റിലയന്‍സ് ജിയോയെ വെല്ലാന്‍ വോഡഫോണ്‍: 21 രൂപയ്ക്ക് പ്രീ പെയ്ഡ് പ്ലാന്‍, അണ്‍ലിമിറ്റഡ് വോയ്സ് കോളും!
ദില്ലി: റിലയന്‍സ് ജിയോയുടെ ഓഫറിനോട് മത്സരിക്കാന്‍ പുതിയ ഓഫറുമായി വോഡഫോണ്‍. 3ജി/4ജി ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് കമ്പനി 21 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാന്‍ പുറത്തിറക്കിയിട്ടുള്ളത്. ഒരു മണിക്കൂര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഡാറ്റാ പ്ലാനിന്റെ കാലാവധി ഒരു ദിവസമാണ്. റിലയന്‍സ് ജിയോയുടെ 19 രൂപയുടെ പ്ലാനിനോട് കിടപിടിക്കുന്നതിന് വേണ്ടിയാണ് വോഡഫോണ്‍ 21 രൂപയ്ക്ക് ഡാറ്റാ പ്ലാന്‍ പുറത്തിറക്കിയിട്ടുള്ളത്. 150 എംബി 4 ജി ഡാറ്റയാണ് റിലയന്‍സ് ജിയോയുടെ പ്ലാനിലുള്ളത്. ഇതിന് പുറമേ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, 20 എസ്എംഎസ്, ജിയോ ആപ്പുകളുടെ സേവനവും ജിയോയുടെ ഓഫറിലുണ്ട്.
വോഡഫോണിന്റെ 21 രൂപയുടെ പ്ലാനില്‍ ഒരു ദിവസം മുഴുവന്‍ വോയ്സ് മെസേജ് സര്‍വീസും ലഭിക്കും. ടെലികോം വിപണിയിലെ മുഖ്യ എതിരാളിയായ എയര്‍ടെല്ലും 49 രൂപയുടെ ഡാറ്റാ പാക്ക് പുറത്തിറക്കിയിരുന്നു. 1ജിബി 3ജി/ 4ജി ഡാറ്റയാണ് എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. നേരത്തെ വോഡഫോണ്‍ 299 രൂപയ്ക്ക് മറ്റൊരു പ്രീപെയ്ഡ് പാക്കും പുറത്തിറക്കിയിരുന്നു. 1ജിബി പ്രതിദിനം ലഭിക്കുന്ന ഈ ഓഫറില്‍ 100 എസ്എംഎസുകളും അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും ലഭിക്കും. 56 ദിവസമാണ് ഓഫര്‍ കാലാവധി.

വോഡഫോണ്‍ 4ജി സര്‍വീസ് ലഭ്യമായ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സര്‍ക്കിളുകളില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. ഇതിന് പുറമേ സാംസംഗ്, ഐടെല്‍, ടെക്നോ എന്നിവയുമായി മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട്ഫോണുകള്‍ക്ക് 2,200 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തെ സൗജന്യ വോഡഫോണ്‍ പ്ലേ സേവനവും ഇതില്‍ ലഭിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ടെക്നോ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിച്ചിരുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications