999 രൂപയ്ക്ക് വോഡഫോണിന്‍റെ 4ജി ഫോണ്‍: ജിയോയ്ക്കും ബിഎസ്എന്‍എല്ലിനും പണികൊടുത്ത് വോഡഫോണ്‍

മുംബൈ: റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനുമൊപ്പം 4 ജി ഫോണ്‍ മത്സരരംഗത്തേയ്ക്ക് വോഡഫോണും. 999 രൂപയ്ക്ക് 4 ജി ഫോണ്‍ പുറത്തിറക്കിക്കാനാണ് വോഡഫോണിന്‍റെ നീക്കം. നവംബര്‍ മുതല്‍ ഫോണ്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മൈക്രോമാക്സുമായി ചേര്‍ന്ന് ബിഎസ്എന്‍എല്ലും അടുത്തിടെ 4 ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറിയിരുന്നു.

റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കിയതിന് പിന്നാലെ എയര്‍ടെല്ലും 1399 രൂപയ്ക്ക് 4ജി ഫോണ്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിനെ മറികടന്ന് ആദ്യം ബിഎസ്എന്‍എല്ലാണ് ഭാരത് 1 എന്ന പേരില്‍ 4ജി ഫോണ്‍ പുറത്തിറക്കുന്നത്. കാര്‍ബണുമായി ചേര്‍ന്നാണ് എയര്‍ടെല്ലിന്‍റെ 4ജി ഫോണ്‍ പുറത്തിറങ്ങുന്നത്. മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണുമായി ചേര്‍ന്നാണ് 1,399 രൂപയ്ക്ക് കാര്‍ബണ്‍ എ40 എന്ന മോഡല്‍ ഫീച്ചര്‍ ഫോണ്‍ എയര്‍ടെല്‍ പുറത്തിറക്കുന്നത്. സാധാരണ ഫോണുകളുടെ വിപണി വിലയില്‍ നിന്ന് 60 ശതമാനം കുറഞ്ഞ നിരക്കിലാണ് എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനക്കെത്തിക്കുക.

വോഡഫോണ്‍ സ്മാര്‍ട്ട് ഫോണ്‍

വോഡഫോണ്‍ സ്മാര്‍ട്ട് ഫോണ്‍



999 രൂപയ്ക്ക് വോഡഫോണ്‍ പുറത്തിറക്കുന്ന 4ജി സ്മാര്‍ട്ട്ഫോണില്‍ 150 രൂപ മുതല്‍ എല്ലാ റീച്ചാര്‍ജുകളും ലഭ്യമാണ്. ഫോണ്‍ വാങ്ങി 18 മാസത്തിന് ശേഷം 900 രൂപയുടെ ക്യാഷ് ബാക്കും 18 മാസത്തിന് ശേഷം 1000 രൂപയുടെ അധിക ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. വോഡഫോണിന്‍റെ ​എംപേസ വാലറ്റ് വഴിയായിരിക്കും ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുന്നത്. ഈ തുക ഉപഭോക്താവിന്‍റെ സൗകര്യത്തിന് അനുസരിച്ച് ഡിജിറ്റലായോ കറന്‍സിയായോ പിന്‍വലിക്കാനുള്ള അവസരമുണ്ടായിരിക്കും. എയര്‍ടെല്‍ പ്രഖ്യാപിച്ച സമാന രീതിയാണ് വോഡഫോണിനുമുള്ളത്.

 എയര്‍ടെല്‍ 4ജി ഫോണ്‍

എയര്‍ടെല്‍ 4ജി ഫോണ്‍


മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണുമായി ചേര്‍ന്നാണ് 1,399 രൂപയ്ക്ക് എയര്‍ടെല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നത്. ജിയോ ഫീച്ചര്‍ ഫോണിന് സമാനമായ 4ജി ഫോണില്‍ വാട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ ഡൗണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ സേവനവും ലഭിക്കും. എല്ലാ കാര്‍ബണ്‍ റീട്ടെയില്‍ ഷോപ്പുകളിലുമാണ് എയര്‍ടെല്ലിന്‍റെ ഫീച്ചര്‍ ഫോണിന്‍റെ വില്‍പ്പന. റിലയന്‍സ് ജിയോയോട് കിടപിടിക്കാവുന്ന തരത്തിലുള്ള ഡാറ്റാ- വോയ്സ് കോള്‍ ഓഫറുകളും ഫോണിനൊപ്പം ലഭിക്കും. റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ വോള്‍ട്ട് സംവിധാനമുള്ള ഫോണ്‍ പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം. 1,399 രൂപയ്ക്ക് ഫീച്ചര്‍ ഫോണ്‍!

