ക്ഷേമ പദ്ധതികള്‍ പിന്‍വലിച്ച ശേഷം മാത്രം സാര്‍വ്വത്രിക അടിസ്ഥാന വേതനമെന്ന് അരവിന്ദ് സുബ്രഹ്മണ്യം
രാജ്യത്തെ 30 കോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്ക് ബാങ്ക് മുഖേന മാസം തോറും നിശ്ചിത വരുമാനം ലഭ്യമാക്കുന്നതാണ് പദ്ധതി
അഹമ്മദാബാദ്: സാമ്പത്തിക സര്‍വ്വേയില്‍ മുന്നോട്ടുവച്ചിട്ടുള്ള സാര്‍വ്വത്രിക അടിസ്ഥാന വേതന പദ്ധതി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ പിന്‍വലിച്ച ശേഷം മാത്രമേ സാധ്യമാവൂ എന്ന് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. രാജ്യത്ത് എല്ലാവര്‍ക്കും സാര്‍വ്വത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവനിനിരുന്നു. നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ പ്രതിസന്ധിയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്തെ 30 കോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്ക് ബാങ്ക് മുഖേന മാസം തോറും നിശ്ചിത വരുമാനം ലഭ്യമാക്കുന്നതാണ് പദ്ധതി.
ഭീമമായ തുക പദ്ധതിയ്ക്ക് ആവശ്യമാണെന്നും നിലവിലുള്ള ക്ഷേമപദ്ധതികള്‍ക്ക് പുറമേ സാര്‍വ്വത്രിക അടിസ്ഥാന വേതന പദ്ധതി കൂടി വഹിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അരവിന്ദ് സുബ്ഹ്മണ്യം വ്യക്തമാക്കി. അഹമ്മദാബാദിലെ ഐഐഎംസിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സാര്‍വ്വത്രിക അടിസ്ഥാന വേതനം പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയുള്ളതാണെന്നും നിലവില്‍ സര്‍ക്കാര്‍ ചെലവഴിയ്ക്കുന്ന പണം ആവശ്യക്കാരിലേയ്ക്ക് എത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ പദ്ധതി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കരുതുന്നതായും അരവിന്ദ് സുബ്രഹ്മണ്യം പറയുന്നു.

രാജ്യത്ത് ദാരിദ്ര്യം തുടച്ചുനീക്കുന്നതിനും സര്‍ക്കാര്‍ ചെലവഴിക്കുന്ന പണം ആവശ്യക്കാരിലെത്തിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് സാര്‍വ്വത്രിക അടിസ്ഥാന വേതന പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ പരിഹകരിക്കപ്പെടുക. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സാര്‍വ്വത്രിക വരുമാനം ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സ്ഥിരവരുമാനം കേന്ദ്രത്തിനില്ലെന്ന് നേരത്തെ നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗാരിയ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ കേന്ദ്രബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications