കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനികര്‍ക്ക് അധിക സര്‍ചാര്‍ജ്:മൂന്ന് ലക്ഷം വരെ നികുതിയില്ല, അഞ്ച് ലക്ഷം വരെ അഞ്ച് ശതമാനം

Google Oneindia Malayalam News

ദില്ലി: മുന്‍കേന്ദ്രമന്ത്രിയും ലോക് സഭാംഗവുമായ ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ബജറ്റ് അവതരണത്തിന് പച്ചക്കൊടി. ഇ അഹമ്മദ് എംപിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷവുമായി സമവായത്തിലെത്തുകയായിരുന്നു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും അനുമതി നല്‍കിയതിനെ തുടര്‍ന്ന് ബുധനാഴ്ച 11മണിയ്ക്ക് തന്നെ ബജറ്റ് അവതരണം നടക്കും. സിറ്റിംഗ് എംപി മരിച്ചതിനെ തുടര്‍ന്ന് കീഴ് വഴക്കപ്രകാരം ബജറ്റ് അവതരണം വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കണമെന്നാണ് പ്രതിപക്ഷം ഉന്നയിച്ച ആവശ്യം ഇത് തള്ളിക്കൊണ്ടായിരുന്നു സ്പീക്കര്‍ ബജറ്റ് അവതരണത്തിന് അനുമതി നല്‍കിയത്.

 ധനികര്‍ക്ക് അധിക സര്‍ചാര്‍ജ്

ധനികര്‍ക്ക് അധിക സര്‍ചാര്‍ജ്

4.5 ലക്ഷം വരെയുള്ള വരുമാനത്തില്‍ വിവിധ ഇനങ്ങളില്‍ ഇളവിന് അര്‍ഹതയുളളവര്‍ക്ക് നികുതി നല്‍കേണ്ടതില്ല. അഞ്ചു ലക്ഷം രൂപ വരുമാനമുള്ളവര്‍ അഞ്ചു ശതമാനം മാത്രം നികുതി നല്‍കണം. പത്തു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനത്തിലേക്കാണ് ഈ ഇളവ് ലഭിയ്ക്കുക. ആദായനികുതി സ്ലാബുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടി

എല്ലാ രാഷ്ട്രീയ കക്ഷികളും നികുതി സമര്‍പ്പിക്കണം. അംഗീകൃത പാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ചെക്കായോ ഡിജിറ്റലായോ മാത്രമേ ഇനി രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭാവന സ്വീകരിക്കാന്‍ കഴിയൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു വ്യക്തിയില്‍ നിന്ന് പണമായി സ്വീകരിക്കാവുന്ന സംഭാവന 2000 രൂപ മാത്രമാണ്.
അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ആരംഭിയ്ക്കാന്‍ നിര്‍ദേശം.

 മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കൂടൂതല്‍ കറന്‍സികള്‍ പാടില്ല

മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കൂടൂതല്‍ കറന്‍സികള്‍ പാടില്ല

മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കൂടൂതല്‍ കറന്‍സികള്‍ പാടില്ല. പണമിടപാടുകള്‍ക്ക് നിയന്ത്രണം,. നീക്കം ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിയ്ക്കാന്‍. കൂടുതല്‍ വരുന്ന തുക ചെക്കായോ ബോണ്ടായോ നല്‍കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഭാവന 2000 രൂപ പണമായി വാങ്ങാം.

നികുതി വെട്ടിപ്പ് തടയാന്‍ പ്രത്യേക പദ്ധതി

നികുതി വെട്ടിപ്പ് തടയാന്‍ പ്രത്യേക പദ്ധതി

രാജ്യത്തെ നികുതി വെട്ടിപ്പ് തടയാന്‍ പ്രത്യേക പദ്ധതി. നികുതി വെട്ടിയ്ക്കുന്നവര്‍ക്ക് നികുതി നനല്‍കുന്നവര്‍ക്ക് ബാധ്യത വരുത്തുന്നു. ആദായ നികുതി നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കും.

 ഡിജിറ്റല്‍ ബാങ്കിംഗിന് മുന്‍ഗണന

ഡിജിറ്റല്‍ ബാങ്കിംഗിന് മുന്‍ഗണന

വ്യാപാരികള്‍ക്കായി ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ വിനിമയ സംവിധാനംആധാര്‍ പേ പ്രാബല്യത്തില്‍ വരും. 125 ലക്ഷം പേര്‍ ഭീം ആപ്പ് ഉപയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി. 2020ഓടെ 20 ലക്ഷം ആധാര്‍ അധിഷ്ഠിത സൈ്വപ്പിംഗ് മെഷീനുകള്‍ വരും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിയമം കൊണ്ടുവരും.

 കേരളത്തിന് എയിംസില്ല

കേരളത്തിന് എയിംസില്ല

ജാര്‍ഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് എയിംസുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തിന് എയിംസില്ല.

