Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം കെഎസ്എഫ്ഇയില്‍ വേണം പണയം വെക്കാന്‍: പലിശ കുറവ് മാത്രമാണോ, അല്ല വേറേയുമുണ്ട് നേട്ടങ്ങള്‍

ഒരു അത്യാവശ്യം വന്നാല്‍ കയ്യിലുള്ള സ്വർണം പണയം വെക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളേയായിരിക്കും ഈ ഘട്ടത്തില്‍ ആശ്രയിക്കുക. പെട്ടെന്ന് തന്നെ പൈസ കയ്യില്‍ കിട്ടുമെങ്കിലും ഉയർന്ന പലിശയോടൊപ്പം മറ്റ് നിരവധി ചാർജുകളും ഇടാക്കപ്പെട്ടേക്കാം. എന്നാല്‍ ഈ സാഹചര്യത്തില്‍ ഏവർക്കും ആശ്രയിക്കാന്‍ കഴിയുന്ന ഒരു സ്ഥാപനമാണ് കെ എസ് എഫ് ഇ.

വിവിധ തരത്തിലുള്ള സ്വർണപ്പണയ പദ്ധതികളാണ് കെ എസ് എഫ് ഇ അവതരിപ്പിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിനോടൊപ്പം മറ്റ് ഹിഡന്‍ ചാർജുകളൊന്നും ഇല്ലെന്നാണ് കെ എസ് എഫ് ഇയുടെ സ്വർണപ്പണയത്തിന്റെ പ്രത്യേകത. കെ എസ് എഫ് ഇയില്‍ സ്വർണം പണയം വെക്കാന്‍ അവിടെ അക്കൗണ്ട് വേണോ, അല്ലെങ്കില്‍ ചിട്ടി വേണോ എന്ന് തുടങ്ങിയ ആശങ്കകളൊക്കെ ഉണ്ടാകും. എന്നാല്‍ സ്വർണ്ണപ്പണയ ഇടപാടിന് ഇതൊന്നും ആവശ്യം ഇല്ലെന്നുള്ളതാണ് സത്യം.

gold-rate-today-

'കെ എസ് എഫ് ഇയുടെ സ്വർണപ്പണയ വായ്പയെക്കുറിച്ച് ആളുകള്‍ക്ക് കൃത്യമായ ധാരണയില്ല. വളരെ എളുപ്പത്തില്‍ തന്നെ ഇടപാടുകള്‍ തീർക്കാന്‍ കഴിയുന്ന പദ്ധതിയാണ് ഇത്. സ്വന്തമായി അക്കൗണ്ടോ, അല്ലെങ്കില്‍ ചിട്ടിയോ ഒന്നും ഇല്ലാതെ തന്നെ ആളുകള്‍ക്ക് ഇവിടെ വന്ന് സ്വർണം പണയം വെക്കാം' കെ എസ് എഫ് ഇ ഉദ്യോഗസ്ഥന്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.

സ്വർണപ്പണയ വായ്പ, ജനമിത്രം ഗോൾഡ് ലോൺ, പ്രീമിയം ഗോള്‍ഡ്‌ ലോണ്‍ എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് സ്വർണപ്പണയ വായ്പയ്ക്കായി കെ എസ് എഫ് ഇക്കുള്ളത്. ഒരു വായ്പ്കളുടേയും വിശദമായ വിവരങ്ങള്‍ താഴെ ചേർക്കുന്നു.

കെഎസ്എഫ്ഇ സ്വർണ്ണപ്പണയ വായ്പ

അടിയന്തിരമായി പണം ആവശ്യമുള്ള ആളുകൾക്ക് സ്വർണ്ണപ്പണയത്തിലൂടെ ഹ്രസ്വകാല വായ്പകൾ നല്‍കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പരമാവധി തുക, കുറഞ്ഞ പലിശ നിരക്ക്, ലളിതമായ നടപടിക്രമങ്ങൾ എന്നിവയാണ് ഈ വായ്പയുടെ പ്രത്യേകത.

വായ്പ കാലയളവ്: 12 മാസം . നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വർഷത്തേക്ക് വായ്പ പുതുക്കാൻ വായ്പക്കാർക്ക് കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം.

വായ്പ പരിധി: ഈ സ്കീമിലെ പരമാവധി വായ്പ തുക ഒരു വ്യക്തിക്ക് പ്രതിദിനം 25 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

പ്രവർത്തി സമയം: എല്ലാ പ്രവൃത്തി ദിനം രാവിലെ 10.00 മുതൽ വൈകുന്നേരം 4.30വരെ സ്വർണ്ണ വായ്പ കൗണ്ടർ തുറന്നിരിക്കും

പലിശ നിരക്ക്: 7.50%

ജനമിത്രം ഗോൾഡ് ലോൺ

ഇഎംഐ അടിസ്ഥാനത്തിൽ സ്വർണ്ണ വായ്പ തിരിച്ചടവ് നടത്താവുന്ന കെ എസ് എഫി യുടെ പദ്ധതിയാണ് ജനമിത്രം ഗോൾഡ് ലോൺ.

വായ്പയുടെ കാലാവധി ഒരു വർഷമാണ്. വാർഷിക പലിശ നിരക്ക് 4.9%. ഒരു വർഷത്തേക്കുള്ള വായ്പാ തുകയും പലിശയും 12 തുല്യ പ്രതിമാസ തവണകളായി തിരിച്ചിരിക്കുന്നു, അത് വായ്പ വിതരണത്തിന്റെ അടുത്ത മാസം മുതൽ തിരിച്ചടയ്ക്കണം. വായ്പ തിരിച്ചടക്കേണ്ട തീയ്യതി വായ്പ വിതരണ തീയതിയായിരിക്കും.

ഒരു വ്യക്തിക്ക് പ്രതിദിനം വിതരണം ചെയ്യാവുന്ന പരമാവധി വായ്പ തുക 10 ലക്ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പിഴപ്പലിശ പ്രതിമാസത്തവണയുടെ 12% ആണ്. പ്രൊപ്രോസ്സസ്സിംഗ് ചാർജ്ജ് ഇല്ല. പണയം വെച്ച ഉരുപ്പിടികൾ ഭാഗികമായി തിരിച്ചെടുക്കാനുള്ള സംവിധാനം 6 തവണ അടച്ചതിനു ശേഷം ഒരു തവണ മാത്രം അനുവദിക്കുന്നതാണ്.

കെ എസ് എഫ് ഇ പ്രീമിയം ഗോള്‍ഡ്‌ ലോണ്‍

  • വായ്പയുടെ കാലാവധി - 90 ദിവസം
  • വായ്പ അനുവദിക്കാവുന്ന പരമാവധി തുക - 85% (മാര്‍ക്കറ്റ്‌ വിലയുടെ)
  • വാര്‍ഷിക പലിശ നിരക്ക് - 9.90%
  • സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി - 916/22ct
  • പ്രീമിയം ഗോള്‍ഡ്‌ ലോണിന്റെ പലിശ മാസം തോറും അടക്കേണ്ടതാണ്
  • പലിശ നിരക്ക്: 30 ദിവസം വരെ 9.90% മുതല്‍
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+