ഡീസലിന് ഇന്ത്യയില്‍ ശ്രീലങ്കയിലെ ഇരട്ടി വില; പെട്രോളിന് അമ്പത് ശതമാനത്തിലേറെ... അയല്‍ രാജ്യങ്ങളിലെ വിലകള്‍

ദില്ലി: 37 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ 22 തവണയാണ് പെട്രോള്‍-ഡീസല്‍ വില കൂട്ടിയത്. ഇങ്ങ് കേരളത്തില്‍ വരെ പ്രീമിയം പെട്രോളിന്റെ വില നൂറ് രൂപ കടന്നിരിക്കുകയാണ്. ഇക്കണക്കിന് സാധാരണ പെട്രോളിന്റെ വിലയും നൂറിലെത്താന്‍ അധികനാള്‍ വേണ്ടി വരില്ല.

പെട്രോളിനും ഡീസലിനും ശരിക്കും ഇത്രയധികം വിലയുണ്ടോ എന്ന ചോദ്യവും അതിനുള്ള ഉത്തരവും പലവുരു പരിശോധിച്ച് കഴിഞ്ഞതാണ്. എങ്കിലും നമ്മുടെ തൊട്ടടുത്തുള്ള മറ്റ് രാജ്യങ്ങളില്‍ പെട്രോളിനും ഡീസലിനും ഒന്നും ഇത്രയും വിലവരുന്നില്ലല്ലോ എന്ന് അത്ഭുതപ്പെടാനേ ഇന്ന് നമുക്ക് കഴിയൂ. നമ്മുടെ അത്രപോലും വികസനമോ സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ലാത്ത നമ്മുടെ അയല്‍ രാജ്യങ്ങളിലെ പെട്രോള്‍- ഡീസല്‍ വിലകള്‍ ഒന്ന് പരിശോധിക്കാം...

മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ശ്രീലങ്കയില്‍ ഏറ്റവും കുറവ്

ശ്രീലങ്കയില്‍ ഏറ്റവും കുറവ്

പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആഭ്യന്തര കലഹങ്ങളുടെ വലിയ മുറിവുകള്‍ ഇപ്പോഴും ഉണങ്ങാത്ത ചെറു ദ്വീപ് രാജ്യമാണ് ശ്രീലങ്ക. അവിടെ പെട്രോളിന് ജൂണ്‍ 9 ന് രേഖപ്പെടുത്തിയ വില ഒരു ലിറ്ററിന് 59.47 രൂപയാണ്. ഡീസല്‍ വില ഒരു ലിറ്ററിന് 38.45 രൂപയും. തിരുവനന്തപുരത്ത് ഇതേ ദിവസം പെട്രോളിന് 97.65 രൂപയാണ്. ഡീസലിന് 92.60 രൂപയും.

എത്രയുണ്ട് വ്യത്യാസം

എത്രയുണ്ട് വ്യത്യാസം

ശ്രീലങ്കയുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവനന്തപുരത്ത് പെട്രോളിന് 38 രൂപയോളം ആണ് കൂടുതല്‍. ഡീസലിന് ആണെങ്കില്‍ 54 രൂപയില്‍ അധിവും. ഇരട്ടിയില്‍ അധികമാണ് വിലയിലുള്ള വ്യത്യാസം.

ബംഗ്ലാദേശില്‍

ബംഗ്ലാദേശില്‍

ഇനി ബംഗ്ലാദേശിലെ കണക്കുകള്‍ നോക്കാം. അവിടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76.62 രൂപയാണ്. ഡീസലിന് ഒരു ലിറ്ററിന് 55.96 രൂപ കൊടുത്താല്‍ മതിയാകും. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ബംഗ്ലാദേശ്. സാമ്പത്തിക പുരോഗതിയുടെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ഏറെ പിറകിലും.

നേപ്പാളിലെ സ്ഥിതി

നേപ്പാളിലെ സ്ഥിതി

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന മറ്റൊരു രാജ്യമാണ് നേപ്പാള്‍. ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപയാണ്. ഡീസലിന് ഒരു ലിറ്ററിന് 67.63 രൂപയും. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നേപ്പാളില്‍ നിന്ന് ബൈക്കുകളിലും മറ്റുമായി വ്യാപകമായി ഇന്ത്യയിലേക്ക് പെട്രോളും ഡീസലും കടത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ഭൂട്ടാനിലും കുറവ് തന്നെ

ഭൂട്ടാനിലും കുറവ് തന്നെ

വളരെ ചെറിയ രാജ്യമാണ് ഭൂട്ടാന്‍. ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ത്യന്‍ രൂപ 68.44 കൊടുത്താല്‍ മതി. ഡീസലിന് ഒരു ലിറ്ററിന് 66.53 രൂപയും. പെട്രോള്‍ വിലയും ഡീസല്‍ വിലയും തമ്മില്‍ വലിയ അന്തരമില്ലാത്ത രാജ്യങ്ങളില്‍ ഒന്നാണ് ഭൂട്ടാന്‍.

