കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ റോമിങ് നിരക്കുകള്‍ വെട്ടിക്കുറച്ചു

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: വോഡാഫോണും എയര്‍ടെലും ഇന്ത്യയില്‍ റോമിങ് നിരക്കുകള്‍ 75 ശതമാനത്തോളം വെട്ടിക്കുറച്ചു. നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള ട്രായിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പുതുക്കിയ നിരക്കുകള്‍ മേയ് ഒന്നുമുതല്‍ നിലവില്‍ വരും.

റോമിങില്‍ ലോക്കല്‍ മെസേജുകള്‍ക്ക് ഒരു രൂപ എന്ന പഴയ നിരക്ക് 25 പൈസയയാണ് കമ്പനി വെട്ടിക്കുറച്ചത്. എസ്.റ്റി.ഡി മെസേജ് നിരക്കുകള്‍ 1.50 രൂപയില്‍ നിന്നും 38 പൈസയായും കുറച്ചു.

vodafone-airtel-idea1.jpg -Properties

റോമിങില്‍ കോളുകള്‍ സ്വീകരിക്കുന്നതിന് മുമ്പ് 75 പൈസ എന്ന നിരക്ക് 40 ശതമാനം കുറച്ച് 45 പൈസ എന്ന നിരക്കിലേക്കും വോഡാഫോണ്‍ എത്തിയിട്ടുണ്ട്. ലോക്കല്‍ ഔട്‌ഗോയിങ് കോളുകള്‍ 1.15 രൂപയില്‍ നിന്നും 80 പൈസയായും എസ്.റ്റി.ഡി. കോളുകള്‍ 1.50 രൂപയില്‍ നിന്നും ഒരു രൂപയായും കുറച്ചു.

ഐഡിയ റോമിങ് കോള്‍ നിരക്ക് 40% കുറച്ചു.ലോക്കല്‍ ഔട്‌ഗോയിങ് കോളുകള്‍ 20% ഉം എസ്റ്റിഡി കോളുകള്‍ക്ക് 23% ഉം ലോക്കല്‍ മെസേജുകള്‍ക്ക് 25 പൈസയും എസ്റ്റിഡി മെസേജുകള്‍ക്ക് 38 പൈസയുമായി വെട്ടിക്കുറച്ചു

English summary
Mobile customers can pay much less for roaming from Friday as main operators, together with Airtel, Vodafone, Idea and RCom, slashed their roaming rates by up to seventy five % weeks after regulator TRAI cut ceiling tariffs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X