വോഡഫോണില്‍ രണ്ട് കിടിലന്‍ പ്ലാനുകള്‍: പ്രതിദിനം 1ജിബി ഡാറ്റയും അണ്‍ലിമിറ്റ‍് കോളിംഗും, റോമിംഗ് ഫ്രീ!
ദില്ലി: പുതിയ ഓഫറുകളുമായി സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോണ്‍. സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍ക്കുമൊപ്പം പ്രതിദിനം 1 ജിബി ഡാറ്റയും നല്‍കുന്നതാണ് ഓഫര്‍. റിലയന്‍സ് ജിയോ താരിഫ് പരിഷ്കരിച്ചതിന് പിന്നാലെയാണ് വോഡഫോണിന്‍റെ പുതിയ ഓഫര്‍ പ്രഖ്യാപനം. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പുറമേ മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്തിയവര്‍ക്കും പുതിയ പ്ലാനുകള്‍ ലഭിക്കും. റിലയന്‍സ് ജിയോ താരിഫ് പ്ലാനുകള്‍ അടിമുടി പൊളിച്ചെഴുതിയതിന് പിന്നാലെയാണ് ഈ നീക്കം. വോഡഫോണ്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ദീപാവലിയ്ക്ക് ശേഷം മുഖം മിനുക്കിയെഴുതിയ റിലയന്‍സ് ജിയോ പുതിയ ധന്‍ ധനാ ധന്‍ താരിഫ് പ്ലാനുമായാണ് രംഗത്തെത്തിയത്. ജിയോ പ്രൈം അംഗങ്ങള്‍ക്ക് വേണ്ടി അതരിപ്പിച്ച 459 രൂപയുടെ പുതിയ പ്ലാനില്‍ മൂന്ന് മാസത്തേയ്ക്കുള്ള അണ്‍ലിമിറ്റഡ് സേവനങ്ങളാണുള്ളത്. പ്രതിദിനം ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുമാണ് ജിയോ ആപ്പുകളുടെ സേവനവുമാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. ഒക്ടോബര്‍ 19 നുള്ളില്‍ റീചാര്‍ജ് ചെയ്തവര്‍ക്ക് മാത്രമാണ് ജിയോ ധന്‍ ധനാ ധനിന്‍റെ ഓഫര്‍ ഉപയോഗിക്കാന്‍ കഴിയുക.

84 ദിവസം.. ഒരു ജിബി ഡാറ്റ
പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കുന്ന 496 രൂപയുടെ പ്ലാനിന്‍റെ കാലാവധി 84 ദിവസമാണ്. ഇതിനെല്ലാം പുറമേ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ ഏത് നെറ്റ് വര്‍ക്കിലേയ്ക്കും അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ഡിടി കോളുകളും ലഭിക്കും.

സൗജന്യ റോമിംഗ്
496 രൂപയുടെ ഓഫറില്‍ റോമിംഗിലായിരിക്കെ ഇന്‍കമിംഗ് ഔട്ട്ഗോയിംഗ് കോളുകളും സൗജന്യമായി ലഭിക്കും. വോയ്സ് കോളുകള്‍ക്ക് ദിവസേനയെന്ന കണക്കിലോ മാസത്തില്‍ എന്ന കണക്കിലോ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടാവില്ലെന്നും വോഡഫോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

177 രൂപയുടെ പ്ലാന്‍
28 ദിവസമാണ് വോഡഫോണിന്‍റെ 177 രൂപയുടെ പ്ലാനിന്‍റെ കാലാവധി. പ്രതിദിനം ഒരു ജിബി ഡാറ്റാ വീതം ലഭിക്കുന്ന പ്ലാനില്‍ രാജ്യത്ത് എവിടേയ്ക്കും വിളിക്കാവുന്ന അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കും. എന്നാല്‍ റോമിംഗിലായിരിക്കെ ഈ ഓഫര്‍ ബാധകമല്ലെന്നും കമ്പനി ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റിലയന്‍സ് ജിയോയില്‍ നിലവില്‍ 28 ദിവസത്തെ കാലാവധിയുള്ള ഓഫര്‍ ലഭ്യമല്ല.

