പച്ചക്കറിയ്ക്ക് എംആര്‍പി നിരക്ക്! ജെയ്റ്റ്ലിയുടെ ബജറ്റിന് ആര്‍എസ്എസ് സംഘടനയുടെ നിര്‍ദേശം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: അരുണ്‍ ജെയ്റ്റ്ലിയുടെ ധനകാര്യ ബജറ്റിലേയ്ക്ക് പുതിയ നിര്‍ദേശങ്ങളുമായി ആര്‍എസ്എസിന്റെ കര്‍ഷക സംഘടന. ആര്‍എസ്എസ് അംഗീകൃത കര്‍ഷക സംഘടന ഭാരതീയ കിസാന്‍ സംഘാണ് പച്ചക്കറി എംആര്‍പി നിരക്കില്‍ ലഭ്യമാക്കണമെന്നും ഇതിന്റെ ഫലം കര്‍ഷകര്‍ക്ക് ലഭിക്കണമെന്നുമുള്ള ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്. പച്ചക്കറി ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില സര്‍ക്കാര്‍ ഉയര്‍ത്തണമെന്നും കര്‍ഷകര്‍ അഞ്ച് രൂപയ്ക്ക് വില്‍ക്കുന്ന തക്കാളി മാര്‍ക്കറ്റില്‍ 30 രൂപയ്ക്ക് വില്‍ക്കുന്നത് അനീതിയാണെന്നും ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കളില്‍ എത്തുമ്പോഴേക്ക് 50 രൂപ വരെയാകുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.

കര്‍ഷകര്‍ അസംസ്കൃത വസ്തുുക്കള്‍ വാങ്ങുന്നത് എംആര്‍പി നിരക്കിലാണ് എന്നാല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടിവരുന്നുവെന്നും ഭാരതീയ കിസാന്‍ സംഘ് ദേശീയ സെക്രട്ടറി മോഹിനി മോഹനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ഷകര്‍ക്ക് തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിളകളില്‍ നിന്ന് വരുമാനം ലഭിക്കുന്നില്ലെന്നും മാര്‍ക്കറ്റില്‍ ഇവ വില്‍ക്കുന്നവര്‍ക്കാണ് ലാഭം ലഭിക്കുന്നതെന്നും ആര്‍എസ്എസിന്റെ കര്‍ഷക സംഘടന ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ പഞ്ചാബിലും ഹരിയാണയിലും മാത്രമാണ് കര്‍ഷകര്‍ക്ക് പച്ചക്കറികള്‍ക്കും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും മിനിമം സപ്പോര്‍ട്ട് പ്രൈസ് ലഭിക്കുന്നത്.

vegetable3

സര്‍ക്കാര്‍ എല്ലാത്തരം വലിയ കാര്‍ഷിക വിളകളും എംഎസ്പി നിരക്കില്‍ എടുക്കണമെന്നും മിശ്ര ആവശ്യപ്പെടുന്നു. നിലവില്‍ 23 കാര്‍ഷിക വിളകള്‍ക്ക് മാത്രമാണ് മിനിമം സപ്പോര്‍ട്ട് പ്രൈസ് ലഭിക്കുന്നത്. രാജ്യത്തെ കര്‍ഷകരുടെ വരുനമാനം കുറയുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കിലും കൃത്യമായ വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനുള്ള നടപടികളെങ്കിലും സ്വീകരിക്കേണ്ടതുണ്ടെന്നും കര്‍ഷക സംഘടന വാദിക്കുന്നു. കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രൈസ് ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രിയെങ്കിലും ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഫെബ്രുവരി ആദ്യവാരം എന്‍ഡിഎ സര്‍ക്കാരിന്റെ കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് കര്‍ഷക സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യം. എന്നാല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍ഷകര്‍ക്ക് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നും ചില സൂചനകളുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
കര്‍ഷകര്‍ക്ക് എംആര്‍പി നിരക്ക് ലഭ്യമാക്കണമെന്നുള്ള ആവശ്യവുമായി ആര്‍എസ്എസിന്‍റെ കര്‍ഷക സംഘടന. ആര്‍എസ്എസ് അംഗീകൃത കര്‍ഷക സംഘടന ഭാരതീയ കിസാന്‍ സംഘാണ് പച്ചക്കറി എംആര്‍പി നിരക്കില്‍ ലഭ്യമാക്കണമെന്നും ഇതിന്റെ ഫലം കര്‍ഷകര്‍ക്ക് ലഭിക്കണമെന്നുമുള്ള ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്