കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാംസങ് ആപ്പിളിന് 717 കോടി കൊടുക്കണം

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സ്മാര്‍ട്ട് ഫോണ്‍ ഭീമന്‍മാരായ ആപ്പിളും സാംസങും തമ്മിലുള്ള പേറ്റന്റ് നിയമ പോരാട്ടത്തില്‍ ആപ്പിളിന് ഒരു വിജയം കൂടി. സാംസങ് കമ്പനി 11.96 കോടി ഡോളര്‍ ആപ്പിളിന് നല്‍കണം എന്ന് അമേരിക്കയിലെ കോടതി വിധിച്ചു. വിവിധ രാജ്യങ്ങളില്‍ ഇരു കമ്പനികളും തമ്മിലുള്ള നിയമ പോരാട്ടം തുടരുകയാണ്.

717 കോടി രൂപയാണ് സാംസങ് നല്‍കണം എന്ന് അമേരിക്കന്‍ കോടതി വിധിച്ചത്. എന്നാല്‍ ആപ്പിള്‍ ആവശ്യപ്പെട്ടതാകട്ടെ 220 കോടി ഡോളറായിരുന്നു. ഏതാണ്ട് പതിമൂവായിരം കോടി രൂപ.

Apple Samsung

ആപ്പിളിന് സ്വന്തമായ രണ്ട് സ്മാര്‍ട്ട് ഫോണ്‍ പേറ്റന്റുകള്‍ നിയമം ലംഘിച്ച് സാംസങ് ഉപയോഗിച്ചു എന്നാണ് ആക്ഷേപം. 'സ്ലൈഡ് ടു അണ്‍ലോക്ക്' ആണ് ഇതില്‍ പ്രധാനം. എന്നാല്‍ആപ്പിള്‍ തങ്ങളുടെ പേറ്റന്റുകളും ലംഘിച്ചിട്ടുണ്ടെന്ന് സാംസങ് വാദിച്ചു.

കേസിന് ആസ്പദമായ പല സോഫ്റ്റ് വെയറുകളും ഇതുവരെ ആപ്പിളിന്റെ സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല എന്നതായിരുന്നു സാംസങ് ഉയര്‍ത്തിയ മറ്റൊരു വാദം. എന്തായാലും ആപ്പിള്‍ പറഞ്ഞത് അപ്പാടെ വിശ്വസിക്കാന്‍ കോടതി തയ്യാറായിട്ടില്ലെന്ന് വേണം കരുതാന്‍. 220 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോള്‍ കോടതി അനുവദിച്ചത് 11.96 കോടി മാത്രമാണ്.

ഇതിന് മുമ്പും മറ്റൊരു അമേരിക്കന്‍ കോടതി ആപ്പിളിന് അനുകൂലമായി വിധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് 93 കോടി ഡോളര്‍ സാംസങ് നല്‍കാനായിരുന്നു കോടതി ഉത്തരവ്.

English summary
U.S. jury orders Samsung to pay Apple $120 million Description
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X