അത്യുഗ്രന്‍ പ്ലാനുമായി വോഡഫോണ്‍, 87 രൂപക്ക് പരിധിയില്ലാതെ.. ആക്ടിവേറ്റ് ചെയ്യേണ്ടതെങ്ങനെ?
ടെലകോം കമ്പനികളുടെ ഓഫര്‍ മാമാങ്കം തുടരുന്നു. ജിയോയെ കടത്തി വെട്ടാന്‍ മത്സരിക്കുകയാണ് വിവിധ മൊബൈല്‍ കമ്പനികള്‍. ഏറ്റവുമൊടുവില്‍ ഓഫര്‍ മേളയുമായി രംഗത്തെത്തിയിരിക്കുന്നത് വോഡഫോണ്‍ ആണ്. എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ എല്ലാ ടെലികോം കമ്പനികളും വമ്പന്‍ ഓഫറുകളുമായി രംഗത്തുണ്ട്.
ജിയോയെ വെല്ലാന്‍ 5 രൂപയില്‍ മുതല്‍ ആരംഭിച്ച് 399 രൂപ വരെ നീളുന്ന വിവിധ പ്ലാനുകളാണ് എയര്‍ടെല്‍ ഏറ്റവും ഒടുവിലായി അവതരിപ്പിച്ചത്. തൊട്ടുപിന്നാലെ എയര്‍ടെലിനെയും ജിയോയെയും വെല്ലാന്‍ ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നത് വോഡഫോണ്‍ ആണ്.

ഓഫര്‍ 4 ജി ഫോണുകളില്‍
വോഡാഫോണിന്റെ പ്രീപെയ്ഡ് റീച്ചാര്‍ജ്ജ് വൗച്ചറില്‍ അല്ലെങ്കില്‍ 'ബോണസ് കാര്‍ഡ്' എന്നതിലെ ഓഫര്‍ 4ജി സ്മാര്‍ട്ട്ഫോണുകളിലാണ് ലഭ്യമാകുക. ഏഴ് ദിവസമാണ് ഓഫറിന്റെ വലിഡിറ്റി. സൂപ്പര്‍വീക്ക് പാക്ക് ലഭ്യമാകുക 87 രൂപക്കാണ്.

എന്താണ് ഈ സൂപ്പര്‍ പാക്ക്..?
87 രൂപയുടെ വോഡഫോണ്‍ സൂപ്പര്‍ വീക്ക് പ്ലാനില്‍ വോഡഫോണ്‍ ടു വോഡഫോണ്‍ കോളുകള്‍ പരിധിയില്ലാതെ വിളിക്കാം. മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 100 മിനിറ്റാണ് സൂപ്പര്‍പാക്ക് നല്‍കുന്ന കോള്‍ പരിധി.

ഹാന്‍ഡ്‌സെറ്റിലുമുണ്ട് കാര്യം
ഉപഭോക്താക്കളുടെ ഹാന്‍സെറ്റിനെ അടിസ്ഥാനമാക്കി 250എംബി/ 50എംബി ഡാറ്റയും വോഡാഫോണ്‍ സൂപ്പര്‍ പാക്കില്‍ ലഭിക്കും. ഏഴ് ദിവസമാണ് ഓഫര്‍ കാലാവധി.

എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?
വോഡാഫോണ്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് USSD
കോഡ് ഉപയോഗിച്ച് ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം. വോഡാഫോണ്‍ പ്രീപെയ്ഡ് കണക്ഷന്‍ ഉളളവര്‍ അവരുടെ ഫോണില്‍ നിന്നും USSD കോഡ് *444*87# എന്ന് ഡയല്‍ ചെയ്താല്‍ ഓഫര്‍ ആക്ടിവേറ്റ് ആകും.

സൂപ്പര്‍ പാക്ക്
മുകളിലുള്ള ഓഫറുകള്‍ക്കു പുറമേ മണിക്കൂറുകളുടെ അടിസ്ഥാനത്തിലും അണ്‍ലിമിറ്റഡ് പ്ലാനുകള്‍ വോഡാഫോണ്‍ നല്‍കുന്നുണ്ട്. ഇതില്‍ അണ്‍ലിമിറ്റഡ് വോഡാഫോണ്‍ ടു വോഡാഫോണ്‍ ലോക്കല്‍/ എസ്റ്റിഡി കോളുകളും 3ുജി/ 4ജി ഡാറ്റയും നല്‍കുന്നണ്ട്. ഒരു മണിക്കൂറാണ് വലിഡിറ്റി.

സൂപ്പര്‍ ഔവര്‍
സൂപ്പര്‍ ഔവര്‍ പാക്കില്‍ ഒരു മണിക്കൂറില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുമാണ് ലഭിക്കുക. 19 രൂപ മാത്രമാണ് സൂപ്പര്‍ ഔവറിനായി ഈടാക്കേണ്ടത്. 2017 ജനുവരി ഏഴ് മുതലാണ് വോഡഫോണിന്റെ സൂപ്പര്‍ അവര്‍ പാക്ക് ആരംഭിച്ചത്. ഈ വര്‍ഷം ഡിസംബര്‍ വരെ ഓഫര്‍ നിലവിലുണ്ടാകും.

എയര്‍ടെല്‍ നല്‍കുന്ന ഓഫര്‍
8 രൂപക്കാണ് എയര്‍ടെല്‍ പ്രഖ്യാപിച്ച പുതിയ ഓഫര്‍ ആരംഭിക്കുന്നത്. ഓഫര്‍ 399 രൂപ വരെ നീളുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ് ഓഫര്‍.












Click it and Unblock the Notifications