Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദായ നികുതി ഇളവ് ചെയ്‌തേക്കും; ബജറ്റില്‍ 2 വന്‍ മാറ്റങ്ങള്‍... ചെറിയ വരുമാനക്കാര്‍ നികുതി നല്‍കേണ്ട

ന്യൂഡല്‍ഹി: വരുന്ന കേന്ദ്ര ബജറ്റില്‍ ഉറ്റുനോക്കുകയാണ് രാജ്യം. എന്തൊക്കെ ഇളവുകളാണ് പ്രഖ്യാപിക്കാന്‍ പോകുന്നത് എന്നാണ് നോട്ടം. ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദായ നികുതിയുമായി ബന്ധപ്പെട്ട് രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

വില കുറയുന്നവ, കൂടുന്നവ, ആദായ നികുതി, ആനുകൂല്യങ്ങള്‍, വരുമാന വര്‍ധനയ്ക്കുള്ള പദ്ധതികള്‍, വന്‍കിട പ്രൊജക്ടുകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ബജറ്റില്‍ ശ്രദ്ധേയ വിഷയങ്ങളാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പിക്കാന്‍ പര്യാപ്തമായ നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്തുമോ എന്നതും പ്രധാനമാണ്. ആദായ നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാം...

income tax relief in budget 2025-1

വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. ആദായ നികുതിയില്‍ രണ്ട് റജിമുകളാണുള്ളത്. പഴയതും പുതിയതും. പുതിയ റജിമിലേക്ക് എല്ലാവരും മാറണം എന്നാണ് സര്‍ക്കാരിന്റെ താല്‍പ്പര്യം. ഇതിന് വേണ്ടി ചില ഇളവുകള്‍ പുതിയ റജിമില്‍ പ്രതീക്ഷിക്കുന്നുണ്ട്.

10 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ഉണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്ന ഒരു മാറ്റം. ഈ പ്രഖ്യാപനം വന്നാല്‍ മധ്യവര്‍ഗത്തില്‍പ്പെട്ട മിക്കവരും നികുത ഒടുക്കേണ്ടി വരില്ല. പ്രതിമാസം 80000 വരെ ശമ്പളം പറ്റുന്നവര്‍ ഈ പരിധിയിലാകും ഉണ്ടാകുക. അതേസമയം, 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 25 ശതമാനം നികുതി എന്ന പുതിയ സ്ലാബ് കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിലവിലെ ആദായ നികുതി ഘടന

നിലവില്‍ പുതിയ ടാക്‌സ് റജിമില്‍ 7.75 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഒടുക്കേണ്ടതില്ല. 75000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂടി ചേര്‍ത്താണിത്. 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബായ 30 ശതമാനമാണ് ഒടുക്കേണ്ടത്.

രണ്ട് നിര്‍ദശങ്ങളിലും സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്ത ശേഷമാകും ബജറ്റ് അവതരണത്തില്‍ ഉള്‍പ്പെടുത്തുക. 10 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി കൊടുക്കേണ്ടതില്ല എന്ന ആശ്വാസത്തിന് പുറമെ ഉയര്‍ന്ന നികുതി നിരക്ക് 25 ശതമാനമായി കുറയുന്നു എന്ന പ്രത്യേകതയുമുണ്ട്.

സ്വര്‍ണം ഇറക്കുമതി നികുതി

ആദായ നികുതിയില്‍ ഇളവ് നല്‍കുന്നതിലൂടെ സര്‍ക്കാരിന് ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായേക്കും. വരുമാനം നഷ്ടം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനം സ്വര്‍ണ ഇറക്കുമതിക്കുള്ള നികുതി വന്‍തോതില്‍ വെട്ടിക്കുറച്ചതായിരുന്നു.

15 ശതമാനമായിരുന്നു സ്വര്‍ണം ഇറക്കുമതിക്കുള്ള നികുതി. ഇത് ആറ് ശതമാനമാക്കി കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതോടെ സ്വര്‍ണത്തിന് വന്‍തോതില്‍ വില കുറയുന്ന സാഹചര്യമുണ്ടായെങ്കിലും ആഗോള വിപണിയില്‍ വില കൂടുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ നേട്ടം ഉപഭോക്താക്കള്‍ക്ക് കിട്ടിയില്ല. ഇത്തവണ സ്വര്‍ണ ഇറക്കുമതി നികുതി കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+