മത്സരം റിലയന്‍സ് ജിയോയോട് തന്നെ, വോഡഫോണില്‍ റോമിംഗ് ഫ്രീ
ദീപാവലി മുതല്‍ വോഡഫോണില്‍ നാഷണല്‍ റോമിംഗ് ഫ്രീ
മുംബൈ: ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വോഡഫോണ്‍ ഇന്ത്യയുടെ പുതിയ ഓഫര്‍. എല്ലാ വോഡഫോണ്‍ ഉപയോക്താക്കള്‍ക്കും റോമിംഗിലായിരിക്കുമ്പോള്‍ സൗജന്യ ഇന്‍കമിംഗ് കോള്‍ നല്‍കുന്നതാണ് ഓഫര്‍. ദീപാവലി മുതലാണ് ഓഫര്‍ ലഭിച്ചുതുടങ്ങുക. റിലയന്‍സ് ജിയോ വിപണിയിലെത്തിയതിനെ തുടര്‍ന്നുണ്ടായ താരിഫ് യുദ്ധത്തിന്റെ ഭാഗമായി ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് വോഡഫോണ്‍. റോമിംഗിലായിരിക്കുമ്പോഴും സൗജന്യ വോയ്‌സ് കോളുകളും ഇന്‍ര്‍നെറ്റുമാണ് ജിയോ നല്‍കുന്നത്.
വോഡഫോണ്‍ ഇന്ത്യയുടെ ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെവിടേയും സഞ്ചരിക്കുമ്പോള്‍ റോമിങ്ങില്‍പ്പെടാതെ കോള്‍ ഔട്ട് ഗോയിംഗ് കോളുകള്‍ സ്വീകരിക്കാം. വോഡഫോണ്‍ കമേഴ്‌സ്യല്‍ ഡയറക്ടര്‍ സന്ദീപ് കട്ടാരിയയാണ് ഇക്കാര്യം അറിയിച്ചത്.

ദീപാവലിയോടനുബന്ധിച്ച് 200 മില്യണ്‍ ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ലഭ്യമാക്കുന്നതിനൊപ്പം കൂടുതല്‍ ഉപയോക്താക്കളെ കമ്പനിയിലേക്ക് ആകര്‍ഷിക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം. 2015 ജനുവരി 15 മുതല്‍ ബിഎസ്എന്‍എല്ലും നാഷണല്‍ റോമിംഗ് സൗജന്യമാക്കിയിരുന്നു.












Click it and Unblock the Notifications