ഉപാസന ചില്ലറക്കാരിയല്ല, ഒറ്റചിത്രത്തിന് 100 കോടി പ്രതിഫലം വാങ്ങുന്ന ഭര്‍ത്താവിന് തുല്യമായ ആസ്തി
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് രാംചരണ്‍. സൂപ്പര്‍താരം ചിരഞ്ജീവിയുടെ മകനായ രാംചരണിന് തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുണ്ട്. ഒരു സിനിമയ്ക്ക് 100 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന രാംചരണ്‍ തെലുങ്ക് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ രാംചരണിനോളമോ അദ്ദേഹത്തിനേക്കാള്‍ ഏറെയോ ആസ്തിയുള്ള ഒരാളാണ് അദ്ദേഹത്തിന്റെ ഭാര്യ എന്ന് എത്ര പേര്‍ക്കറിയാം.
അതിശയിക്കേണ്ട, ഉപാസന കാമിനേനിയെ കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്. 2012 ല്‍ ആയിരുന്നു ഉപാസന കാമിനേനിയെ താരം വിവാഹം കഴിച്ചത്. രാംചരണിന്റെ ഭാര്യ എന്നതിനേക്കാളുപരി രാജ്യത്തെ തന്നെ പ്രമുഖമായ ഒരു ബിസിനസ് കുടുംബത്തിലെ അംഗം എന്ന നിലയില്‍ നേരത്തെ തന്നെ പ്രശസ്തയാണ് ഉപാസന. അപ്പോളോ ഹോസ്പിറ്റല്‍സിന്റെ ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഡിയുടെ ചെറുമകളാണ് ഉപാസന കാമിനേനി.

പ്രതാപ് സി റെഡ്ഡിയുടെ ആസ്തി 22,000 കോടി രൂപയാണ് എന്നാണ് കണക്ക്. ഇന്ത്യയിലെ മികച്ച 100 ശതകോടീശ്വരന്മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഏകദേശം 77,000 കോടി രൂപയാണ് അപ്പോളോ ആശുപത്രികളുടെ വിപണി മൂലധനം. ഉപാസന കാമിനേനി അപ്പോളോ ഹോസ്പിറ്റല്‍സിന്റെ വൈസ് പ്രസിഡന്റും അമ്മ ശോഭന കാമിനേനി എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണുമാണ്.
ഇന്റര്‍നാഷണല്‍ ബിസിനസ് മാര്‍ക്കറ്റിംഗ് ആന്‍ഡ് മാനേജ്മെന്റില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഉപാസന ഉന്നത വിദ്യാഭ്യാസം നേടിയ ആള്‍ കൂടിയാണ്. പഠനം കഴിഞ്ഞ് ഉപാസന മുത്തച്ഛന്റെ ബിസിനസില്‍ ചേരികയായിരുന്നു. അപ്പോളോ ഹോസ്പിറ്റല്‍സിലെ റോളിനൊപ്പം ബി പോസിറ്റീവ് മാസികയുടെ എഡിറ്റര്‍-ഇന്‍-ചീഫ് കൂടിയാണ് അവര്‍. കൂടാതെ ഫാമിലി ഹെല്‍ത്ത് പ്ലാന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ടിപിഎയുടെ മാനേജിംഗ് ഡയറക്ടറാണ് ഉപാസന.
ഉപാസനയുടെ പിതാവ് അനില്‍ കാമിനേനി കെഇഐ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. 1989 ജൂലൈ 20 ന് ഹൈദരാബാദില്‍ ജനിച്ച ഉപാസന കാമിനേനിക്ക് പുന്‍ഷ് കാമിനേനി എന്നൊരു സഹോദരനും അനുഷ്പാല കാമിനേനി എന്നൊരു സഹോദരിയുമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഉപാസനയ്ക്കും രാം ചരണിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്. രാം ചരണും ഉപാസനയും ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സെലിബ്രിറ്റി ദമ്പതിമാരില്‍ ഒരാളാണ്.
താരദമ്പതികളുടെ മൊത്തം ആസ്തി ഏകദേശം 2,500 കോടി രൂപയാണ്. ഉപാസനയുടെ വ്യക്തിഗത ആസ്തി ഏകദേശം 1,130 കോടി രൂപയും രാം ചരണിന്റെ ആസ്തി 1,370 കോടി രൂപയുമാണ് എന്നാണ് പറയപ്പെടുന്നത്.












Click it and Unblock the Notifications