കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമേഖലാ ബാങ്ക് ലയനം: ഉപയോക്താക്കൾക്ക് വരുന്ന മാറ്റങ്ങൾ എന്തെല്ലാം? ചെക്ക് ബുക്കും ക്രെഡിറ്റ് കാർഡു

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് രാജ്യത്തെ പൊതു മേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്. പൊതുമേഖലാ ബാങ്കുകളെ കൂട്ടിച്ചേർക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിന്റെ തുടർച്ചയെന്നോണമാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം വിജയാ ബാങ്ക്, ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചിരുന്നു. അതിന് മുമ്പ് 2017ലാണ് സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുമായി അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കും ലയിപ്പിച്ചത്. എന്നാൽ ബാങ്ക് ലയനത്തോടെ എന്തെല്ലാം മാറ്റങ്ങളാണ് ഉപയോക്താക്കൾക്ക് വരിക എന്നതാണ് അടുത്ത ചർച്ചാവിഷയം.

27 പൊതുമേഖലാ ബാങ്കുകള്‍ 12ലേക്ക്... ധനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം, പിഎന്‍ബി ലയിക്കുന്നു27 പൊതുമേഖലാ ബാങ്കുകള്‍ 12ലേക്ക്... ധനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം, പിഎന്‍ബി ലയിക്കുന്നു

പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾ ലയിക്കുന്നതോടെ എസ്ബിഐക്ക് പിന്നിൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായി മാറും. . 17. 95 ലക്ഷം കോടിയുടെ ബിസിനസും 11,437 ബ്രാഞ്ചുകളുമുള്ള രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കാക്കി ഇതിനെ മാറ്റുകയാണ് ലക്ഷ്യം. ബാങ്കുകളുടെ ലയനം പൂർത്തിയാകുന്നതോടെ രാജ്യത്ത് 27പൊതുമേഖലാ ബാങ്കുകളുള്ളത് 12 ബാങ്കുകൾ മാത്രമായി ചുരുങ്ങും. ഇതിന് പുറമേ കാനറ ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക് എന്നിവ ലയിപ്പിച്ച് രാജ്യത്തെ നാലാമത്തെ പൊതുമേഖലാ ബാങ്കിനാണ് രൂപം നൽകുന്നത്.

{

 ലയനത്തിൽ എന്തെല്ലാം!

ലയനത്തിൽ എന്തെല്ലാം!


പൊതുമേഖലാ ബാങ്കുകളുടെ ലയനത്തോടെ ഉപയോക്താക്കൾക്ക് പുതിയ ചെക്ക് ബുക്ക്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ എന്നിവ അനുവദിക്കും. അക്കൌണ്ട് നമ്പറുകൾ ഒന്നുതന്നെയായിരിക്കുമെങ്കിലും ഐഎഫ്എസ് സി കോഡിൽ മാറ്റം വരുത്തും. ഇതോടെ ആദായനികുതി വകുപ്പ്, ഇൻഷുറൻസ് സേവന ദാതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട് ഐഎഫ്എസ്സി വിവരങ്ങൾ ബോധിപ്പിക്കണം. നിക്ഷേപ പദ്ധതികൾക്കും ഇഎംഐകൾക്കും പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും.

 ബില്ലടക്കാൻ പുതിയ നിർദേശങ്ങൾ

ബില്ലടക്കാൻ പുതിയ നിർദേശങ്ങൾ

ബിൽ അടക്കുന്നതുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾക്ക് പുതിയ നിർദേശങ്ങൾ ലയനത്തോടെ പ്രഖ്യാപിക്കും. ഉപയോക്താക്കൾക്ക് ബാങ്ക് ബ്രാഞ്ചുകൾ കൂടുതൽ അടുത്തേക്ക് മാറും. ബാങ്ക് സ്റ്റേഷനറിയിൽ മാറ്റം വരും. സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകളുടെ പലിശ നിരക്കിൽ മാറ്റം വന്നേക്കാം.

 മാറ്റമില്ലാത്തത് എന്തെല്ലാം

മാറ്റമില്ലാത്തത് എന്തെല്ലാം

സ്ഥിര നിക്ഷേപത്തിന്റെ നിരക്കുകളിൽ തൽക്കാലത്തേക്ക് മാറ്റം വരില്ല. സ്ഥിരനിക്ഷേപമുള്ളവർക്ക് കാലാവധി കഴിയുന്നത് വരെ അതേ പലിശ നിരക്ക് മാത്രമായിരിക്കും ലഭിക്കുക. ലയിക്കുന്ന ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് കുടുതലോ കുറവോ ആയാലും ഇതിൽ മാറ്റം വരില്ല. ലോൺ നിരക്കുകളും മാറ്റമില്ലാതെ തുടരും. എംസിഎൽആർ അധിഷ്ടിത വായ്പകളിൽ പലിശ നിരക്കിൽ മാറ്റം വന്നേക്കാം.

ബാങ്ക് ലയനം എങ്ങനെ?

ബാങ്ക് ലയനം എങ്ങനെ?


പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾ ലയിക്കുന്നതോടെ എസ്ബിഐക്ക് പിന്നിൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായി മാറും. . 17. 95 ലക്ഷം കോടിയുടെ ബിസിനസും 11,437 ബ്രാഞ്ചുകളുമുള്ള രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കാക്കി ഇതിനെ മാറ്റുകയാണ് ലക്ഷ്യം. കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണ് ലയിച്ചിരിക്കുന്നത്.

English summary
What will change, what won’t for account holders as 10 PSU banks are merged into 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X