പാകിസ്താനിലെ കണക്ക്

പാകിസ്താനിലെ കണക്ക്

ഇനി പാകിസ്താനിലെ സ്ഥിതി ഒന്ന് നോക്കാം. ആഭ്യന്തര സംഘര്‍ഷങ്ങളും അതിനിടയിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും എല്ലാം ആയി വലിയ കോലാഹലങ്ങളുടെ നടുവിലാണ് വര്‍ഷങ്ങളായി ആ രാജ്യം. അവിടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 51.29 രൂപ മാത്രമാണ്. ഡീസലിന് പെട്രോളിനേക്കാള്‍ ഒരല്‍പം കൂടുതലാണ് പാകിസ്താനിലെ വില. 52.31 രൂപ.

ഇനി ചൈനയിലേക്ക്

ഇനി ചൈനയിലേക്ക്

അടുത്തതായി ചൈനയിലെ പെട്രോള്‍ ഡീസല്‍ വിലകള്‍ കൂടി പരിശോധിക്കാം. ഒരു ലിറ്റര്‍ പെട്രോളിന് ചൈനയിലെ വില 82 രൂപയാണ്. ഡീസലിന് 72.01 രൂപയും. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയിലെ ഇന്ധന വിലയും ഏറെ താഴെയാണെന്ന് കാണാം. എന്തായാലും ഇന്ത്യ കഴിഞ്ഞാൽ ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും ഇന്ധന വിലയുള്ള രാജ്യം ചൈനയാണ്.

ഒടുവില്‍ അഫ്ഗാനിസ്ഥാന്‍

ഒടുവില്‍ അഫ്ഗാനിസ്ഥാന്‍

ഇന്ത്യയുടെ അവസാനത്തെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലും ഇന്ധന വില വളരെ കുറവാണ്. ഒരു ലിറ്റര്‍ പെട്രോളിന് അഫ്ഗാനിസ്ഥാനില്‍ 44.65 രൂപ കൊടുത്താല്‍ മതി. ഡീസലിന് 46.47 രൂപയും. അഫ്ഗാനിസ്ഥാനിലെ പ്രതിദിന ഉപഭോഗത്തേക്കാൾ കൂടുതലാണ് അവിടത്തെ അസംസ്കൃത എണ്ണ ഉത്പാദനം.

എന്തുകൊണ്ട് ഇന്ത്യയില്‍ ഇങ്ങനെ

എന്തുകൊണ്ട് ഇന്ത്യയില്‍ ഇങ്ങനെ

പെട്രോളിന്റേയും ഡീസലിന്റേയും അടിസ്ഥാന വില മാത്രം കണക്കാക്കിയാല്‍ ഈ രാജ്യങ്ങളിലേതിനേക്കാള്‍ വളരെ താഴെയായിരിക്കും ഇന്ത്യയിലെ വില. എന്നാല്‍ കേന്ദ്ര- സംസ്ഥാന നികുതികളും തീരുവകളും സെസ്സും എല്ലാം കൂടി വരുമ്പോള്‍ ആണ് ഇന്ത്യയിലെ വില ഇത്രയധികം കൂടുന്നത്.

വില നിയന്ത്രണാധികാരം

വില നിയന്ത്രണാധികാരം

ഇന്ത്യയില്‍ ഇപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണാധികാരം സര്‍ക്കാരിന്റെ കൈയ്യിലല്ല എന്ന് സാങ്കേതികമായി പറയാം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖല എണ്ണ കമ്പനികളാണ് ഓരോ ദിവസവും വില പുതുക്കി നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ അതിന്റെ ഗുണഫലം കിട്ടുമെന്നതായിരുന്നു കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിലനിയന്ത്രണാധികാരം എണ്ണ കമ്പനികള്‍ക്ക് കൊടുത്തപ്പോള്‍ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ അങ്ങനെയൊരു ആനുകൂല്യവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.

ഹോട്ട് ആന്റ് ബ്യൂട്ടിഫുൾ ലുക്കിൽ നടി ശ്രദ്ധ കപൂർ ..ഫോട്ടോകൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+