Get Updates
Get notified of breaking news, exclusive insights, and must-see stories!

വോഡഫോണില്‍ 179 രൂപയുടെ കിടിലന്‍ ഓഫര്‍: 28 ദിവസത്തേയ്ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളും 1 ജിബി ഡാറ്റയും

ദില്ലി: ഭാരതി എയര്‍ടെല്ലിനോടും റിലയന്‍സ് ജിയോയോടും പൊരുതാന്‍ പുതിയ ഓഫറുമായി വോഡഫോണ്‍ രംഗത്ത്. വോഡഫോണ്‍ സൂപ്പര്‍ പ്ലാന്‍ എന്ന പേരിലാണ് വോഡഫോണ്‍ 179 രൂപയ്ക്ക് പുതിയ ഓഫര്‍ പുറത്തിറക്കിയിട്ടുള്ളത്. 28 ദിവസമാണ് ഓഫര്‍ കാലയളവ്. അണ്‍ലിമിറ്റഡ് വോയ്സ്കോളുകള്‍ക്ക് പുറമേ സൗജന്യ റോമിംഗ് ഓഫറുകളുമാണ് ഈ പ്ലാനില്‍ ലഭിക്കുക. എന്നാല്‍ 2ജിബി സ്പീഡിലുള്ള ഡാറ്റയാണ് ലഭിക്കുക. ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സര്‍ക്കിളുകളിലെ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കാണ് സൂപ്പര്‍ പ്ലാനിലെ ആനുകൂല്യങ്ങള്‍ ലഭിക്കുക.

പ്രതിദിനം 250 മിനിറ്റ് സൗജന്യ കോളുകളാണ് ഓഫറിലുള്ളത്. 250 മിനിറ്റിന് ശേഷമുള്ള കോളുകള്‍ക്ക് 30 പൈസ വീതം ഓരോ മിനിറ്റിനും ഈടാക്കും. എന്നാല്‍ 28 ദിവസത്തിനുള്ളില്‍ 300 നമ്പറുകളിലേയ്ക്ക് മാത്രമാണ് വിളിക്കാന്‍ സാധിക്കുക. ഈ പരിധിയ്ക്ക് ശേഷമുള്ള ഓരോ കോളുകള്‍ക്കും മിനിറ്റിന് 30 പൈസ വീതം ഈടാക്കും. വോഡഫോണിന്‍റെ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി പോക്കറ്റ് ഫ്രണ്ട് ലി പ്ലാന്‍ പുറത്തിറക്കുന്നതിന്‍റെ ഭാഗമായാണ് വോഡഫോണ്‍ സൂപ്പര്‍‌ പ്ലാന്‍ പുറത്തിറക്കിയിട്ടുള്ളതെന്ന് വോഡഫോണ്‍ ബിസിനസ് ഹെ‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മികച്ച ടെലികോം നെറ്റ് വര്‍ക്കില്‍ നിന്ന് മികച്ച ഇന്‍റര്‍നെറ്റ് സേവനം ആസ്വദിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് നീക്കമെന്നും.

vodafone

ബിസിനസ് ഹെഡ‍് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ വോഡഫോണ്‍ ദില്ലി- എന്‍സിആര്‍ റീജിയണിലെ ഉപയോക്താക്കള്‍ക്ക് വേണ്ടി 4ജി ഡാറ്റ ലഭ്യമാക്കുന്ന പ്രീ പെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കിയിരുന്നു. 199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍- ​എസ്ടിഡ‍ി വോയ്സ് കോളുകള്‍ക്ക് പുറമേ ഒരുജിബി ഡാറ്റ കൂടി ലഭിക്കുന്നതാണ് ഈ പ്ലാന്‍. 28 ദിവസത്തെ കാലയളവിലേയ്ക്കായി ആഴ്ചയില്‍ 1000 മിനിറ്റ് സൗജന്യകോളുകള്‍ ലഭിക്കുന്ന ഓഫറില്‍ പ്രതിദിനം 250 മിനിറ്റും ലഭിക്കും. എയര്‍സെല്‍ കുറഞ്ഞ താരിഫ് നിരക്കില്‍ പുതിയ പ്ലാന്‍ പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു വോഡഫേണിന്‍രെ നീക്കം. എയര്‍സെല്‍ 104രൂപയുടെ 365 ദിവസത്തേയ്ക്ക് 20 പൈസ നിരക്കില്‍ കോള്‍ ചെയ്യാനുള്ള സൗകര്യം ലഭിക്കുന്നതാണ് എയര്‍സെല്‍ ഓഫര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+