കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാറിലെ ട്രാഫിക്ക് പോലീസിന് വോഡാഫോണിന്‍റെ മഴക്കോട്ട്....

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: മലബാറിലെ ട്രാഫിക് പോലീസുകാര്‍ക്ക് ഇനി മഴയും വെയിലും കൊണ്ട് ബുദ്ധിമുട്ടേണ്ട.. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളിലെ ട്രാഫിക് പോലീസുകാര്‍ക്ക് മഴക്കോട്ട് വിതരണം ചെയ്തിരിക്കുകയാണ് പ്രമുഖ ടെലികോം കമ്പനിയായ വോഡാ ഫോണ്‍.

400 പോലീസുകാര്‍ക്കാണ് വോഡാഫോണ്‍ മഴക്കോട്ട് സമ്മനിച്ചിട്ടുള്ളത്. ജനസേവനത്തിന് തല്‍പ്പരരായവരോട് വോഡഫോണിന് എന്നും ആദരവാണെന്നാണ് വോഡഫോണ്‍ കേരള ബിസിനസ് ഹെഡ് അഭിജിത്ത് കിഷോര്‍ പറയുന്നു. മഴയും വെയിലും കൊണ്ട് റോഡില്‍ നിന്ന് ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാര്‍ മഴക്കോട്ട് അല്‍പ്പമെങ്കിലും സുരക്ഷിതത്വം നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്.

Vodafone rain coat

ഗതാഗതതിരക്കേറിയ നഗരങ്ങളില്‍ ട്രാഫിക് പോലീസ് നേരിടുന്നത് ദുഷ്‌കരമായ ജോലിയാണ്. പോലീസിനെ പിന്തുണയ്ക്കുന്നതിലൂടെ ജനങ്ങളോടുള്ള പ്രതിബന്ധതകൂടിയാണ് മുന്നോട്ട് വയ്ക്കുന്നത്. ട്രാഫിക് പോലീസ് സേനയോടുള്ള ആദരവായി ഈ പദ്ധതിയെ കാണണമെന്നും അഭിജിത് കിഷോര്‍ അഭ്യര്‍ത്ഥിക്കുന്നു.

കോഴിക്കോട് മാനാഞ്ചിറ ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ വച്ച് സിറ്റി പോലീസ് കമ്മീഷ്ണര്‍ ഉമ ബെഹ്‌റയ്ക്ക് വോഡാഫോണ്‍ അധികൃതര്‍ മഴക്കോട്ടുകള്‍ കൈമാറി. മഴക്കാലം അടുത്തതോടെ വോഡ ഫോണിന്റെ റെയിന്‍ കോട്ടുകള്‍ ട്രാഫിക് പോലീസിന് വളരെ ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.

English summary
Vodafone presents raincoats to traffic police in Kozhikode, Kannur, Wayanad, Kasargod districts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X