അമേരിക്കയെ വെല്ലാന്‍ ഇന്ത്യയും ഇറാനും...? ഡോളറും യൂറോയും വേണ്ട!!! വിലയിടിയുന്ന ഇന്ത്യന്‍ റുപ്പി മതി
ദില്ലി: ഇറാനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുമ്പോള്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് ഇന്ത്യയെ ആയിരുന്നു. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കരാറിനും അതോടെ അന്ത്യമാകും എന്നാണ് ധരിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്ക ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യക്കും ഇറാനും ഒരുപോലെ ആശ്വാസമായിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില നിര്‍ണയിക്കുന്നത് ഡോളറില്‍ ആണ്. എണ്ണയുടെ വിപണനവും ഡോളറില്‍ തന്നെ. എന്നാല്‍ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഡോളര്‍ വിനിമയം സാധ്യമല്ല.
ഈ സാഹചര്യത്തില്‍ ആണ് ഇന്ത്യന്‍ രൂപയില്‍ തന്നെ ഇന്ത്യ ഇറാന് പണം നല്കാന് ധാരണയായിട്ടുള്ളത്. ഒരു ഇന്ത്യന്‍ ബാങ്ക് വഴി തന്നെ ആയിരിക്കും ഇറാനില്‍ നിന്ന് വാങ്ങുന്ന എണ്ണയ്ക്കുള്ള പണം നല്‍കുക.

പഴയ കരാര്‍
ഇറാനും ഇന്ത്യയും തമ്മിലുള്ള പഴയ കരാര്‍ പ്രകാരം എണ്ണ വിലയുടെ 45 ശതമാനം ഇന്ത്യന്‍ രൂപയായും 55 ശതമാനം യൂറോ ആയും നല്‍കാം എന്നാണ്. അമേരിക്കന്‍ വിലക്കിന്റെ സാഹചര്യത്തില്‍ അതില്‍ ചെറിയൊരു മാറ്റം വരുത്തിയാണ് ഇരു രാജ്യങ്ങളുടേയും നീക്കം.

യൂകോ ബാങ്ക്
ഇത്തവണ എണ്ണ വില പൂര്‍ണമായും ഇന്ത്യന്‍ രൂപയില്‍ തന്നെ ആയിരിക്കും നല്‍കുക. അത് ഇന്ത്യയിലെ യൂകോ ബാങ്കില്‍ ആയിരിക്കും നിക്ഷേപിക്കുക. ഈ പണം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്കായിരിക്കും ഇറാന് ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിസന്ധി ഇതാണ്
ഇറാനിലെ ബാങ്കുകളിലേക്ക് ഇന്ത്യയില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. സ്വിഫ്റ്റ് പേയ്മെന്റ് സംവിധാനത്തിനവും ഉപരോധം ഉള്ളതുകൊണ്ടാണ് ഇത്. ഇ പ്രതിസന്ധി മറികടക്കാന്‍ ആണ് ഇന്ത്യന്‍ ബാങ്കില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ പണം നിക്ഷേപിക്കുന്നത്.

ഇറാനെ തകര്‍ക്കാന്‍ തന്നെ
ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ എല്ലാം ഇത്തരത്തില്‍ തന്നെ ചെയ്യണം എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എണ്ണ വില്പനയിലൂടെ ഇറാന് നേരിട്ട് പണം ലഭിക്കാതിരിക്കാന്‍ വേണ്ടിയാണിത്. എണ്ണ വില്പനയില് അവര്‍ക്ക് ലാഭം ഉണ്ടാക്കാനും സാധിക്കരുത് എന്നതാണ് അമേരിക്കയുടെ പക്ഷം.

അമേരിക്കന്‍ നിരീക്ഷണം
വെറുതേ പറയുന്നത് മാത്രമല്ല, ഇക്കാര്യങ്ങള്‍ തങ്ങളുടെ കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കും എന്നും അമേരിക്ക പറയുന്നുണ്ട്. ഇറാനിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള മനുഷ്യത്വപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയായിരിക്കണം എണ്ണ വില്പനയിലൂടെ കിട്ടുന്ന പണം ഉപയോഗിക്കേണ്ടത് എന്നും അമേരിക്ക പറയുന്നുണ്ട്.

ലാഭം ഇന്ത്യയ്ക്ക്
ഈ ഇടപാടില്‍ ആത്യന്തികമായി ലാഭം ഇന്ത്യയ്ക്കാണ്. കാരണം ഇന്ത്യന്‍ രൂപയില്‍ തന്നെ അസംസ്കൃ എണ്ണ വാങ്ങാം എന്നതാണ് പ്രധാനം. രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് വലിയ ആശ്വാസം ആകും. അതുപോലെ ആ പണം ഇന്ത്യയില്‍ തന്നെ നിക്ഷേപിക്കപ്പെടുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകും.
-
ഹൈദരാബാദിന് ആശ്വാസം; ബീഗംപേട്ട് വിമാനത്താവള റൺവേയ്ക്ക് കീഴിൽ ആറ് വരി തുരങ്ക പാത വരുന്നു -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
ഒമാന്‍ മറ്റൊരു വഴിക്ക്; ഇറാന്റെ മോഹം നടക്കില്ല, ഹോര്‍മുസ് കടലിടുക്കില്‍ 'പണം കായ്ക്കില്ല' -
'അടുത്ത 48 മണിക്കൂർ നേരം നിലവിലുള്ള സ്ഥലത്ത് തന്നെ തുടരണം'; ഇറാനിലെ ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ് -
ഖമനേയിയുടെ കൊലപാതകം, ഹോര്‍മുസ് തടസം, എണ്ണ പ്രതിസന്ധി; യുഎസ്-ഇറാന് യുദ്ധത്തില്‍ സംഭവിച്ചത് -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ കണ്‍സള്‍ട്ടന്റ് ഒഴിവുകള്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം? -
അദാനി ഗ്രൂപ്പിനെതിരായ എസ്ഇസി കേസ്; പ്രീ മോഷൻ കോൺഫറൻസിന് അംഗീകാരം നൽകി യുഎസ് കോടതി -
കോഴിക്കോട് എൻഐടിയിലും ഐഐഎമ്മിലും നിരവധി ജോലി ഒഴിവുകൾ; 60,000 വരെ ശമ്പളം -
ശമ്പളം കൊടുക്കാൻ പണമില്ലെങ്കിൽ ലോണെടുക്കും, കൊറോണ സമയത്ത് ചെയ്തത് അതാണ്, വെളിപ്പെടുത്തി യൂസഫലി -
ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു; കാരണം ഇറാൻ യുദ്ധത്തിലെ വെടിനിർത്തൽ, ഇനിയെന്ത്? -
നോട്ട് അച്ചടിക്കുന്നിടത്ത് ജോലി വേണോ? നാസിക് കറൻസി പ്രസ്സിൽ വൻ അവസരം












Click it and Unblock the Notifications