Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി പറയുന്നത് കേള്‍ക്കൂ.. 2 രൂപ 1 ഡോളറാകും.. 90 ദിവസം കൊണ്ട് ഇന്ത്യ രണ്ടാം നമ്പറാകും.. ഇപ്പോള്‍ 39!

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഒറ്റരാത്രി കൊണ്ട് നിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ അടിക്കല്ലിളക്കുന്ന കോടികളുടെ കള്ളനോട്ടുകളും കള്ളപ്പണവും ഇനി വെറും കടലാസ് കഷണങ്ങള്‍ മാത്രമാകും. ഇന്ത്യ മുന്നോട്ട് നമ്മളൊരുമിച്ച് മുന്നോട്ട് - ഇതാണ് നരേന്ദ്ര മോദി മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം.

Read Also: സോഷ്യല്‍മീഡിയ പണികൊടുത്തു, തോമസ് ഐസക് വാക്ക് മാറ്റി, എന്നാലുമുണ്ട് കൊനഷ്ട് ചോദ്യം, ഇതാ അതിന് ഉത്തരം!

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നമുക്കും രാജ്യത്തെ രക്ഷിക്കാന്‍ ഉത്തരവാദിത്തമില്ലേ. നമ്മളാലാവുന്നത് നമ്മളും ചെയ്ത് കൂടേ. ചെയ്താലോ, വെറും 90 ദിവസം കൊണ്ട് 2 ഇന്ത്യന്‍ രൂപ ഒരു ഡോളറിന് സമാനമാകും. ഇന്ത്യ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറും. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ, അത് സാധ്യമാകും. പക്ഷേ എങ്ങനെ..

ഇതൊരു മാന്ത്രിക കണക്ക്

ഇതൊരു മാന്ത്രിക കണക്ക്

221 രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍. ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ എണ്ണത്തിലും ഇതേ സ്ഥാനം. ജി ഡി പി ഗ്രോത്ത് റേറ്റില്‍ അഞ്ചാമത്. ജി ഡി പിയില്‍ മൂന്നാമത്. പക്ഷേ ലോകത്തെ സാമ്പത്തിക ശക്തികളില്‍ ഇന്ത്യയുടെ റാങ്ക് എത്രയാണ് എന്നറിയാമോ. മുപ്പത്തിയൊമ്പതാം സ്ഥാനത്ത്. ഇതില്‍ മേലെ പോകാനുള്ള പൊട്ടന്‍ഷ്യല്‍ നമുക്കുണ്ട്.

ഡോളറ് പോയ പോക്കേ

ഡോളറ് പോയ പോക്കേ

66.44 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക് വെച്ച് നോക്കിയാല്‍ ഒരു യു എസ് ഡോളര്‍. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് 72ലെത്തുമെന്ന് പ്രവചനം. ശരിക്കും ഡോളര്‍ ശക്തി പ്രാപിക്കുക മാത്രമല്ല, ഇന്ത്യന്‍ രൂപ ദുര്‍ബലപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെ 40ല്‍ എങ്കിലും എത്തിക്കും എന്നായിരുന്നു മോദി സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ അത് നടന്നില്ല

ഒരു ഡോളര്‍ സമം ഒരു രൂപ

ഒരു ഡോളര്‍ സമം ഒരു രൂപ

സ്വപ്‌നത്തില്‍ പോലും ഇങ്ങനെയൊരു കാര്യം ആലോചിക്കാന്‍ നമ്മള്‍ രണ്ട് വട്ടം ചിന്തിക്കും ഇപ്പോള്‍. എന്നാല്‍ ഒരു ഡോളര്‍ സമം ഒരു രൂപ ആയി എന്നിരിക്കട്ടെ, എന്താണ് സംഭവിക്കാന്‍ പോകുന്നത്. ഒരു ഐ ഫോണിന് 220 രൂപ കൊടുത്താല്‍ മതിയാകും. ഇപ്പോള്‍ പത്ത് രൂപയ്ക്ക് വാങ്ങുന്ന കൊക്കോകോളയ്ക്ക് ഏതാനും ചില്ലറ പൈസ മതിയാകും. ഈ സ്വപ്‌നത്തിലേക്കാണ് രാജ്യം കുതിക്കാന്‍ പോകുന്നത്. എങ്ങനെ.

