കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരാട് കോലി ജിം തുടങ്ങുന്നു... 90 കോടിയ്ക്ക്!!!

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി:ക്രിക്കറ്റ് താരങ്ങളും സിനിമ താരങ്ങളും ബിസിനസ്സുകള്‍ തുടങ്ങുന്നത് പുത്തരിയൊന്നും അല്ല. പലരും ഹോട്ടല്‍ ബിസിനസ് തിരഞ്ഞെടുക്കാന്‍ കാരണമെന്തെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സച്ചിനും ഗാംഗുലിയും ഒക്കെ ഇത്തരത്തില്‍ ഹോട്ടല്‍ തുടങ്ങിയ കക്ഷികളാണ്.

എന്നാല്‍ ഇവരെ കുറിച്ചല്ല ഇപ്പോള്‍ പറയുന്നത്. ഇന്ത്യന്‍ ടീമിലെ ക്ഷോഭിയ്ക്കുന്ന യൗവ്വനം ആയ വിരാട് കോലിയെ കുറിച്ചാണ്. കോലിയും ബിസിനസ്സിലേക്കിറങ്ങുകയാണ്. പക്ഷേ ഹോട്ടല്‍ ബിസിനസ് അല്ലെന്ന് മാത്രം.

രാജ്യമെമ്പാടും പടര്‍ന്ന് പന്തലിയ്ക്കുന്ന ജിുമ്മുകളുടെ ഒരു ശൃംഖലയാണ് കോലിയുടെ പദ്ധതി. എത്ര കോടി രൂപയാണ് കോലി ഇതിനായി ഇറക്കുന്നതെന്നറിയാമോ...

കോലിയുടെ ബിസിനസ്

കോലിയുടെ ബിസിനസ്

രാജ്യത്ത് വലിയൊരു ജിം ശൃംഖലയാണ് കോലി ലക്ഷ്യമിടുന്നത്. 90 കോടി രൂപയാണ് താരം ഇതില്‍ നിക്ഷേപിക്കുന്നത്.

മൊത്തം എത്ര കോടി

മൊത്തം എത്ര കോടി

വെറും 90 കോടിയൊന്നും അല്ല കെട്ടോ ഈ ജിം പദ്ധതിയ്ക്കായി ഇറക്കുന്നത്. മൊത്തം 190 കോടി രൂപയുടെ പദ്ധതിയാണിത്.

കൂടെ ആരൊക്കെ

കൂടെ ആരൊക്കെ

കോലിയെ കൂടാതെ ചീസല്‍ ഫിറ്റ്‌നസ് , കോര്‍ണര്‍ സ്‌റ്റോണ്‍ സ്‌പോര്‍ട്‌സ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരും കൂടെയുണ്ട്.

75 കേന്ദ്രങ്ങള്‍

75 കേന്ദ്രങ്ങള്‍

രാജ്യത്ത് 75 കേന്ദ്രങ്ങളിലാണ് ജിമ്മുകള്‍ തുടങ്ങാന്‍ ഉദ്ദേശിയ്ക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പേരെടുത്ത ഫിറ്റ്‌നസ് എക്‌സ്‌പെര്‍ട്ടുമാരെയൊക്കെ കൊണ്ടുവരാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്.

വലിയ ബിസിനസ്

വലിയ ബിസിനസ്

രാജ്യത്തെ ഫിറ്റ്‌നസ് ബിസിനസ് നമ്മള്‍ വിചാരിയ്ക്കുന്നതുപോലെയൊന്നും അല്ല കെട്ടോ... ഏതാണ്ട് 1,300 കോടി രൂപ ബിസിനസ് ആണത്രെ ഇത്.

 ധോണിയ്ക്കും ഉണ്ട് ജിം

ധോണിയ്ക്കും ഉണ്ട് ജിം

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് കോയിയ്ക്ക് മുമ്പ് തന്നെ ജിം ബിസിനസ്സിലേക്ക് ഇറങ്ങിയ ആള്‍. സ്‌പോര്‍ട്‌സ്ഫിറ്റ് എന്നാണ് ധോണിയുടെ ജിമ്മിന്റെ പേര്.

സച്ചിന്‍

സച്ചിന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പല ബിസിനസ്സുകളിലും പണം ഇറക്കിയിട്ടുണ്ട്. എന്നാല്‍ മുംബൈയില്‍ റസ്‌റ്റോറന്റ് തുടങ്ങിയപ്പോള്‍ അത് വലിയ വാര്‍ത്തയായിരുന്നു.

ഗാംഗുലി

ഗാംഗുലി

സച്ചിന്‍ മാത്രമല്ല, ഗാംഗുലിയും ഹോട്ടല്‍ ബിസിനസില്‍ പണം ഇറക്കിയിട്ടുണ്ട്. കൊല്‍ക്കത്തയിലാണ് ഈ റസ്റ്റോറന്റ്.

യുവരാജ് സിംഗ്

യുവരാജ് സിംഗ്

ക്രിക്കറ്റ് താരം യുവരാജ് സിംഗും ബിസിനസ്സില്‍ പണം ഇറക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കിയുള്ള ബ്യൂട്ടി ആന്റ് വെല്‍നെസ് സ്റ്റാര്‍ട്ട് അപ്പ് സംരംഭമായിരുന്നു അത്. വ്യോമോ എന്നാണ് പേര്. എന്നാല്‍ യുവരാജ് ഇതിനായി എത്രപണം മുടക്കിയിട്ടുണ്ടെന്ന് മാത്രം അറിയില്ല.

ഉത്തപ്പ

ഉത്തപ്പ

മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയും ഭക്ഷണ വ്യ.വസായത്തില്‍ പണം ഇറക്കിയ വ്യക്തിയാണ്. ഐടിഫിന്‍ എന്ന സംരംഭത്തില്‍ സഹ ഉടമയാണ് ഉത്തപ്പ.

English summary
Virat Kohli to invest Rs 90cr, set up chain of gyms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X