 റെയില്‍വേ പ്രഖ്യാപനങ്ങള്‍

റെയില്‍വേ പ്രഖ്യാപനങ്ങള്‍

എല്ലാ ട്രെയിനുകളിലും ബയോ ടോയ്ലെറ്റ് 2020 നകം ആളില്ലാ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കും. 500 റയില്‍വേ സ്റ്റേഷനുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സൗഹൃദ സ്റ്റേഷനുകളാക്കും. റെയില്‍വേ ഐആര്‍സിടിസി ഓണ്‍ലൈന്‍ ബുക്കിങ്ങിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. എല്ലാ ട്രെയിനുകളിലും ബയോ ടോയ്ലെറ്റ് 2020 നകം ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും. 500 റയില്‍വേ സ്റ്റേഷനുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സൗഹൃദ സ്റ്റേഷനുകളാക്കും. മെട്രോ റയില്‍ നയം നടപ്പാക്കും.

 സ്ത്രീ ശാക്തീകരണത്തിന് പദ്ധതി

സ്ത്രീ ശാക്തീകരണത്തിന് പദ്ധതി

മഹിളാ ശാക്തീകരണ കേന്ദ്രങ്ങള്‍ ആരംഭിയ്ക്കാന്‍ 500 കോടി രൂപ. സ്ത്രീകള്‍ക്കുംല കുട്ടികള്‍ക്കുമുള്ള പദ്ധതിയ്ക്കായി 1.84 ലക്ഷം കോടി രൂപ.

 വിദ്യാഭ്യാസ രംഗത്ത്

വിദ്യാഭ്യാസ രംഗത്ത്

ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കും. പ്രവേശന പരീക്ഷകള്‍ക്ക് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തും.

 ദാരിദ്ര്യനിര്‍മാര്‍ജ്ജനം

ദാരിദ്ര്യനിര്‍മാര്‍ജ്ജനം

15, 000 ഗ്രാമങ്ങളെ ദാരിദ്ര്യ രഹിതമാക്കും. ഒരു കോടി വീടുകളും ദാരിദ്ര്യമുക്തമാക്കുമെന്നും പ്രഖ്യാപനം. 2018ഓടെ എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പാക്കും. അടിസ്ഥാനസൗകര്യ വികസനത്തിന് 3.96 ലക്ഷം കോടി രൂപയുടെ നിക്ഷേപം.

 കാര്‍ഷികര്‍ക്ക് 10 ലക്ഷം കോടി വരെ വായ്പ

കാര്‍ഷികര്‍ക്ക് 10 ലക്ഷം കോടി വരെ വായ്പ

കാര്‍ഷികര്‍ക്ക് 10 ലക്ഷം കോടി വരെ വായ്പ നല്‍കും. കാര്‍ഷിക രംഗത്ത് 4.1 വളര്‍ച്ച പ്രതീക്ഷിയ്ക്കുന്നു. വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപ. കൂടുതല്‍ കാര്‍ഷിക ലാബുകള്‍ സ്ഥാപിയ്ക്കും. ജലചേസനത്തിന് പ്രത്യേക നബാര്‍ഡ് ഫണ്ട്.

 ആഭ്യന്തര ഉല്‍പ്പാദനത്തില്‍ മെച്ചം

ആഭ്യന്തര ഉല്‍പ്പാദനത്തില്‍ മെച്ചം

നോട്ട് അസാധുവാക്കലിന്റെ ഗുണം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഉണ്ടാകും. ആഭ്യന്തര ഉല്‍പ്പാദനം 3.4 ശതമാനം വളര്‍ച്ച പ്രാപിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു. നികുതി വെട്ടിപ്പുകാര്‍ക്ക് തടയിടാന്‍ കഴിഞ്ഞു. ബജറ്റ് ഏകീകരണം ചരിത്രപരമായ നടപടിയെന്നും ബജറ്റ് പ്രഖ്യാപനത്തിനിടെ മന്ത്രി.

നോട്ട് നിരോധനം ധീരമായ നീക്കം

നോട്ട് നിരോധനം ധീരമായ നീക്കം

നോട്ട് നിരോധനം ധീരമായ നടപടിയാണെന്നും നോട്ട് പിന്‍വലിക്കല്‍ സാമ്പത്തിക പരി,ഷ്‌കരണങ്ങളുടെ തുടര്‍ച്ചയെന്നും അരുണ്‍ ജെയ്റ്റ്‌ലി. ഉത്പാദന രംഗത്ത് ഇന്ത്യ ആറാം സ്ഥാനത്തെന്നും ധനമന്ത്രി. പ്രത്യാഘാതം നീളുന്നില്ലെന്നും മന്ത്രി.

 പാസ് പോര്‍ട്ട് പോസ്റ്റ് ഓഫീസില്‍

പാസ് പോര്‍ട്ട് പോസ്റ്റ് ഓഫീസില്‍

ഹെഡ് പോസ്‌റ്റോഫീസുകളില്‍ പാസ്‌പോര്‍ട്ട് സേവനം ലഭ്യമാക്കാന്‍ പ്രഖ്യാപനം.

 കമ്പനികള്‍ക്ക് ഇരുട്ടടി

കമ്പനികള്‍ക്ക് ഇരുട്ടടി

അമ്പതുകോടിയില്‍ കൂടുതല്‍ വരുമാനമുള്ള കമ്പനികള്‍ക്ക് 20 ശതമാനം നികുതി.

 പണപ്പെരുപ്പം വര്‍ധിച്ചു

പണപ്പെരുപ്പം വര്‍ധിച്ചു

പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും വളര്‍ച്ചാ നിരക്ക് വര്‍ധിച്ചുവെന്നും അരുണ്‍ ജെയ്റ്റ്‌ലി.

ആദായനികുതിയില്‍ സത്യന്ധതയില്ല

ആദായനികുതിയില്‍ സത്യന്ധതയില്ല


10 ലക്ഷത്തിന് മുകളില്‍ വരുമാനം കാണിച്ചത് 24 ലക്ഷം പേര്‍ മാത്രം. ആദായ നികുതി നല്‍കുന്നത് 1.7 കോടി പേര്‍. 50 ലക്ഷത്തിന് മുകളില്‍ വരുമാനം കാണിച്ചിട്ടുള്ളത് 1.72 ലക്ഷം മാത്രമെന്നും ധനകാര്യ മന്ത്രി ബജറ്റ് അവതരണത്തിനിടെ.

 ബജറ്റ് അവതരണം ആരംഭിച്ചു

ബജറ്റ് അവതരണം ആരംഭിച്ചു

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് സഭ പിരിയാമെങ്കിലും രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിനാല്‍ നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

കേന്ദ്രബജറ്റ് അല്‍പ്പസമയത്തിനകം

കേന്ദ്രബജറ്റ് അല്‍പ്പസമയത്തിനകം

പാര്‍ലമെന്റില്‍ അല്‍പ്പസമയത്തിനുള്ളില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്രബജറ്റ് അവതരിപ്പിക്കും.

 തൊഴിലുറപ്പ് പദ്ധതിയ്ക്ക്

തൊഴിലുറപ്പ് പദ്ധതിയ്ക്ക്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളുടെ പങ്കാളിത്തം 55 ശതമാനം വര്‍ധിപ്പിച്ചു.

 റോഡ് വികസനത്തിന് മുന്‍ഗണന

റോഡ് വികസനത്തിന് മുന്‍ഗണന

നിലവില്‍ പ്രതിദിനം 132 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മിച്ചു വരുന്നു. 2011-14 ല്‍ ഇത് 73 കിലോമീറ്റര്‍ മാത്രമായിരുന്നു. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിക്ക് 19,000 കോടി രൂപ. തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി. ഈ രംഗത്ത് നടപ്പാക്കിയ ജിയോ-ടാഗിങ് ഏറെ ഫലപ്രദം.

 ബജറ്റ് അവതരണത്തില്‍ മാറ്റമില്ല

ബജറ്റ് അവതരണത്തില്‍ മാറ്റമില്ല

ബജറ്റ് അവതരണം ബുധനാഴ്ച തന്നെ നടക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. എംപി ഇ അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായും സ്പീക്കര്‍ അറിയിച്ചു.

ജിഎസ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്

ജിഎസ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്

ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ക്ക് അന്തിമ രൂപം നല്‍കി. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അധിക നികുതി.

കേന്ദ്ര ബജറ്റ് 11 മണിയ്ക്ക്

11 മണിയക്ക് കേന്ദ്രബജറ്റ് അവതരിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. ബജറ്റ് അവതരണത്തിന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്.

 മൂന്ന് ലക്ഷത്തിന് മുകളില്‍

മൂന്ന് ലക്ഷത്തിന് മുകളില്‍

മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ഡിജിറ്റലാക്കുന്നതിനുള്ള എസ്എടി നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിച്ചു.

 യുവാക്കള്‍ക്ക് പദ്ധതി

യുവാക്കള്‍ക്ക് പദ്ധതി

സര്‍ക്കാര്‍ ആരംഭിച്ച സങ്കല്‍പ്പ് പദ്ധതിയില്‍ രാജ്യത്തെ 3.5 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കും.
പ്രധാനമന്ത്രിയുടെ മുദ്ര യോജനയുടെ വായ്പയ്ക്കായി 2.44 ലക്ഷം കോടി വകയിരുത്തു. പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ സബ്‌സിഡിയുള്ള വായ്പാ കാലാവധി വിപുലീകരണത്തിന് അംഗീകാരം.

മുതിര്‍ന്ന പൗരന്മാര്‍ക്ക്

മുതിര്‍ന്ന പൗരന്മാര്‍ക്ക്

രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആധാര്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യസുരക്ഷാ പദ്ധതി.

 പ്രതിരോധ മേഖലയ്ക്ക്

പ്രതിരോധ മേഖലയ്ക്ക്

പ്രതിരോധ മേഖലയ്ക്ക് 2,74,114 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ശാസ്ത്രമേഖലയ്ക്ക് സൈനികര്‍ക്ക് റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് പ്രത്യേക സംവിധാനം.

 വിദേശ നിക്ഷേപത്തിന്

വിദേശ നിക്ഷേപത്തിന്

വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിനെ നിര്‍ത്തലാക്കിക്കൊണ്ട് വിദേശ നിക്ഷേപങ്ങള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നു.

English summary
Union budjet by finance minister Arun Jaitley to be presented on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X