തീവ്രവാദം വളര്‍ത്തുന്നു, 32 സൈറ്റുകള്‍ മോദി സര്‍ക്കാര്‍ ബ്ളോക്ക് ചെയ്തു
തീവ്രവാദവും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും പരിപോഷിപ്പിയ്ക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സര്‍ക്കാര്‍ 32 വെബ്‌സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്തു. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് വിമിയോ, ഡെയ്‌ലിമോഷന്‍, ജിറ്റ്ഹബ്, പേസ്റ്റ്ബിന്‍ എന്നിവയുടെ സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്തത്. സൈറ്റുകളില്‍ പലതിലും ഐസിസ് അനുകൂല വീഡിയോകള്‍ ഉള്‍പ്പടെയുള്ളവ കണ്ടെത്തിയതായി പറയുന്നു.
എന്നാല്‍ പല കമ്പനികള്‍ക്കും യാതൊരുവിധ മുന്നറിയിപ്പും നല്‍കാതെയാണ് സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്തത്. ഇതിനെതിരെ പരാതി ഉയരന്നുണ്ട്. രാജ്യദ്രോഹപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഭീകര വിരുദ്ധ സേനയുടെ നിര്‍ദ്ദേശപ്രകാരം സൈറ്റുകള്‍ ബ്ളോക്ക് ചെയ്തിരിയ്ക്കുകയാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ബ്‌ളോക്ക് ചെയ്തത് എത്രകാലത്തേയ്ക്കാണെന്നോ മറ്റ് വിവരങ്ങളോ അധികൃതര്‍ നല്‍കിയിട്ടില്ല. httsp://justpaste.it, httsp://hastebin.com, httsp://codpad.org, http://pastie.org, http://pastee.org, http://slexy.org, http://paste4btc.com/, http://Obin,net, http://www.heypasteit.com, http://sourceforge.net/projects.phorkie, http://atnsoft.com/textpaster, http://archive.org, http://www.hpage.com, http://www.ipage.com. http://www.webs.com/, http://www.weebl.com, http://www.000webhost.com/, http://www.freehosting.com, http://vimeo.com, http://www.dailymotion.com, http://pastebin.com, http://gist.gitshub.com, http://ipaste.eu, http://thesnippeapp.com, http://snipt.net, http://tny.cz(Tinipaste), http://github.com(gist-it), http://snipplr.com/, http://termnin.com, http://www.snippetsource.net, http://crytbin.com എന്നീ സൈററുകളാണ് ബ്ളോക്ക് ചെയ്തത്.
ചൈനയില്‍ അശ്ലീല സൈറ്റുകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലും സ്വച്ഛ് ഇന്റര്‍നെറ്റിന്റെ ഭാഗമായി ഇത്തരം സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയരുന്നു. എന്നാല്‍ രാജ്യത്ത് ഇത് പ്രാവര്‍ത്തികമാവുക ദുഷ്‌കരമാണ്. ഒരാളുടെആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഭരണഘടന സംരക്ഷിയ്ക്കുന്നുണ്ട്. മൗലിക അവകാശങ്ങളുടെ ലംഘനവും അനുവദീയമല്ല. അതുമാത്രമല്ല ഇന്ത്യയില്‍ ലഭിയ്ക്കുന്ന 400 കോടിയില്‍ അശ്ലീല സൈറ്റുകളില്‍ പലതും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവയാണ്. അതിനാല്‍ തന്നെ ഇവയ്ക്ക സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുക പ്രയാസമാണ്.












Click it and Unblock the Notifications