ഉത്സവകാല ഓഫറുമായി വോഡഫോണ്‍: 28 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ്കോളും, എല്ലാം 345 രൂപയ്ക്ക്!
റിലയന്‍സ് ജിയോയോടുള്ള മത്സരത്തില്‍ ഒരു പടി മുമ്പേയെറിഞ്ഞ് വോഡഫോണ്‍.
ദില്ലി:റിലയന്‍സ് ജിയോയോടുള്ള മത്സരത്തില്‍ ഒരു പടി മുമ്പേയെറിഞ്ഞ് വോഡഫോണ്‍. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 345 രൂപയ്ക്ക് 28 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ‍് വോയ്സ് കോളുമാണ് വോഡഫോണ്‍ ഉത്സവകാല ഓഫര്‍. 28 ദിവസത്തെ ഓഫറില്‍ പ്രതിദിനം ഒരു ജിബി ഡാറ്റയാണ് ഉപയോഗിക്കാന്‍ കഴിയുക.
സെപ്തംബറില്‍ ഇന്ത്യയില്‍ റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റമാണുണ്ടായത്. വോഡഫോണിനൊപ്പം എയര്‍ടെല്ലും റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ കിടിലന്‍ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

സൂപ്പര്‍ പ്ലാന്‍
വോഡഫോണിന്‍റെ സൂപ്പര്‍ പ്ലാന്‍ വിഭാഗത്തില്‍പ്പെടുന്ന 345 രൂപയുടെ ഓഫര്‍ പരിമിത കാലത്തേയ്ക്ക് മാത്രമാണ് ലഭിക്കുക. 28 ജിബി ഡാറ്റയ്ക്കൊപ്പം 28 ദിവസത്തേയ്ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കുമെന്നതാണ് മറ്റൊരു ആകര്‍ഷണം.

അണ്‍ലിമിറ്റഡ‍് വോയ്സ് കോള്‍
വോഡഫോണിന്‍റെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കുള്ള 349 രൂപയുടെ ഓഫറില്‍ ഒരു ജിബി 4ജി ഡാറ്റയാണ് വോഡഫോണ്‍ നല്‍കുന്നത്. 28 ദിവസമാണ് ഓഫര്‍ കാലാവധി.

999 രൂപയ്ക്ക് 112 ജിബി
999 രൂപയുടെ പാക്കില്‍ 112 ജിബി 4ജി ഡാറ്റയാണ് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഉത്സവകാലത്ത് ലഭിക്കുന്നത്. അണ്‍ലിമിറ്റഡ‍് വോയ്സ് കോളും ഇതിനൊപ്പം ലഭിക്കും.പ്രതിദിനം നാല് ജിബി ഉപയോഗിക്കാന്‍ കഴിയുന്ന ഓഫറിന്‍റെ കാലാവധി 28 ദിവസമാണ്. റിലയന്‍സ് ജിയോയുടെ 999 രൂപയുടെ ഓഫറിനോട് പൊരുതാനുള്ളതാണ് എയര്‍ടെല്ലിന്‍റെ ഈ ഓഫര്‍.

റിലയന്‍സ് ജിയോ ഓഫര്‍
പ്രതിദിനം 1 ജിബി ഡാറ്റ ഉപയോഗിക്കാന്‍ കഴിയുന്ന റിലയന്‍സ് ജിയോയുടെ 999 രൂപയുടെ ഓഫറിന്‍റെ കാലാവധി 90 ദിവസമാണ്. മൊത്തം 90 ജിബി ഡാറ്റയാണ് 999 രൂപയുടെ ഓഫര്‍ പാക്കില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.












Click it and Unblock the Notifications