ആരും പേടിക്കേണ്ട... 1000നും 500നും ഒന്നും പറ്റില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൈവശം ഉള്ള ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ ഒരിക്കലും നഷ്ടപ്പെട്ട് പോകില്ല. എന്നാല്‍ എല്ലാത്തിനും കൃത്യമായ കണക്ക് വേണം എന്ന് മാത്രം
ദില്ലി: അഞ്ഞൂറ്, ആയിരം രൂപകള്‍ പിന്‍വലിക്കുന്ന തീരുമാനം സാധാരണ ജനങ്ങളെ ചെറിയ തോതില്‍ ബാധിക്കും എന്ന് ഉറപ്പാണ്. അത് അധിക നാള്‍ നീണ്ട് നില്‍ക്കില്ല. എന്നാല്‍ കള്ളപ്പണക്കാരും കള്ളനോട്ടുകാരും എല്ലാം പെടും എന്ന് ഉറപ്പാണ്.
500, 1,000 രൂപ നോട്ടുകള്‍ അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിക്കുന്നു, എടിഎമ്മുകള്‍ ഉണ്ടാവില്ല
സാധാരണ ജനങ്ങള്‍ക്കുളള ബുദ്ധിമുട്ട് ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ആരുടെ പണവും നഷ്ടപ്പെടാന്‍ പോകുന്നില്ല. അതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് മാത്രം. എന്തൊക്കെയാണ് അവ.....?

പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും
പഴയ 500ന്റെയും 100ന്റെയും നോട്ടുകള്‍ ബാങ്കിലും പോസ്റ്റ് ഓഫിസുകളിലും നിക്ഷേപിക്കാന്‍ സാധിക്കും. നവംബര്‍ പത്തുമുതല്‍ ഡിസംബര്‍ 30, 2016വരെയാണ് ഇതിന് സമയം അനുവദിച്ചിട്ടുള്ളത്.

എടിഎം
എടിഎമ്മുകള്‍ നവംബര്‍ ഒന്പതിന് പ്രവര്‍ത്തിക്കുകയില്ല. ചിലയിടങ്ങളില്‍ ഇത് നവംബര്‍ പത്തിനും തുടരും

പെട്രോള്‍ പന്പ്
തിരഞ്ഞെടുത്ത പെട്രോള്‍ പന്പുകളില്‍ നവംബര്‍ 12 വരെ നോട്ടുകള്‍ സ്വീകരിക്കും

വിമാനത്താവളം
രാജ്യത്തിനകത്തേക്ക് വരികയും പോവുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

ആശുപത്രി
ആശുപത്രികളിലും മരുന്നുഷോപ്പുകളിലും നവംബര്‍ പന്ത്രണ്ട് വരെ ഈ നോട്ടുകള്‍ സ്വീകരിക്കും

നിബന്ധന
പണം പിന്‍വലിക്കുന്നതിനും നിബന്ധനകളുണ്ട്. തുടക്കത്തില്‍ പ്രതിദിനം പതിനായിരും പ്രതിവാരം 20000ഉം മാത്രമേ പിന്‍വലിക്കാനാകൂ. ഈ പരിധി താമസിയാതെ ഉയര്‍ത്തും

തീയ്യതി നീട്ടും
നിശ്ചിത സമയത്തിനുള്ളില്‍ നോട്ടുകള്‍ മാറാന്‍ സാധിക്കാത്തവര്‍ക്ക് ആര്‍ബിഐ ഓഫിസുകളില്‍ നിന്നും 2017 മാര്‍ച്ച് 31 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം

നാലായിരം മാത്രം
നവംബര്‍ 10 മുതല്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് അഞ്ഞൂറിനും ആയിരത്തിനും പകരം നോട്ടുകള്‍ ലഭിക്കും. എന്നാല്‍ ഒരു ദിവസം പരമാവധി ലഭിക്കുന്ന പണം നാലായിരം രൂപ മാത്രം ആയിരിക്കും. 15 ദിവസത്തേയ്ക്ക് കാര്യങ്ങള്‍ ഈ രീതിയില്‍ ആയിരിക്കും മുന്നോട്ട് പോവുക.

എത്ര പണം വേണമെങ്കിലും
നിങ്ങളുടെ കൈവശം എത്ര പണം ഉണ്ടോ അതെല്ലാം വേണമെങ്കില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റാം. നിങ്ങള്‍ ഒരു സ്റ്റേറ്റ്മെന്‍റ് നല്‍കണം എന്ന് മാത്രം. എന്നാല്‍ കെവൈസി രേഖകള്‍ കൈമാറിയിട്ടുള്ള ബാങ്ക് അക്കൗണ്ടുകളില്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.

അല്ലെങ്കില്‍
കെവൈസി രേഖകളുമായി ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഒന്നും നടക്കില്ല. പരമാവധി 50,000 രൂപ മാത്രമേ നിങ്ങള്‍ക്ക് നിക്ഷേപിക്കാനോ അല്ലെങ്കില്‍ മാറ്റിക്കിട്ടാനോ സാധ്യതയുള്ളു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications