Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് പേ ടിഎം വാലറ്റുകള്‍ ;നിത്യ ജീവിതത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്താം

എന്താണ് പേ ടിംഎം വാലറ്റുകള്‍ ?ദൈനദിന ജീവിതത്തില്‍ പേ ടിഎം വാലറ്റുകള്‍ എങ്ങനെയാണ് ഉപയോഗപ്പെടുന്നത്

ഇന്ന് ടിവി ചാനലുകള്‍ ,റേഡിയോ ,സോഷ്യല്‍ മീഡിയ തുടങ്ങിയവയില്‍ നിന്നെല്ലാം നമ്മള്‍ പേ ടിഎം വാലറ്റുകളെ കുറിച്ചു കേള്‍ക്കുന്നുണ്ട്. ബില്‍പെയ്‌മെന്റുകള്‍ക്കു പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുമെല്ലാം ഇന്ന് പേ ടിഎം വാലറ്റുകളാണ് ഉപയോഗിച്ചുവരുന്നത്.

എന്താണ് പേ ടിംഎം വാലറ്റുകള്‍. ദൈനദിന ജീവിതത്തില്‍ അവ എങ്ങനെയാണ് ഉപയോഗപ്പെടുന്നത്. ബില്‍ പെയ്‌മെന്റുകള്‍,മൂവി ടിക്കറ്റുകള്‍ തുടങ്ങിയവക്കെല്ലാമുള്ള പേ ടിഎം ക്യാഷ്ബാക്ക് ഓഫറുകള്‍ വണ്‍ ഇന്ത്യ കൂപ്പണ്‍ വഴി സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എത്രവിധം പേ ടിഎം വാലറ്റുകള്‍

മിനിമം കെ വൈസ് വാലറ്റ്: റെജിസ്ട്രര്‍ ചെയ്ത മൊബൈല്‍ നമ്പറും മെയില്‍ ഐഡിയും ഉപയോഗിച്ചാണ് മിനിമം കെവൈസി വാലറ്റില്‍ വെരിഫൈ ചെയ്യുക. നിക്ഷേിക്കാന്‍ കഴിയുന്ന മിനിമം തുക 1000 വും ട്രാന്‍സ്ഫര്‍ ചെയ്യാവുന്നത് 25000വുമാണ്

ഫുള്‍ കെവൈസി വാലറ്റ്- ഫുള്‍ കെ വൈസി വാലറ്റ് പ്രകാരം ഒരു ലക്ഷം വരെ കൈവശം വെക്കാന്‍ കഴിയും. ഫുള്‍ കെവൈസി ഉപഭോക്താക്കള്‍ക്ക് മറ്റു പേ ടിഎം ഉപഭോക്തക്കളുടെ അക്കൗണ്ടിലേക്ക് 25000 ത്തില്‍ കൂടുതല്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ല.

paytm-02-

പേ ടിം വാലറ്റുകളിലേക്ക് എങ്ങനെ പണം നിക്ഷേപിക്കാം

നിങ്ങളുടെ പേ ടിഎം അക്കൗണ്ട് ലോഗിന്‍ ചെയ്ത് എത്ര തുകയാണ് നിക്ഷേപിക്കേണ്ടതെന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം

അടുത്ത സ്റ്റെപ്പ് ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് വഴിയാണോ പണം നിക്ഷേപിക്കുന്നതെന്ന് സൂചിപ്പിക്കണം

പിന്നീട് പെയ്‌മെന്റ് വിവരങ്ങ്ള്‍ നല്‍കണം. അതിനു ശേഷം സിവിവി ഒടിപി എന്നിവ ചേര്‍ത്തു കഴിയുന്നതോടെ നിങ്ങളുടെ പണം പേടിഎം വാലറ്റില്‍ നിക്ഷേപിച്ചു കഴിഞ്ഞിരിക്കും

ഷോപ്പിങ് നടത്തുന്നതിനും ബില്‍ അടക്കുന്നതിനുമെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്

പേ ടിഎം വാലറ്റില്‍ നിന്നും ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന വിധം

ഈ സേവനം പേ ടിഎം ആപ്പില്‍ മാത്രമേ ലഭ്യമാവൂ. paytm.com ല്‍ ലഭ്യമല്ല

പേ ടിഎ ആപ്പ് തുറന്ന് പേ അല്ലെങ്കില്‍ സെന്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം

പിന്നീടാണ് അക്കൗണ്ട് നമ്പറും ഐ എഫ് എസ് സി കോഡും തുകയെത്രയെന്നതും ചേര്‍ക്കേണ്ടത്.

തുക അയക്കുന്നതിന്റെ കാരണം ഓപ്ഷണലായതിനാല്‍ അത് ക്ലിക്ക് ചെയ്യണമെന്നില്ല നേരിട്ട് സെന്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി

പേ ടിഎം വാലറ്റില്‍ നിന്ന് മൊബൈലിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന വിധം

പേ ടിഎം ആപ്പ് തുറന്ന് പേ അല്ലെങ്കില്‍ സെന്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ എന്ന ഓപ്ഷനും ക്ലിക്ക് ചെയ്യുക

നിങ്ങള്‍ ആര്‍ക്കാണോ പണമയക്കാന്‍ ഉദ്ദേശിക്കുന്നത് അവരുടെ മൊബൈല്‍ നമ്പര്‍ ,തുക എന്നിവ ചേര്‍ക്കുക

തുടര്‍ന്ന് സെന്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനു മുന്‍പ് ആവശ്യത്തിന് പണം ഉണ്ടോ എന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കണം

പിന്നീട് ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ എസ് എം എസ് നിങ്ങള്‍ക്കു വന്നിരിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+