 ഇതാണ് ആ വഴി, ഇത് മാത്രം

ഇതാണ് ആ വഴി, ഇത് മാത്രം

ലോകജനസംഖ്യയില്‍ രണ്ടാമതുള്ള രാജ്യം മാത്രമല്ല ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ മാര്‍ക്കറ്റും കൂടിയാണ്. 125 കോടിയില്‍പ്പരം വരുന്ന ഇന്ത്യക്കാര്‍ ഒത്തൊരുമിച്ച് വിദേശ സാധനങ്ങള്‍ ബഹിഷ്‌കരിച്ചു എന്നിരിക്കട്ടേ, വെറും 90 ദിവസം കൊണ്ട് ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറും. ഡോളറിന്റെ നിരക്ക് രണ്ട് രൂപയ്ക്ക് സമമാകും. എന്നാല്‍ ഇതത്ര എളുപ്പമല്ല.

സ്വപ്‌നങ്ങള്‍.. സ്വപ്‌നങ്ങള്‍...

സ്വപ്‌നങ്ങള്‍.. സ്വപ്‌നങ്ങള്‍...

വിദേശ സാധനങ്ങള്‍ വാങ്ങാന്‍ ഡോളറുകള്‍ ചെലവാക്കാതെ രാജ്യത്തെ രക്ഷിക്കുക. ഇതാണ് ഈ സ്വപ്‌നത്തിന്റെ കാതല്‍. ഇന്ത്യക്കാര്‍ ചിലവാക്കുന്ന ഡോളറുകളാണ് രൂപയുടെ മൂല്യം കുറക്കുന്നത് എന്നറിയാമല്ലോ. ഇനി എന്ത് വാങ്ങുകയും വാങ്ങാതിരിക്കുകയും ചെയ്താലാണ് രൂപയുടെ മൂല്യം കൂടുകയും ഡോളറിന്റെ മൂല്യം കുറയുകയും ചെയ്യുക എന്ന് കൂടി നോക്കൂ.

ചൈനയാണ് മാതൃക

ചൈനയാണ് മാതൃക

കാര്യം നമ്മള്‍ ഇന്ത്യക്കാര്‍ ചൈന വിരുദ്ധരാണെങ്കിലും ഇക്കാര്യത്തില്‍ ചൈനയെ കണ്ട് പഠിക്കണം. ചൈനക്കാര്‍ക്ക് വേണ്ടത് സര്‍വ്വതും അവര്‍ നിര്‍മ്മിക്കുന്നു. അത് തന്നെ ഉപയോഗിക്കുന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് നമ്മള്‍ ഉപയോഗിക്കുന്നുണ്ടോ. ഇത് ചെയ്യാതെ സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യമാണുള്ളത്. സര്‍ക്കാരിനെ കുറ്റം പറയുന്നതിന് മുമ്പ് ഈ പൊടിക്കൈകള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ...

കോള, പെപ്സി - ഇവയില്‍ തുടങ്ങാം

കോള, പെപ്സി - ഇവയില്‍ തുടങ്ങാം

70 - 80 പൈസ ചെലവുവരുന്ന പാനീയങ്ങളാണ് സത്യത്തില്‍ നമ്മള്‍ 10-15 രൂപ കൊടുത്ത് കുടിക്കുന്നത്. കോളയും പെപ്‌സിയും കുടിക്കാതിരിക്കുക എന്നതാണ് ഒന്നാമത്തെ വഴി. ഇവയ്ക്ക് പകരം നാരങ്ങവെള്ളം, ലസ്സി, മോര് തുടങ്ങിയ നാടന്‍ പാനീയങ്ങള്‍ ഒന്നാലോചിച്ച് നോക്കൂ. ആരോഗ്യപ്രശ്‌നങ്ങള്‍ കുറയും. രൂപയുടെ ആരോഗ്യം കൂടും.

രാജ്യസ്നേഹം പതയട്ടെ

രാജ്യസ്നേഹം പതയട്ടെ

ലക്സ്, ലൈഫ്ബോയ്, റെക്സോണ, ലിറില്‍, ഡവ്, ഹമാം തുടങ്ങിയ സോപ്പുകള്‍ വിദേശിയാണ് എന്നറിയാമോ. ഇവയ്ക്ക് പകരം നീം, സിന്തോള്‍, സന്തൂര്‍, ഗോദ്റെജ് തുടങ്ങിയ നാടന്‍ സോപ്പുകള്‍ ഉപയോഗിച്ചാല്‍ രണ്ടുണ്ട് കാര്യം. രൂപ ശക്തമാകും ഡോളര്‍ വീക്കാകും.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

വോഡഫോണ്‍ പോലുള്ള വിദേശികളെ മാറ്റി പകരം മൊബൈല്‍ കണക്ഷന്‍ ബി എസ് എന്‍ എല്‍, എയര്‍ടെല്‍, ഐഡിയ തുടങ്ങിയവയിലേക്ക് മാറുക. സാംസങിനും ആപ്പിളിനും പകരം കാര്‍ബണും
മൈക്രോമാക്സും ഉപയോഗിച്ച് നോക്കിയാലോ.

ടൂത്ത് പേസ്റ്റിലുമുണ്ട് രാജ്യസ്‌നേഹം

ടൂത്ത് പേസ്റ്റിലുമുണ്ട് രാജ്യസ്‌നേഹം

കോള്‍ഗേറ്റ്, ക്ലോസ് അപ്, പെപ്സോഡന്റ് തുടങ്ങിയ ടൂത്ത് പേസ്റ്റുകളെ ഉപേക്ഷിക്കാം. പകരം നീം, ബാബുല്‍, വിക്കോ, ഡാബര്‍ തുടങ്ങിയ നാടന്‍ ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കാം.

പരിക്കേല്‍ക്കാതെ നോക്കാന്‍ ബ്ലേഡുകള്‍

പരിക്കേല്‍ക്കാതെ നോക്കാന്‍ ബ്ലേഡുകള്‍

ജില്ലറ്റ്, സെവന്‍ ഒ ക്ലോക്, 365 തുടങ്ങിയ വിദേശി ബ്രാന്‍ഡുകള്‍ ബഹിഷ്‌കരിക്കുക. സൂപ്പര്‍ മാക്സ്, ലേസര്‍, അശോക തുടങ്ങിയ നാടന്‍ ബ്രാന്‍ഡുകള്‍ ഉപയോഗിക്കുക.

സൗന്ദര്യം കുറയില്ല

സൗന്ദര്യം കുറയില്ല

സൗന്ദര്യ വര്‍ധക വസ്തുക്കളായ പൗഡറുകള്‍ ഉപയോഗിക്കുന്നതിലും കുറച്ച് രാജ്യസ്‌നേഹമൊക്കെ ആകാം. പോണ്ട്സും ഓയില്‍ സ്പൈസും ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സനും മാറ്റി സന്തൂറും ഗോകുലും സിന്തോളും ഉപയോഗിച്ച് നോക്കൂ.

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

അനിക്സ്പ്രേ, മില്‍ക്കാന, എവരിഡേ മില്‍ക്, മില്‍ക്മൈഡ് എന്നിവയ്ക്ക് പകരം ഇന്ത്യാന, അമുല്‍, അമുല്യ ഒക്കെ ഉപയോഗിച്ചുതുടങ്ങിയാല്‍ പാലിന് പാലുമായി രൂപയ്ക്ക് രൂപയുമായി.

ബൈക്കിലും മാറ്റം

ബൈക്കിലും മാറ്റം

ഹോണ്ട യമഹ ബൈക്കുകള്‍ ഒഴിവാക്കി ഹീറോയും ബജാജും ശീലമാക്കാവുന്നതാണ്.

ചെരിപ്പും ഷൂസും

ചെരിപ്പും ഷൂസും

നൈക്കി, അഡിഡാസ്, റീബോക്ക് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് പകരം പാരഗണും വി കെ സിയും ഉപയോഗിക്കാം.

വാച്ചില്‍ എന്തൊക്കെ ചെയ്യാം

വാച്ചില്‍ എന്തൊക്കെ ചെയ്യാം

സിറ്റിസണ്‍, ടിസോട്ട്, സോഡിയാക് തുടങ്ങിയ വിദേശി വാച്ച് ബ്രാന്‍ഡുകള്‍ മാറ്റി ടൈറ്റാനും സൊനാറ്റയും ഫാസ്റ്റ് ട്രാക്കും ഉപയോഗിക്കാമല്ലോ.

വല്ല കഥയുമുണ്ടോ

വല്ല കഥയുമുണ്ടോ

രാജ്യസ്‌നേഹം തലയ്ക്ക് പിടിച്ച ആരോ വാട്‌സ് ആപ്പില്‍ എഴുതി ഫോര്‍വേഡ് ചെയ്യുന്നതാണ് ഈ കഥകള്‍ എന്ന് ആളുകള്‍ കളിയാക്കുന്നുണ്ട്. സംഗതി ഒരു പരിധി വരെ ശരിയാണ് താനും. പക്ഷേ രൂപയുടെ മൂല്യം കുറയുന്നത് തടയാന്‍ ഈ സ്വദേശി സാധനങ്ങളുടെ ഉപഭോഗം സഹായകരമാകും എന്ന കാര്യം ഉറപ്പ്. രണ്ട് രൂപയല്ലെങ്കിലും ഇപ്പോഴത്തെതിനെക്കാള്‍ മികച്ച ഒരു മൂല്യം രൂപയ്ക്ക് പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+