മെസ്സിയും ജോക്കോവിച്ചും ഒക്കെ എന്ത്.. മാര്‍ക്കറ്റ് വാല്യുവില്‍ കോലി മൂന്നാമന്, ഏക ക്രിക്കറ്റര്‍!
ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി മാര്‍ക്കറ്റ് വാല്യുവില്‍ ലോകത്തെ മൂന്നാമത്തെ കായികതാരമെന്ന് റിപ്പോര്‍ട്ട്. ഫുട്ബോള്‍ ഇതിഹാസമായ ലയണല്‍ മെസ്സി, ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് എന്നിവരെ പിന്തള്ളിയാണ് വിരാട് കോലി ആദ്യ മൂന്നില്‍ എത്തിയത്. സ്പോര്‍ട്സ് പ്രോ മാഗസിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ റിപ്പോര്‍ട്ട്.
അമേരിക്കയുടെ ബാസ്ക്കറ്റ് ബോള്‍ താരമായ സ്റ്റീഫന്‍ കറിയാണ് ലോകത്തെ ഏറ്റവും മാര്‍ക്കറ്റ് വാല്യു ഉള്ള സ്പോര്‍ട്സ് താരം. യുവന്റ്സിന്റെ ഫ്രഞ്ച് ഫുട്ബോള്‍ താരമായ പോള്‍ പോഗ്ബയാണ് രണ്ടാമത്. ഗോള്‍ഫ് താരം ജോര്‍ദാന്‍ സ്പീതിന് തൊട്ടുമുകളിലായിട്ടാണ് വിരാട് കോലിയുടെ സ്ഥാനം. അമ്പത് പേരുടെ പട്ടികയിലുള്ള ഏക ക്രിക്കറ്റ് താരമാണ് വിരാട് കോലി.

നാല്‍പ്പത്തി മൂന്നാം സ്ഥാനത്തുള്ള സാനിയ മിര്‍സയാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു ഇന്ത്യക്കാരി. പോപ്പുലര്‍ താരങ്ങളായ നെയ്മര്‍ എട്ടാം റാങ്കിലുണ്ട്. ജോക്കോവിച്ച് 23 ഉം ലയണല്‍ മെസി 27 ഉം റാങ്കിലാണ്. ഉസൈന്‍ ബോള്‍ട്ട് 31, ക്രിസ്റ്റിയാനോ റൊണാള്‍ഡോ 35 എന്നിങ്ങനെയാണ് പ്രമുഖ താരങ്ങളുടെ റാങ്കുകള്‍. സ്പോര്‍ട്സിലെ ബിസിനസ് മാഗസിനായ സ്പോര്ട്സ്പ്രോ ലോകമെമ്പാടും സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള മാര്‍ക്കറ്റ് വാല്യുവിനെ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications