346രൂപയ്ക്ക് 28 ജിബി 4ജി!! ജിയോയ്ക്ക് ഇടിവെട്ട് പണിയുമായി വോഡഫോണ്‍, പ്രഖ്യാപനം ഉടന്‍!
ദില്ലി: റിലയന്‍സ് ജിയോ ഹാപ്പി ന്യൂ ഇയര്‍ 2018 മാര്‍ച്ച് 31 വരെ നീട്ടിയതിന് പിന്നാലെ വെല്ലുവിളിയുമായി വോഡഫോണ്‍. വോഡഫോണ്‍ അവതരിപ്പിച്ചിട്ടുള്ള 346 രൂപയുടെ ഓഫറാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. 56 ദിവസത്തേയ്ക്ക് 56ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുമാണ് വോഡഫോണ്‍ അവതരിപ്പിച്ച ഓഫറിലുള്ളത്. പ്രതിദിനം ഓരോ ജിബി ഡാറ്റ വച്ചാണ് ഉപയേക്താക്കള്‍ക്ക് ലഭ്യമാകുക. എന്നാല്‍ വോഡഫോണ്‍ ഔദ്യോഗിതകമായി പ്രസ്തുത ഓഫര്‍ പ്രഖ്യാപിച്ചിട്ടില്ല. സഞ്ജയ് ബാഫ്‌ന എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വോഡഫോണ്‍ ഉപയോക്താവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
റിലയന്‍സ് ജിയോയുടെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ഡാറ്റാ പാക്കും പുറത്തിറക്കിയതിന് പിന്നാലെ ഇന്ത്യന്‍ ടെലികോം വിപണിയില്‍ താരിഫ് യുദ്ധം ശക്തമായിരുന്നു. ഇതിന് പിന്നാലെ എയര്‍ടെല്ലും നേരത്തെ അത്യാകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

റിലയന്‍സ് ജിയോ ജനുവരിയില്‍ ആരംഭിച്ച ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ ചെയര്‍മാന്‍ ജിയോ പ്രൈം ഓഫര്‍ പ്രഖ്യാപിച്ച് ജിയോ ഉപയോക്താക്കള്‍ക്ക് സൗജന്യ ഓഫര്‍ തുടരുമെന്ന് പ്രഖ്യാപിച്ചത്. ജിയോ പ്രൈമില്‍ അംഗത്വമെടുക്കുന്നതിനായി മാര്‍ച്ച് 1 മുതല്‍ 31 വരെയുള്ള കാലയളവിനുള്ളില്‍ 99 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ തുടര്‍ന്ന് ഹാപ്പി ന്യൂ ഇയര്‍ ഓഫറിന് സമാനമായ ഓഫറുകള്‍ ലഭിക്കുന്നതിന് വേണ്ടി പ്രതിമാസം 303 രൂപയുടെ വേണ്ടത്.












Click it and Unblock the Notifications