റിലയന്‍സ് ജിയോ താരിഫ് പ്ലാന്‍
ധന്‍ ധനാ ധന്‍ ഓഫറില്‍ പുതിയ പ്ലാന്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രീപെയ്ഡ്- പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ അടിമുടി പരിഷ്കരണവുമായി റിലയന്‍സ് ജിയോ ടെലികോം വിപണിയിലെത്തിയത്. റിലയന്‍സ് ജിയോ വെബ്സൈറ്റിലാണ് പുതിയ ഓഫര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മൂന്ന് മാസത്തേയ്ക്കുള്ള അണ്‍ലിമിറ്റഡ് സേവനങ്ങളാണ് ഓഫറിലുള്ളത്. പ്രതിദിനം ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുമാണ് ജിയോ ആപ്പുകളുടെ സേവനവുമാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. ഒക്ടോബര്‍ 19 മുതല്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ജിയോ ധന്‍ ധനാ ധനിന്‍റെ ഓഫര്‍ ലഭിക്കുകയും ചെയ്യും.

റിലയന്‍സ് ജിയോ താരിഫ് പ്ലാന്‍
ധന്‍ ധനാ ധന്‍ ഓഫറില്‍ പുതിയ പ്ലാന്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രീപെയ്ഡ്- പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ അടിമുടി പരിഷ്കരണവുമായി റിലയന്‍സ് ജിയോ ടെലികോം വിപണിയിലെത്തിയത്. റിലയന്‍സ് ജിയോ വെബ്സൈറ്റിലാണ് പുതിയ ഓഫര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മൂന്ന് മാസത്തേയ്ക്കുള്ള അണ്‍ലിമിറ്റഡ് സേവനങ്ങളാണ് ഓഫറിലുള്ളത്. പ്രതിദിനം ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുമാണ് ജിയോ ആപ്പുകളുടെ സേവനവുമാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. ഒക്ടോബര്‍ 19 മുതല്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ജിയോ ധന്‍ ധനാ ധനിന്‍റെ ഓഫര്‍ ലഭിക്കുകയും ചെയ്യും.

ദീപാവലിയ്ക്ക് ശേഷം ഓഫറില്‍ മാറ്റം
ദീപാവലിയ്ക്ക് ശേഷം റിലയന്‍സ് ജിയോയുടെ മറ്റ് പ്രീ പെയ്ഡ് പ്ലാനുകളും കമ്പനി പരിഷ്കരിച്ചിട്ടുണ്ട്. 70 ദിവസത്തെ കാലാവധിയുള്ള ധന്‍ ധനാ ധനിന്‍റെ 399 രൂപയുടെ ഓഫറില്‍ പ്രതിദിനം 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും ആപ്പുകളുടെ സേവനമവുമാണ് ലഭിച്ചിരുന്നത്. നിലവിലുള്ള എല്ലാവര്‍ക്കും പുതിയ പ്ലാന്‍ ബാധകമായിരിക്കും.

ധന്‍ ധനാ ധന്‍ ഓഫര്‍
പുതിയ ധന്‍ ധനാ ധന്‍ താരിഫ് പ്ലാനുമായി റിലയന്‍സ് ജിയോ. 459 രൂപയുടെ പുതിയ പ്ലാനാണ് ജിയോ ഉപഭോക്താക്കള്‍ക്കായി കമ്പനി പുറത്തിറക്കുന്നത്. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മൂന്ന് മാസത്തേയ്ക്കുള്ള അണ്‍ലിമിറ്റഡ് സേവനങ്ങളാണ് ഓഫറിലുള്ളത്. പ്രതിദിനം ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുമാണ് ജിയോ ആപ്പുകളുടെ സേവനവുമാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. ഒക്ടോബര്‍ 19 മുതല്‍ റീചാര്‍ജ് ചെയ്തവര്‍ക്ക് മാത്രമാണ് ജിയോ ധന്‍ ധനാ ധനിന്‍റെ ഓഫര്‍ ലഭിച്ചിട്ടുള്ളത്.

459 രൂപയുടെ പ്ലാന്‍
459 രൂപയുടെ റിലയന്‍സ് ജിയോയുടെ പുതിയ പ്ലാനില്‍ 84 ദിവസത്തേയ്ക്ക് പ്രതിദിനം 1ജിബി ഹൈസ്പീഡ് ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗുമാണ് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. സൗജന്യ വോയ്സ് കോളിന് പുറമേ ജിയോ ആപ്പുകളും ഈ ഓഫറില്‍ ലഭിക്കും. നിലവിലുള്ള 399 രൂപയുടെ ഓഫറിന് പകരമായാണ് പുതിയ പ്ലാന്‍.

149 രൂപയുടെ ഓഫര്‍
റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനില്‍ നിലവിലുള്ള 2ജിബി ഡാറ്റയ്ക്ക് പുറമേ ഓരോ ബില്ലിംഗ് സൈക്കിളിലും 4ജിബി വീതവും ലഭിക്കും. ഇതിന് പുറമേ സൗജന്യ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ്, ജിയോ ആപ്പുകളുടെ സേവനം എന്നിവയും ലഭിക്കും.












Click it and Unblock the Notifications