 മേരാ പെഹ്ലാ സ്മാര്‍ട്ട്ഫോണ്‍

മേരാ പെഹ്ലാ സ്മാര്‍ട്ട്ഫോണ്‍

മേരാ പെഹ് ലാ സ്മാര്‍ട്ട് ഫോണ്‍ എന്ന പേരിലാണ് ബണ്ടില്‍ ഓഫറുകളുമായി എയര്‍ടെല്‍ 4ജി ഫോണ്‍ പുറത്തിറക്കുന്നത്. റിലയന്‍സ് ജിയോയുടെ ഓഫര്‍ പെരുമഴയ്ക്കിടയില്‍ വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണ് എയര്‍ടെല്ലിന്‍റെ 4ജി ഫോണിന്‍റെ കടന്നുവരവ്.

ഓഫറുകളും റീച്ചാര്‍ജും

ഓഫറുകളും റീച്ചാര്‍ജും

എയര്‍ടെല്‍ 4-ജി ഫോണിനൊപ്പം 2,899 രൂപ നല്‍കി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 36 മാസത്തെ തുടര്‍ച്ചയായ 169 രൂപ റീച്ചാര്‍ജുകള്‍ ലഭിക്കും. ഫോണ്‍ വാങ്ങി 18 മാസത്തിന് ശേഷം 500 രൂപയും, മൂന്ന് വര്‍ഷത്തിന് ശേഷം 1000 രൂപയും റീഫണ്ട് ചെയ്യുമെന്ന് എയര്‍ടെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഡ്യുവല്‍ സിം സൗകര്യമുള്ള ആന്‍ഡ്രോയ്ഡ് ഫോണില്‍ വാട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയും ലഭിക്കും.

 എല്ലാം ആപ്പുകളും ഫോണില്‍

എല്ലാം ആപ്പുകളും ഫോണില്‍

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന എല്ലാ ആപ്പുകളും ലഭ്യമാകുന്ന ഫോണായിരിക്കും എയര്‍ടെല്‍ പുറത്തിറക്കുന്നത്. ജിയോയില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാനും ഫോണില്‍ സാധിക്കുമെന്നും ഉപയോഗിക്കാന്‍ എല്ലാത്തരം ആളുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഫോണായിരിക്കും പുറത്തിറക്കുകയെന്നും ഇക്കണോമിക്സ് ടൈംസ് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പോരാട്ടം ശക്തം

പോരാട്ടം ശക്തം

റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊപ്പം ടെലികോം വിപണിയില്‍ പോരാട്ടം ശക്തമാക്കാനാണ് ജിയോയുടെ മുഖ്യ എതിരാളിയായ എയര്‍ടെല്ലിന്‍റെ ശ്രമം. റിലയന്‍സ് ജിയോ 1500 രൂപയ്ക്ക് 4ജി വോള്‍ട്ട് സംവിധാനമുള്ള ഫോണാണ് പുറത്തിറക്കുന്നത്. ഡെപ്പോസിറ്റായി സ്വീകരിക്കുന്ന 1500 രൂപ മൂന്ന് വര്‍ഷത്തിന് ശേഷം ഉപയോക്താക്കള്‍ക്ക് തിരിച്ചുനല്‍കുകയും ചെയ്യും.

ജിയോ ഫീച്ചര്‍ ഫോണിനൊപ്പം

ജിയോ ഫീച്ചര്‍ ഫോണിനൊപ്പം

ഫീച്ചര്‍ ഫോണിനൊപ്പമുള്ള ഓഫറുകള്‍ പ്രതിദിനം 500 എംബി ഡാറ്റയ്ക്ക് പുറമേ ഫോണിനൊപ്പം ജിയോ ധൻ ധനാ ധൻ ഓഫർ പ്രകാരം പ്രതിമാസം വെറും 153 രൂപാ റീച്ചാർജ്ജിൽ അൺലിമിറ്റഡ് ഡാറ്റ, വോയ്സ് കോൾ, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും. ഓരോ മാസവും 50 ലക്ഷം ഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. 1500 രൂപ ഡെപ്പോസിറ്റില്‍ രാജ്യത്ത് 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറങ്ങുന്നതോടെ രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിക്കുമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍. സൗജന്യവോയ്സ് കോളും 4ജി ഡാറ്റ സ്ട്രീമിംഗുമാണ് ഫീച്ചര്‍ ഫോണിനൊപ്പം പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ഓഫറുകള്‍.

ഫോണിന്‍റെ വില

ഫോണിന്‍റെ വില

ആദ്യം ബുക്ക് ചെയ്യുന്ന ക്രമത്തിലായിരിക്കും ഫോൺ വിതരണം ആരംഭിക്കുകയെന്നും 36 മാസത്തെ ഉപയോ​ഗത്തിന് ശേഷം സെക്യൂരിറ്റിയായി നിക്ഷേപിച്ച തുക ഉപയോക്താക്കൾക്ക് തിരിച്ചുനൽകുമെന്നും അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. ഓരോ മാസവും 50 ലക്ഷം ഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. 1500 രൂപ ഡെപ്പോസിറ്റില്‍ രാജ്യത്ത് 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറങ്ങുന്നതോടെ രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിക്കുമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍. വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കുന്നതെന്നായിരുന്നു അംബാനി നല്‍കിയ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q