സാംസങ് ആപ്പിളിന് 717 കോടി കൊടുക്കണം
ന്യൂയോര്‍ക്ക്: സ്മാര്‍ട്ട് ഫോണ്‍ ഭീമന്മാരായ ആപ്പിളും സാംസങും തമ്മിലുള്ള പേറ്റന്റ് നിയമ പോരാട്ടത്തില്‍ ആപ്പിളിന് ഒരു വിജയം കൂടി. സാംസങ് കമ്പനി 11.96 കോടി ഡോളര്‍ ആപ്പിളിന് നല്‍കണം എന്ന് അമേരിക്കയിലെ കോടതി വിധിച്ചു. വിവിധ രാജ്യങ്ങളില്‍ ഇരു കമ്പനികളും തമ്മിലുള്ള നിയമ പോരാട്ടം തുടരുകയാണ്.
717 കോടി രൂപയാണ് സാംസങ് നല്‍കണം എന്ന് അമേരിക്കന്‍ കോടതി വിധിച്ചത്. എന്നാല്‍ ആപ്പിള്‍ ആവശ്യപ്പെട്ടതാകട്ടെ 220 കോടി ഡോളറായിരുന്നു. ഏതാണ്ട് പതിമൂവായിരം കോടി രൂപ.

ആപ്പിളിന് സ്വന്തമായ രണ്ട് സ്മാര്‍ട്ട് ഫോണ്‍ പേറ്റന്റുകള്‍ നിയമം ലംഘിച്ച് സാംസങ് ഉപയോഗിച്ചു എന്നാണ് ആക്ഷേപം. 'സ്ലൈഡ് ടു അണ്‍ലോക്ക്' ആണ് ഇതില്‍ പ്രധാനം. എന്നാല്ആപ്പിള് തങ്ങളുടെ പേറ്റന്റുകളും ലംഘിച്ചിട്ടുണ്ടെന്ന് സാംസങ് വാദിച്ചു.
കേസിന് ആസ്പദമായ പല സോഫ്റ്റ് വെയറുകളും ഇതുവരെ ആപ്പിളിന്റെ സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല എന്നതായിരുന്നു സാംസങ് ഉയര്‍ത്തിയ മറ്റൊരു വാദം. എന്തായാലും ആപ്പിള്‍ പറഞ്ഞത് അപ്പാടെ വിശ്വസിക്കാന്‍ കോടതി തയ്യാറായിട്ടില്ലെന്ന് വേണം കരുതാന്‍. 220 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോള്‍ കോടതി അനുവദിച്ചത് 11.96 കോടി മാത്രമാണ്.
ഇതിന് മുമ്പും മറ്റൊരു അമേരിക്കന്‍ കോടതി ആപ്പിളിന് അനുകൂലമായി വിധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് 93 കോടി ഡോളര്‍ സാംസങ് നല്‍കാനായിരുന്നു കോടതി ഉത്തരവ്.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications