പ്രതിദിനം രണ്ട് ജിബി നല്‍കിക്കൊണ്ട് വോഡഫോണ്‍: ഡാറ്റാ പ്ലാനുകള്‍ അടിമുടി പരിഷ്കരിച്ച് കമ്പനി
ദില്ലി: പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വോഡഫോണ്‍. നിലവിലെ 348 രൂപയുടെ ഓഫര്‍ പാക്കാണ് വോഡഫോണ്‍ പരിഷ്കരിച്ചിട്ടുള്ളത്. പ്രതിദിന ഡാറ്റാ പരിധി ഒരു ജിബിയില്‍ നിന്ന് രണ്ട് ജിബിയായി ഉയര്‍ത്തുന്നതിനൊപ്പം അണ്‍ലിമിറ്റഡ് വോയ്സ് കോളും വോഡഫോണ്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രതിദിനം രണ്ട് ജിബി ഡാറ്റയ്ക്കൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും ലഭിക്കും. 28 ദിവസമാണ് ഓഫര്‍ കാലാവധി.
ആഗസ്റ്റ് മുതല്‍ 1 ജിബി ഡാറ്റയാണ് വോഡഫോണ്‍ ഈ ഓഫര്‍ പാക്കില്‍ നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ ഓഫര്‍ പരിഷ്കരിച്ചതോടെ 28 ദിവസത്തേയ്ക്ക് 56 ജിബി ഡാറ്റയാണ് ലഭിക്കുക. ജിയോ ഇന്ത്യയില്‍ സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടെലികോം രംഗത്ത് സംഭവിച്ച മാറ്റങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഡിസംബര്‍ ആദ്യമാണ് വോഡഫോണ്‍ ഏറ്റവുമൊടുവില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ ഡാറ്റാ പാക്കുകള്‍ പുറത്തിറക്കിയിട്ടുള്ളത്. സൂപ്പര്‍ പ്ലാന്‍ എന്ന പേരില്‍ ഡിസംബര്‍ അഞ്ചിന് അഞ്ച് ഓഫര്‍ പാക്കുകളാണ് വോഡഫോണ്‍ പുറത്തിറക്കിയത്. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ഡാറ്റ ഓഫര്‍, മെസേജ് സര്‍വീസ് എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫര്‍. 2ജി- 3ജി- 4ജി ഉപയോക്താക്കള്‍ക്കാണ് വോഡഫോണ്‍ പുറത്തിറക്കിയ പ്രീ പെയ്ഡ് പ്ലാനിന്‍റെ ആനുകൂല്യം ലഭിക്കുക. അഞ്ച് പ്ലാനുകളാണ് വോഡഫോണ്‍ ഇതിനകം പുറത്തിറക്കിയിട്ടുള്ളത്.

അഞ്ച് ശതമാനം ക്യാഷ് ബാക്ക് ഓഫര്‍
പ്രതിദിനം രണ്ട് ജിബി ഡാറ്റയ്ക്കൊപ്പം 28 ദിവസത്തേയ്ക്ക് അണ്‍ലിമിറ്റഡ് വോയ്സ് ലോക്കല്‍- എസ്ടിഡി കോളുകളും ലഭിക്കും. സൗജന്യ റോമിംഗ് ലഭിക്കുന്ന ഓഫറില്‍ പ്രതിദിന സൗജന്യ കോള്‍ 250 മിനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയില്‍ 1000 മിനിറ്റ് സൗജന്യ കോളുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ. പരിധിയ്ക്ക് ശേഷമുള്ള കോളുകള്‍ക്ക് സെക്കന്‍റിന് ഒരു പൈസ വീതം ഈടാക്കും. വോഡഫോണ്‍ ആപ്പില്‍ നിന്നോ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് അഞ്ച് ശതമാനം ക്യാഷ് ബാക്ക് ഓഫറും ലഭിക്കും.

മത്സരം എയര്‍ടെല്ലിനോട്
ഭാരതി എയര്‍ടെല്ലിന്‍റെ 349 രൂപ പാക്കിനോട് മത്സരിക്കുന്നതിന് വേണ്ടിയാണ് വോഡഫോണ്‍ 348രൂപ പാക്കിലെ ഡാറ്റാ ഓഫര്‍ ഉയര്‍ത്തിയിട്ടുള്ളത്. 28 ദിവസത്തേയ്ക്ക് പ്രതിദിനം രണ്ട് ജിബി 4ജി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കിവരുന്നത്. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി കോളുകള്‍ക്ക് പുറമേ പ്രതിദിനം 100 എസ്എംഎസുകളും എയര്‍ടെല്ലിന്‍റെ ഓഫറിലുണ്ട്.

പഴയ പ്ലാനില്‍ 1 ജിബി മാത്രം
പ്രതിദിനം 1 ജിബി 4ജി ഡാറ്റ നല്‍കിക്കൊണ്ടുള്ളതായിരുന്നു വോഡഫോണ്‍ ആഗസ്തില്‍ പുറത്തിറക്കിയ ഓഫര്‍. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും സൗജന്യ റോമിംഗും ഈ പ്ലാനില്‍ നല്‍കിവന്നിരുന്നു.

509 രൂപയുടെ ഓഫര്‍
84 ദിവസം കാലാവധിയുള്ള 509 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും നാഷണല്‍ റോമിംഗ് കോളുകളുമാണ് ലഭിക്കുക. പ്രതിദിനം 1ജിബി ഡാറ്റയും 100 എസ്എംഎസുകളുമാണ് ലഭിക്കുക.

70 ദിവസത്തെ ഓഫര്‍
458 രൂപയുടെ വോജഫോണ്‍ ഓഫറിന്‍റെ കാലാവധി 70 ദിവസമാണ്. 347 രൂപയുടെ വോഡഫോണ്‍ ഓഫറില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി കോളുകള്‍ക്കൊപ്പം 1.5 ജിബി ഡാറ്റയും ലഭിക്കും. നാഷണല്‍ റോമിംഗ് കോളുകള്‍ ലഭിക്കുന്ന ഈ ഓഫറിന്‍റെ കാലാവധി 28 ദിവസമാണ്.

79 രൂപയുടെ ഓഫര്‍
ഏഴ് ദിവസം കാലാവധിയുള്ളതാണ് വോഡഫോണിന്‍റെ 79 രൂപയുടെ പ്ലാന്‍. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ 500 എംബി ഡാറ്റയും ലഭിക്കും. എന്നാല്‍ ലോക്കല്‍- നാഷണല്‍ എസ്എംഎസിന് 25 പൈസം വീതം ഓഫറില്‍ ഈടാക്കുകയും ചെയ്യും.

196 രൂപയുടെ പ്ലാനില്‍
വോഡഫോണിന്‍റെ 196 രൂപ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി വോയ്സ് കോളുകള്‍ക്കൊപ്പം ഇന്ത്യയില്‍ ഓഫര്‍ കാലാവധിക്കുള്ളില്‍ ഒരു ജിബി ഡാറ്റയുമാണ് ഈ പ്ലാനില്‍ ലഭിക്കുക. 28 ദിവസമാണ് ഓഫര്‍ കാലാവധി.

ഡാറ്റയും അണ്‍ലിമിറ്റഡ് കോളും
347 രൂപയുടെ വോഡഫോണ്‍ ഓഫറില്‍ അണ്‍ലിമിറ്റഡ് റോമിംഗ്, അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, എന്നിവയ്ക്ക് പുറമേ 1.5 ജിബി ഡാറ്റയുമാണ് ലഭിക്കുക. 458 രൂപ, 509 രൂപ പ്ലാനുകളില്‍ വോയ്സ് കോളിംഗ് എസ്എംഎസ്, ഡാറ്റ എന്നിവയാണ് ലഭിക്കുന്നത്. രാജ്യത്ത് എമ്പാടും വോഡഫോണ്‍ സ്റ്റോറുകളില്‍ നിന്ന് റീചാര്‍ജ് ചെയ്യുന്നവര്‍ക്കും മൈ വോഡഫോണ്‍ ആപ്പില്‍ നിന്ന് റീചാര്‍ജ് ചെയ്യുന്നവര്‍ക്കും ഓഫര്‍ ലഭിക്കും. വോഡഫോണ്‍ അടുത്തിടെ പുറത്തിറക്കിയ പ്രീ പെയ്ഡ് പ്ലാനിലാണ് ഇവ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വോഡഫോണില്‍ 149 രൂപ
പ്ലാന്‍ പ്രീപെയ്ഡ‍് ഉപയോക്താക്കള്‍ക്ക് 1ജിബി 3ജി/ 4ജി ഡാറ്റ നല്‍കുന്നതാണ് വോഡഫോണിന്‍റെ 199 രൂപയുടെ ഓഫര്‍. 28 ദിവസമാണ് ഓഫറിന്‍റെ കാലാവധി. 199 രൂപയുടെ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ഓഫര്‍ കാലയളവിനുള്ളില്‍ ഏഴ് ദിവസത്തേയ്ക്ക് 1000 ലോക്കല്‍- എസ്ടിഡി കോളുകളും ലഭിക്കും. ഇതിന് ശേഷം ഒരു മിനിറ്റിന് 30 പൈസ വീതം ഈടാക്കും. ഏഴ് ദിവസത്തിന് ശേഷം 250 മിനിറ്റ് വോയ്സ് കേളാണ് ലഭിക്കുക. കൂടുതല്‍ നമ്പറുകളിലേയ്ക്ക് വിളിക്കാന്‍ ശ്രമിച്ചാല്‍ ഓരോ മിനിറ്റിന് 30 പൈസ വീതം ഈടാക്കും. ഇന്ത്യയില്‍ പ്രതിദിനം 1ജിബി ഡാറ്റ വീതം ലഭിക്കുന്ന പ്ലാനുകള്‍ പരിശോധിക്കാം












Click it and Unblock the Notifications