• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ബജറ്റിൽ വിലകൂടുന്നതും കുറയുന്നതും: മൊബൈല്‍ ഇലക്ട്രോണിക് ഉപകരണങ്ങളും തൊട്ടാൽ പൊള്ളും

ദില്ലി: അരുൺ ജെയ്റ്റ്ലിയുടെ അവസാനത്തെ ധനകാര്യ ബജറ്റ് അവതരണം പൂർത്തിയായതോയുള്ള ആശങ്ക വിലകുറയുന്നതും കൂടുന്നതുമായ വസ്തുുക്കളെക്കുറിച്ചാണ്. ഇറക്കുമതി ചെയ്തിട്ടുള്ള ഒരുകൂട്ടം വസ്തുക്കളുടെ വിലയാണ് ഇതോടെ ഉയരുക. മൊബൈല്‍ ഫോണുകൾ, കാർ, മോട്ടോർ സൈക്കിൾ, പഴച്ചാറുകൾ, പെർഫ്യൂമുകൾ, പാദരക്ഷകൾ എന്നിവയുടെ വിലയാണ് ഉയരുക. 2018ലെ ധനകാര്യ ബജറ്റിൽ ഇറക്കുമതി ചെയ്യുന്ന ഈ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതാണ് വിലകൂടാന്‍ കാരണമായിട്ടുള്ളത്. എന്നാൽ അണ്ടിപ്പരിപ്പ്, സോളാർ ടെമ്പേര്‍ഡ് ഗ്ലാസ്, അസംസ്കൃത വസ്തുക്കൾ, കോക്ലിയര്‍ ഇംപ്ലാന്റിനുള്ള സാമഗ്രികൾ‍ എന്നിവയ്ക്ക് പുതിയ ബജറ്റിൽ വിലകുറയും. ഇവയ്ക്ക് ഉണ്ടായിരുന്ന കസ്റ്റംസ് തീരുവ സർക്കാർ വെട്ടിക്കുറച്ചതോടെയാണിത്.

സുഗന്ധദ്രവ്യങ്ങള്‍ക്കും ഷേവിംഗ് ഉൽപ്പന്നങ്ങള്‍ക്കും

സുഗന്ധദ്രവ്യങ്ങള്‍ക്കും ഷേവിംഗ് ഉൽപ്പന്നങ്ങള്‍ക്കും

പെര്‍ഫ്യൂമുകൾ, സൺസ്ക്രീൻ, മാനിക്യുർ, പെഡിക്യൂർ‍ വസ്തുുക്കൾ, പേസ്റ്റ്, ഡെന്ററൽ ഫ്ലോ, മൗത്ത് വാഷ് പ്രീ- ഷേവ്, ആഫ്റ്റര്‍ ഷേവ് ക്രീമുകൾ, ഡിയോഡറന്റുകള്‍, സെന്റ്, സ്പ്രേ, ടോയ് ലറ്റ് സ്പ്രേ എന്നിവയക്ക് ബജറ്റില്‍ വിലകൂടും. വീഡിയോ ഗെയിം കൺ‍സോൾ, സിഗരറ്റ്, ലൈറ്റർ‍, മെഴുകുതിരി, സ്പോർട്ട് ഉൽപ്പന്നങ്ങൾ, സ്വിമ്മിംഗ് പൂള്‍, പാഡ്ഡിംഗ് പൂൾ അനുബന്ധ വസ്തുക്കൾ, പട്ടം, ഭക്ഷ്യ എണ്ണകളായ ഒലിവ് എണ്ണ, കടല എണ്ണ എന്നിവയും വില വര്‍ദ്ധിക്കുന്ന ഉൽപ്പന്നങ്ങളുടെ പട്ടികയിലാണുള്ളത്.

സുഗന്ധദ്രവ്യങ്ങള്‍ക്കും ഷേവിംഗ് ഉൽപ്പന്നങ്ങള്‍ക്കും

 ജ്വല്ലറി ഉൽപ്പന്നങ്ങൾക്ക് വിലകൂടും

ജ്വല്ലറി ഉൽപ്പന്നങ്ങൾക്ക് വിലകൂടും

കളറുള്ള ജെം സ്റ്റോണ്‍, ഡയമണ്ട്, ഇമിറ്റേഷൻ ഗോൾഡ്, വെള്ളി, സ്വര്‍ണ്ണം എന്നിവയ്ക്കും ബജറ്റില്‍ വിലകൂടും. ഇതിന് പുറമേ പട്ടു വസ്ത്രങ്ങൾ, ചെരിപ്പുകള്‍ എന്നിവയ്ക്കും വില വർധിക്കും. പോക്കറ്റ് വാച്ചുൾ, റിസ്റ്റ് വാച്ചുകൾ‍, സ്കൂട്ടർ, ട്രൈസൈക്കിള്‍, പെഡൽ കാര്‍, ചക്രമുള്ള കളിപ്പാട്ടങ്ങൾ, പാവകൾ, കളിപ്പാട്ടങ്ങൾ, പസിലുകൾ എന്നിവയ്ക്കും വില വര്‍ധിക്കും.

 ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക്

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക്

എൽഇഡി, എൽസിഡി ടിവി പാനലുകൾ, ലാമ്പുകൾ, മൊബൈല്‍ ഫോണുകള്‍ എന്നിവയും വില കൂടുന്നവയുടെ പട്ടികയിലാണുള്ളത്. ഇറക്കുമതി ചെയ്യുന്ന പച്ചക്കറികൾ, ഫർണിച്ചറുകൾ, കിടക്കകൾ, സോയാ പ്രോട്ടീൻ, സണ്‍ഗ്ലാസ്, ഫ്രൂട്ട് ജ്യൂസുകൾ, ഓറഞ്ച്, ക്രാൻബെറി എന്നിവയ്ക്കും വില വര്‍ധിക്കും.

വിലകുറയുന്നത് എന്തിന്

വിലകുറയുന്നത് എന്തിന്

അസംസ്കൃത കശുവണ്ടി, സോളാർ ടാമ്പേർഡ് ഗ്ലാസ്, സോളാര്‍ പാനലുകളും മൊഡ്യൂളുകളും നിർമിക്കാൻ ഉപയോഗിക്കുന്ന സോളാര്‍ ടാമ്പേര്‍ഡ് ഗ്ലാസ് എന്നിവയ്ക്ക് വില കുറയും. കോക്ലിയർ‍ ഇംപ്ലാന്റിനുള്ള ആകസ്സറികൾ, തിരഞ്ഞെടുക്കപ്പെട്ട ക്യാപിറ്റൽ ഗുഡ്സ്, ബോള്‍ സ്ക്യൂ, ലീനിയർ മോഷന്‍ ഗൈഡുകള്‍ എന്നിവയ്ക്കും ജെയ്റ്റ്ലിയുടെ ബജറ്റിൽ‍ വിലകുറയും.

English summary
It's the perennial question after every Budget: What's cheaper and what's going to pinch me. A decent chunk of imported items including mobile handsets, cars and motorcycles, fruit juices, perfumes and footwear will become costlier as the Finance Minister Arun Jaitley hiked customs duties on these products in his Budget. It's the perennial question after every Budget: What's cheaper and what's going to pinch me. A decent chunk of imported items including mobile handsets, cars and motorcycles, fruit juices, perfumes and footwear will become costlier as the Finance Minister Arun Jaitley hiked customs duties on these products in his Budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more