം ആരാഞ്ഞിരുന്നുവെന്നും വരാനിരിക്കുന്ന ബജറ്റില്‍ സഹായ പദ്ധതി നടപ്പിലാക്കാനാണ് നീക്കമെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കിയെന്നും ന്യൂസ് 18 റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

-budget1
English summary
With just 20 days to go for its last budget, the central government has asked departments to go through the BJP’s 2014 manifesto and list out all the promises that have not been fulfilled yet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X