കിടിലന്‍ പ്രീ പെയ്ഡ് പ്ലാനുമായി വോഡഫോൺ: പ്രതിദിനം 1 ജിബി, ഓഫർ 28 ദിവസത്തെ രണ്ട് പ്ലാനുകള്‍
ദില്ലി: കിടിലന്‍ പ്രീ പെയ്ഡ് ഓഫറുകളുമായി വോഡഫോണ്‍. 158 രൂപയുടെ പ്ലാനാണ് വോഡഫോൺ ഏറ്റവും ഒടുവിൽ പുറത്തിറക്കിയിട്ടുള്ളത്. 28 ദിവസത്തേയ്ക്ക് ഹൈസ്പീഡ് ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് ലോക്കൽ-എസ്ടിഡി വോയ്സ് കോളും ലഭിക്കും. പ്രതിദിനം 1 ജിബി 3ജി/ 4ജി ഡാറ്റയുമാണ് ലഭിക്കുക.
151 രൂപയുടെ ഓഫറാണ് വോഡഫോണ്‍ പുറത്തിറക്കിയ പ്രീ പെയ്ഡ് പ്ലാനിലുള്ളത്. അൺലിമിറ്റഡ് ലോക്കൽ- വോയ്സ് കോളുകൾക്ക് പുറമേ പ്രതിദിനം ജിബി ഡാറ്റയുമാണ് ലഭിക്കുക. രണ്ട് പാക്കുകളും കേരള സർക്കിളിലാണ് ലഭിക്കുക. 1ജിബി 3ജി/ 4ജി ഡാറ്റയാണ് ലഭിക്കുക.

158 രൂപയുടെ പ്ലാൻ
റിലയൻസ് ജിയോയുടെ 149 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിനോട് മത്സരിക്കുന്നതിന് വേണ്ടിയാണ് വോഡഫോൺ 151 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ പുറത്തിറക്കിയിട്ടുള്ളത്. 28 ദിവസത്തേയ്ക്ക് ഹൈസ്പീഡ് ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് ലോക്കൽ-എസ്ടിഡി വോയ്സ് കോളും ലഭിക്കും. പ്രതിദിനം 1 ജിബി 3ജി/ 4ജി ഡാറ്റയുമാണ് ലഭിക്കുക. പ്രതിദിനം 250 മിനിറ്റും ആഴ്ചയില്‍ 1000 മിനിറ്റുകളുമാണ് ലഭിക്കുക. പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും.

151 രൂപയ്ക്ക് പ്രതിദിനം 1 ജിബി
പ്രതിദിനം 1ജിബി ഡാറ്റ ലഭിക്കുന്നതാണ് വോഡഫോൺ പുറത്തിറക്കിയ രണ്ടാമത്തെ പ്രീ പെയ്ഡ് പ്ലാൻ. 28 ദിവസത്തേയ്ക്ക് പ്രതിദിനം 1ജിബി ഡാറ്റയാണ് ഈ ഓഫറിൽ ലഭിക്കുക. വോഡഫോണിന്റെ കേരള സര്‍ക്കിളിൽ മാത്രം ലഭിക്കുന്നുവെന്നതാണ് ഓഫറിന്റെ മറ്റൊരു പ്രത്യേകത. അൺലിമിറ്റഡ് ലോക്കൽ- എസ്ടിഡി വോയ്സ് കോളുകളും ഓഫറിൽ ലഭിക്കും.

എയർടെല്ലിന്റെ 169 രൂപ
ഭാരതി എയർടെല്‍ 169 രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാക്കി വരുന്നുണ്ട്. പ്രതിദിനം 1ജിബി ഡാറ്റയ്ക്ക് പുറമേ അണ്‍ലിമിറ്റഡ് ലോക്കൽ- എസ്ടിഡി വോയ്സ് കോളുകളും ഈ ഓഫറിൽ ലഭിക്കും. ഈ ഓഫറിനോട് മത്സരിക്കുന്നതിന് വേണ്ടിയാണ് വോഡഫോൺ 151 രൂപയുടെ പ്ലാന്‍ പുറത്തിറക്കിയിട്ടുള്ളത്. പ്രതിദിനം 100 എസ്എംഎസുകളും ഈ ഓഫറിലുണ്ട്.

കേരളത്തിൽ മാത്രം
കേരള സർക്കിളിൽ മാത്രം ലഭിക്കുന്ന ഓഫറുകളാണ് വോഡഫോൺ ഏറ്റവും ഒടുവിൽ പുറത്തിറക്കിയിട്ടുള്ളത്. ദില്ലി എൻസിആർ, മുംബൈ എന്നീ ടെലികോം സെക്ടറുകളില്‍ ഈ ഓഫർ ലഭിക്കില്ല. വോഡഫോണിന്റെ 198 രൂപയുടെ പ്ലാനാണ് ഈ സെക്ടറുകളിലെ ഉപയോക്താക്കൾക്ക് ലഭിക്കുക. പ്രതിദിനം 1.4 ജിബി ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് ലോക്കൽ- എസ്ടിഡി വോയ്സ് കോളുകളും ലഭിക്കും.

എയർടെൽ ഓഫറിനോട് മത്സരിക്കാൻ
എയർടെല്ലിന്റെ 93 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിനോട് പൊരുതാനാണ് വോഡഫോണിന്റെ 151 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ. അൺലിമിറ്റഡ് വോയ്സ് കോളും പ്രതിദിനം 100 എസ്എംഎസുകളുമാണ് ഈ ഓഫറിലുള്ളത്. 28 ദിവസത്തേയ്ക്ക് 1ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഐഡിയയുടെ 109 രൂപയുടെ പ്ലാനാണ് ഇതിന് സമാനമായിട്ടുള്ളത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications