കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ വെല്ലാന്‍ ഇന്ത്യയും ഇറാനും...? ഡോളറും യൂറോയും വേണ്ട!!! വിലയിടിയുന്ന ഇന്ത്യന്‍ റുപ്പി മതി

Google Oneindia Malayalam News

ദില്ലി: ഇറാനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുമ്പോള്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് ഇന്ത്യയെ ആയിരുന്നു. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കരാറിനും അതോടെ അന്ത്യമാകും എന്നാണ് ധരിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്ക ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യക്കും ഇറാനും ഒരുപോലെ ആശ്വാസമായിരിക്കുകയാണ്.

ഇറാന്‍ ഉപരോധം: ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് വിലക്കില്ലെന്ന്! ബ്ലുൂംബെര്‍ഗ് റിപ്പോര്‍ട്ട് നിര്‍ണായകം!ഇറാന്‍ ഉപരോധം: ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് വിലക്കില്ലെന്ന്! ബ്ലുൂംബെര്‍ഗ് റിപ്പോര്‍ട്ട് നിര്‍ണായകം!

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില നിര്‍ണയിക്കുന്നത് ഡോളറില്‍ ആണ്. എണ്ണയുടെ വിപണനവും ഡോളറില്‍ തന്നെ. എന്നാല്‍ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഡോളര്‍ വിനിമയം സാധ്യമല്ല.

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകും... ഇന്ത്യക്ക് ഭീഷണിയുമായി യുഎസ്!!ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകും... ഇന്ത്യക്ക് ഭീഷണിയുമായി യുഎസ്!!

ഈ സാഹചര്യത്തില്‍ ആണ് ഇന്ത്യന്‍ രൂപയില്‍ തന്നെ ഇന്ത്യ ഇറാന് പണം നല്‍കാന്‍ ധാരണയായിട്ടുള്ളത്. ഒരു ഇന്ത്യന്‍ ബാങ്ക് വഴി തന്നെ ആയിരിക്കും ഇറാനില്‍ നിന്ന് വാങ്ങുന്ന എണ്ണയ്ക്കുള്ള പണം നല്‍കുക.

പഴയ കരാര്‍

പഴയ കരാര്‍

ഇറാനും ഇന്ത്യയും തമ്മിലുള്ള പഴയ കരാര്‍ പ്രകാരം എണ്ണ വിലയുടെ 45 ശതമാനം ഇന്ത്യന്‍ രൂപയായും 55 ശതമാനം യൂറോ ആയും നല്‍കാം എന്നാണ്. അമേരിക്കന്‍ വിലക്കിന്റെ സാഹചര്യത്തില്‍ അതില്‍ ചെറിയൊരു മാറ്റം വരുത്തിയാണ് ഇരു രാജ്യങ്ങളുടേയും നീക്കം.

 യൂകോ ബാങ്ക്

യൂകോ ബാങ്ക്

ഇത്തവണ എണ്ണ വില പൂര്‍ണമായും ഇന്ത്യന്‍ രൂപയില്‍ തന്നെ ആയിരിക്കും നല്‍കുക. അത് ഇന്ത്യയിലെ യൂകോ ബാങ്കില്‍ ആയിരിക്കും നിക്ഷേപിക്കുക. ഈ പണം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്കായിരിക്കും ഇറാന്‍ ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിസന്ധി ഇതാണ്

പ്രതിസന്ധി ഇതാണ്

ഇറാനിലെ ബാങ്കുകളിലേക്ക് ഇന്ത്യയില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. സ്വിഫ്റ്റ് പേയ്‌മെന്റ് സംവിധാനത്തിനവും ഉപരോധം ഉള്ളതുകൊണ്ടാണ് ഇത്. ഇ പ്രതിസന്ധി മറികടക്കാന്‍ ആണ് ഇന്ത്യന്‍ ബാങ്കില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ പണം നിക്ഷേപിക്കുന്നത്.

 ഇറാനെ തകര്‍ക്കാന്‍ തന്നെ

ഇറാനെ തകര്‍ക്കാന്‍ തന്നെ

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ എല്ലാം ഇത്തരത്തില്‍ തന്നെ ചെയ്യണം എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എണ്ണ വില്‍പനയിലൂടെ ഇറാന് നേരിട്ട് പണം ലഭിക്കാതിരിക്കാന്‍ വേണ്ടിയാണിത്. എണ്ണ വില്‍പനയില്‍ അവര്‍ക്ക് ലാഭം ഉണ്ടാക്കാനും സാധിക്കരുത് എന്നതാണ് അമേരിക്കയുടെ പക്ഷം.

അമേരിക്കന്‍ നിരീക്ഷണം

അമേരിക്കന്‍ നിരീക്ഷണം

വെറുതേ പറയുന്നത് മാത്രമല്ല, ഇക്കാര്യങ്ങള്‍ തങ്ങളുടെ കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കും എന്നും അമേരിക്ക പറയുന്നുണ്ട്. ഇറാനിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള മനുഷ്യത്വപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയായിരിക്കണം എണ്ണ വില്‍പനയിലൂടെ കിട്ടുന്ന പണം ഉപയോഗിക്കേണ്ടത് എന്നും അമേരിക്ക പറയുന്നുണ്ട്.

ലാഭം ഇന്ത്യയ്ക്ക്

ലാഭം ഇന്ത്യയ്ക്ക്

ഈ ഇടപാടില്‍ ആത്യന്തികമായി ലാഭം ഇന്ത്യയ്ക്കാണ്. കാരണം ഇന്ത്യന്‍ രൂപയില്‍ തന്നെ അസംസ്‌കൃ എണ്ണ വാങ്ങാം എന്നതാണ് പ്രധാനം. രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് വലിയ ആശ്വാസം ആകും. അതുപോലെ ആ പണം ഇന്ത്യയില്‍ തന്നെ നിക്ഷേപിക്കപ്പെടുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകും.

English summary
After US relief, India works to pay for Iran oil in rupees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X