വിരാട് കോലി ജിം തുടങ്ങുന്നു... 90 കോടിയ്ക്ക്!!!
ദില്ലി:ക്രിക്കറ്റ് താരങ്ങളും സിനിമ താരങ്ങളും ബിസിനസ്സുകള്‍ തുടങ്ങുന്നത് പുത്തരിയൊന്നും അല്ല. പലരും ഹോട്ടല്‍ ബിസിനസ് തിരഞ്ഞെടുക്കാന്‍ കാരണമെന്തെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സച്ചിനും ഗാംഗുലിയും ഒക്കെ ഇത്തരത്തില്‍ ഹോട്ടല്‍ തുടങ്ങിയ കക്ഷികളാണ്.
എന്നാല്‍ ഇവരെ കുറിച്ചല്ല ഇപ്പോള്‍ പറയുന്നത്. ഇന്ത്യന്‍ ടീമിലെ ക്ഷോഭിയ്ക്കുന്ന യൗവ്വനം ആയ വിരാട് കോലിയെ കുറിച്ചാണ്. കോലിയും ബിസിനസ്സിലേക്കിറങ്ങുകയാണ്. പക്ഷേ ഹോട്ടല്‍ ബിസിനസ് അല്ലെന്ന് മാത്രം.
രാജ്യമെമ്പാടും പടര്‍ന്ന് പന്തലിയ്ക്കുന്ന ജിുമ്മുകളുടെ ഒരു ശൃംഖലയാണ് കോലിയുടെ പദ്ധതി. എത്ര കോടി രൂപയാണ് കോലി ഇതിനായി ഇറക്കുന്നതെന്നറിയാമോ...

കോലിയുടെ ബിസിനസ്
രാജ്യത്ത് വലിയൊരു ജിം ശൃംഖലയാണ് കോലി ലക്ഷ്യമിടുന്നത്. 90 കോടി രൂപയാണ് താരം ഇതില്‍ നിക്ഷേപിക്കുന്നത്.

മൊത്തം എത്ര കോടി
വെറും 90 കോടിയൊന്നും അല്ല കെട്ടോ ഈ ജിം പദ്ധതിയ്ക്കായി ഇറക്കുന്നത്. മൊത്തം 190 കോടി രൂപയുടെ പദ്ധതിയാണിത്.

കൂടെ ആരൊക്കെ
കോലിയെ കൂടാതെ ചീസല് ഫിറ്റ്നസ് , കോര്‍ണര്‍ സ്റ്റോണ്‍ സ്പോര്‍ട്സ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവരും കൂടെയുണ്ട്.

75 കേന്ദ്രങ്ങള്‍
രാജ്യത്ത് 75 കേന്ദ്രങ്ങളിലാണ് ജിമ്മുകള്‍ തുടങ്ങാന്‍ ഉദ്ദേശിയ്ക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പേരെടുത്ത ഫിറ്റ്നസ് എക്സ്പെര്ട്ടുമാരെയൊക്കെ കൊണ്ടുവരാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്.

വലിയ ബിസിനസ്
രാജ്യത്തെ ഫിറ്റ്നസ് ബിസിനസ് നമ്മള് വിചാരിയ്ക്കുന്നതുപോലെയൊന്നും അല്ല കെട്ടോ... ഏതാണ്ട് 1,300 കോടി രൂപ ബിസിനസ് ആണത്രെ ഇത്.

ധോണിയ്ക്കും ഉണ്ട് ജിം
ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് കോയിയ്ക്ക് മുമ്പ് തന്നെ ജിം ബിസിനസ്സിലേക്ക് ഇറങ്ങിയ ആള്. സ്പോര്‍ട്സ്ഫിറ്റ് എന്നാണ് ധോണിയുടെ ജിമ്മിന്റെ പേര്.

സച്ചിന്
സച്ചിന് ടെണ്ടുല്‍ക്കര്‍ പല ബിസിനസ്സുകളിലും പണം ഇറക്കിയിട്ടുണ്ട്. എന്നാല്‍ മുംബൈയില്‍ റസ്റ്റോറന്റ് തുടങ്ങിയപ്പോള്‍ അത് വലിയ വാര്‍ത്തയായിരുന്നു.

ഗാംഗുലി
സച്ചിന് മാത്രമല്ല, ഗാംഗുലിയും ഹോട്ടല്‍ ബിസിനസില്‍ പണം ഇറക്കിയിട്ടുണ്ട്. കൊല്‍ക്കത്തയിലാണ് ഈ റസ്റ്റോറന്റ്.

യുവരാജ് സിംഗ്
ക്രിക്കറ്റ് താരം യുവരാജ് സിംഗും ബിസിനസ്സില്‍ പണം ഇറക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കിയുള്ള ബ്യൂട്ടി ആന്റ് വെല്‍നെസ് സ്റ്റാര്‍ട്ട് അപ്പ് സംരംഭമായിരുന്നു അത്. വ്യോമോ എന്നാണ് പേര്. എന്നാല്‍ യുവരാജ് ഇതിനായി എത്രപണം മുടക്കിയിട്ടുണ്ടെന്ന് മാത്രം അറിയില്ല.

ഉത്തപ്പ
മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പയും ഭക്ഷണ വ്യ.വസായത്തില്‍ പണം ഇറക്കിയ വ്യക്തിയാണ്. ഐടിഫിന് എന്ന സംരംഭത്തില്‍ സഹ ഉടമയാണ് ഉത്തപ്പ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications