Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിദിനം 4.5 ജിബി ഡാറ്റയുമായി വോഡഫോണിന്റെ കിടിലന്‍ പ്ലാന്‍!!

ദില്ലി: രാജ്യത്തെ ടെലികോം വിപണിയിൽ മത്സരം കടുക്കുന്നു. റിലയൻസ് ജിയോയേയും ഭാരതി എയർടെല്ലിനെയും മറികടക്കാൻ വോഡഫോൺ പ്രതിദിനം 4.5 ജിബി ഡാറ്റ നൽകുന്ന പ്ലാന്‍ പുറത്തിറക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 549 രൂപ, 799 രൂപ എന്നീ നിരക്കുകളിൽ പ്രതിദിനം 4.5 ജിബി ഡാറ്റ ലഭിക്കുന്ന പ്രതിമാസ പ്ലാനുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരിയിൽ രണ്ട് പ്രീ പെയ്ഡ് പ്ലാനുകളാണ് വോഡഫോണ്‍ പുറത്തിറക്കിയത്. 158 രുപയുടേയും 151 രൂപയുടേയും പ്ലാനുകളാണ് വോഡഫോണിന്റേത്. 158 രൂപയുടെ പ്ലാനാണ് വോഡഫോൺ ഏറ്റവും ഒടുവിൽ പുറത്തിറക്കിയിട്ടുള്ളത്. 28 ദിവസത്തേയ്ക്ക് ഹൈസ്പീഡ് ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് ലോക്കൽ-എസ്ടിഡി വോയ്സ് കോളും ലഭിക്കും. പ്രതിദിനം 1 ജിബി 3ജി/ 4ജി ഡാറ്റയുമാണ് ലഭിക്കുക. 151 രൂപയുടെ ഓഫറാണ് വോഡഫോണ്‍ പുറത്തിറക്കിയ പ്രീ പെയ്ഡ് പ്ലാനിലുള്ളത്. അൺലിമിറ്റഡ് ലോക്കൽ- വോയ്സ് കോളുകൾക്ക് പുറമേ പ്രതിദിനം ജിബി ഡാറ്റയുമാണ് ലഭിക്കുക.

 799 രൂപയുടെ പ്ലാൻ

799 രൂപയുടെ പ്ലാൻ

റിലയൻ‍സ് ജിയോയുടെ 799 രൂപയുടെ പ്ലാനിനോട് മത്സരിക്കുന്നതാണ് വോഡഫോൺ പുറത്തിറക്കാനിരിക്കുന്ന 799 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ‍. പ്രതിദിനം 5 ജിബി ഡാറ്റയാണ് വോഡഫോൺ ഈ പ്ലാനിൽ‍ ഉപയോക്താക്കൾക്ക് ലഭ്യമാക്കുക.

 വെല്ലുവിളി ജിയോയ്ക്ക്

വെല്ലുവിളി ജിയോയ്ക്ക്


റിലയൻസ് ജിയോയുടെ 509 രുപയുടെ പ്രീ പെയ്ഡ് പ്ലാനിനോട് മത്സരിക്കുന്നതാണ് വോഡഫോണ്‍ പുറത്തിറക്കാനിരിക്കുന്ന 549 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ. 28 ദിവസത്തയ്ക്ക് പ്രതിദിനം 3ജിബി ഡാറ്റയാണ് റിലയന്‍സ് ജിയോയുടെ 509 രൂപയുടെ പ്ലാനിൽ ലഭിക്കുന്നത്.

 എയർടെല്ലിലും 799 രൂപയുടെ പാക്ക്

എയർടെല്ലിലും 799 രൂപയുടെ പാക്ക്


നേരത്തെ ഭാരതി എയർടെല്ലും റിലയന്‍സ് ജിയോയുടെ 799 രൂപയുടെ പ്ലാനിനോട് മത്സരിക്കുന്നതിനായി 799 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ പുറത്തിറക്കിയിരുന്നു. പ്രതിദിനം 3.5 ജിബി ഡാറ്റയാണ് ഈ ഓഫറിൽ ലഭിക്കുന്നത്.

549 രൂപയ്ക്ക് 126 ജിബി ഡാറ്റ!!

549 രൂപയ്ക്ക് 126 ജിബി ഡാറ്റ!!

549 രൂപയുടെ പ്ലാനില്‍‍ വോഡഫോൺ ഇന്ത്യ 98 ജിബി ഡാറ്റയാണ് ലഭ്യമാക്കുക. 28 ദിവസമാണ് ഓഫർ കാലാവധി. എന്നാൽ 799 രൂപയുടെ പ്ലാനിൽ വോഡഫോണ്‍ 126 ജിബി 4ജി ഡാറ്റയാണ് ലഭിക്കുക. അൺലിമിറ്റഡ് ലോക്കൽ‍- എസിടിഡി വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കുമെന്നാണ് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വോഡഫോണിന്റെ നീക്കം. വോഡഫോൺ പ്ലേസ്റ്റോറിന്റെ സേവനവും ലഭിക്കും.

വോയ്സ് കോളിന് നിയന്ത്രണം

വോയ്സ് കോളിന് നിയന്ത്രണം

പ്രതിദിനം 250 മിനിറ്റ് മാത്രം വോയ്സ് കോളുകളാണ് വോഡഫോണ്‍ പുറത്തിറക്കുന്ന പുതിയ പ്ലാനുകളിൽ ലഭിക്കുക. ആഴ്ചയിൽ 1000 മിനിറ്റ് വോയ്സ് കോളുകളുമാണ് ലഭിക്കുക. പിന്നീട് യുണീക് ഇത് 300 നമ്പറുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുമെന്നാാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റിലയൻസ് ജിയോയിലും ഭാരതി എയര്‍ടെല്ലിലും സമാന ഓഫറുകള്‍ ലഭിക്കുന്നുണ്ട്.

 പ്ലാൻ പരിഷ്കരിച്ച് വോഡഫോൺ

പ്ലാൻ പരിഷ്കരിച്ച് വോഡഫോൺ

158 രൂപയുടെ ഓഫറാണ് വോഡഫോണ്‍ പുറത്തിറക്കിയ പ്രീ പെയ്ഡ് പ്ലാനിലുള്ളത്. അൺലിമിറ്റഡ് ലോക്കൽ- വോയ്സ് കോളുകൾക്ക് പുറമേ പ്രതിദിനം ജിബി ഡാറ്റയുമാണ് ലഭിക്കുക. രണ്ട് പാക്കുകളും കേരള സർക്കിളിലാണ് ലഭിക്കുക. 1ജിബി 3ജി/ 4ജി ഡാറ്റയാണ് ലഭിക്കുക. 28 ദിവസത്തേയ്ക്ക് ഹൈസ്പീഡ് ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് ലോക്കൽ-എസ്ടിഡി വോയ്സ് കോളും ലഭിക്കും. പ്രതിദിനം 1 ജിബി 3ജി/ 4ജി ഡാറ്റയുമാണ് ലഭിക്കുക. പ്രതിദിനം 250 മിനിറ്റും ആഴ്ചയില്‍ 1000 മിനിറ്റുകളുമാണ് ലഭിക്കുക. പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+