കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയുടെ സൗജന്യ ഓഫര്‍ വെള്ളത്തിലായി!!! വോഡഫോണ്‍ കൊടുത്തത് കിടിലന്‍ പണി

Google Oneindia Malayalam News

ദില്ലി: റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫറിനെതിരെ വോഡഫോണ്‍ ഇന്ത്യ ഹൈക്കോടതിയില്‍. റിലയന്‍സ് ജിയോയുടെ പ്രകടമായ ലംഘനം തടയുന്നതില്‍ ട്രായ് പരാജയപ്പെട്ടുവെന്നാണ് വോഡഫോണ്‍ ഉന്നയിക്കുന്ന പരാതി.

മൂന്ന് മാസം പിന്നിട്ടിട്ടും സൗജന്യ സേവനം തുടരാന്‍ കമ്പനിയെ അനുവദിക്കുന്നതിനെതിരെയാണ് നീക്കം. ജസ്റ്റിസ് സഞ്ജീവ് സച്ചദേവയ്ക്ക് മുമ്പാകെ വന്ന കേസ് വാദം കേള്‍ക്കുന്നത് ഫെബ്രുവരി ഒന്നിലേയ്ക്ക് മാറ്റിവച്ചിട്ടുണ്ട്.

 ജിയോയെ കക്ഷി ചേര്‍ത്തു

ജിയോയെ കക്ഷി ചേര്‍ത്തു

റിലയന്‍സ് ജിയോയെ കക്ഷി ചേര്‍ത്താണ് വോഡഫോണ്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഇന്റര്‍കണക്ഷന്‍ യൂസേജ് ചാര്‍ജ്ജ്, താരിഫ് എന്നിവ സംബന്ധിച്ച ടെലികോം വകുപ്പിന്റെ സര്‍ക്കുലറുകള്‍ നടപ്പിലാക്കുന്നതില്‍ ട്രായ് പരാജയപ്പെട്ടുവെന്നും വോഡഫോണ്‍ ഉന്നയിക്കുന്നു.

 വിശദീകരണം തേടി

വിശദീകരണം തേടി

നേരത്തെ ടെലികോം കമ്പനികള്‍ പരാതിയുമായി സമീപിച്ചതിനെ തുടര്‍ന്ന് ട്രായ് ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 90 ദിവസം മാത്രം നല്‍കാന്‍ അനുമതിയുള്ള പ്രമോഷണല്‍ ഓഫര്‍ നീട്ടി നല്‍കിയത് സംബന്ധിച്ച് ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ ഇന്ത്യ എന്നീ ടെലികോം കമ്പനികള്‍ ട്രായിയെ സമീപിച്ചിരുന്നു. ഭാരതി എയര്‍ടെല്‍ നല്‍കിയ പരാതിയിലായിരുന്നു ട്രായ് വിശദീകരണം ആവശ്യപ്പെട്ടത്.

പഴയതല്ല, പുതിയത്

പഴയതല്ല, പുതിയത്

എന്നാല്‍ റിലയന്‍സ് ജിയോ നല്‍കിവരുന്നത് പ്രമോഷണല്‍ ഓഫറുകളില്‍ നിന്ന് വ്യത്യസ്തമായ പ്ലാനുകളും ഓഫറുകളും ആണെന്നാണ് ട്രായ് പിന്നീട് പ്രതികരിച്ചത്.

 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍

ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ അവസാനിച്ചതോടെ ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കുന്ന പ്രമോഷണല്‍ ഓഫര്‍ അവതരിപ്പിച്ചിരുന്നു. ഡാറ്റ പ്ലാനുകളില്‍ മാത്രം മാറ്റം വരുത്തി അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ ഓഫറാണ് ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

English summary
Vodafone India has moved Delhi High Court alleging that telecom regulator Trai had failed to prohibit "blatant violation" of its tariff orders, directions and regulations by Reliance Jio Infocomm Ltd (RJio) by permitting it to continue with its free offers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X