വോഡഫോണില്‍ രാജ്യാന്തര റോമിംഗ് സൗജന്യം; ഐഡിയ- വോഡഫോണ്‍ കൂട്ടുകെട്ട് കലക്കും!!
ദില്ലി: വോഡഫോണ്‍ 4ജി ഉപയോക്താക്കള്‍ക്ക് അത്യാകര്ഷക ഓഫറുമായി വോഡഫോണ്‍ ഇന്ത്യ. ലോകത്തെ 40 രാഷ്ട്രങ്ങളിലേയ്ക്ക് സഞ്ചരിക്കുമ്പോള്‍ സൗജന്യ റോമിംഗ് ഓഫറാണ് കമ്പനി 4ജി ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. സൗജന്യ ഇന്‍കമിംഗ്, ഔട്ട്ഗോയിംഗ് കോളുകളും സാധാരണ നിരക്കില്‍ ഡാറ്റാ ബ്രൗസിംഗുമാണ് കമ്പനി നല്‍കുന്നത്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സൗജന്യ ഡാറ്റാ സേവനങ്ങള്‍ ആസ്വദിക്കുന്നതിനും വോഡഫോണിന്റെ നീക്കം സഹായിക്കും.
3ജി ഉപയോക്താക്കള്‍ക്ക് സൗജന്യ സര്‍വ്വീസ് അവതരിപ്പിച്ചതിന് പിന്നാലെയാണ് 4ജി സേവനങ്ങള്‍ക്കും ഓഫര്‍ പ്രഖ്യാപിക്കുന്നത്. നേരത്തെ 35 രാജ്യങ്ങളില്‍ റോമിംഗ് സര്‍വ്വീസ് അവതരിപ്പിച്ച വോഡഫോണ്‍ ഇത് 40ആക്കി ഉയര്‍ത്തുകയായിരുന്നു. യുഎസ്, യുഎഇ, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, സൗദി, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ഇറ്റലി, തുര്‍ക്കി, ബെല്‍ജിയം, തുടങ്ങിയ രാഷ്ട്രങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നവര്‍ക്കാണ് വോഡഫോണ്‍ ഓഫര്‍ ഏറെ സഹായകമാവുക.

നിരന്തരം ബിനിനസ് ട്രിപ്പുകള്‍ക്കും ഔദ്യോഗിക യാത്രക്കള്‍ക്കും മറ്റ് രാഷ്ട്രങ്ങള്‍ സഞ്ചരിക്കേണ്ടിവരുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണ് വോഡഫോണ്‍ ഇതുവഴി ലക്ഷ്യമിടുന്നത്. നേരത്തെ വോഡഫോണ്‍ നാഷണല്‍ റോമിംഗ് ചാര്ചജ്ജുകളും എടുത്തുനീക്കിയിരുന്നു. 30 ദിവസമാണ് ഓഫര്‍ പാക്കിന്റെ കാലാവധി. കഴിഞ്ഞ ഒക്ടോബറില്‍ ഭാരതി എയര്‍ടെലും സമാന ഓഫര്‍ പ്രഖ്യാപിച്ചിരുന്നു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications