ഇറാന് ഞെട്ടിക്കുന്ന നീക്കത്തിന്; സൗദി അറേബ്യ അംഗീകരിച്ചാല്‍ ലോകക്രമം തരിപ്പണമാകും
ദുബായ്: പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ചെറുക്കാന്‍ ഇറാന് മുന്നോട്ട് വച്ച പ്രധാന നിര്‍ദേശങ്ങളിലൊന്ന് ലോക സമൂഹത്തെ ഞെട്ടിക്കുന്നതായിരുന്നു. ഇസ്രായേലിനും അവര്‍ക്ക് ആയുധവും പിന്തുണയും നല്കുന്ന രാജ്യങ്ങള്‍ക്കും എണ്ണ നല്‍കുന്നത് നിര്‍ത്തിവയ്ക്കുക എന്നതായിരുന്നു നിര്‍ദേശം. ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇയുടേതായിരുന്നു നിര്‍ദേശം.
ഇസ്രായേലിനെയും അമേരിക്കയെയും പാഠംപഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്റെ നേതാവ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ മുസ്ലിം രാജ്യങ്ങള്‍ ഇതിന് തയ്യാറാകണം എന്നായിരുന്നു ആവശ്യം. ലോകത്ത് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ 30 ശതമാനം മുസ്ലിം രാജ്യങ്ങളിലാണ്. സൗദിയിലും ഇറാഖിലുമാണ് കൂടുതല്‍ ഉല്‍പ്പാദനം.

ഇറാന്റെ ആഹ്വാനം സൗദി അറേബ്യ ഏറ്റെടുത്താല്‍ കളിമാറും. 1973ല്‍ സമാനമായ നീക്കം സൗദി അറേബ്യ നടത്തിയപ്പോഴാണ് ആഗോള വിപണി തകിടംമറിഞ്ഞത്. അന്നു മുതല്‍ സൗദി എണ്ണ രംഗത്ത് വലിയ ശക്തിയായി കുതിപ്പ് തുടങ്ങിയെങ്കിലും അമേരിക്ക വിദേശനയത്തില്‍ കാതലായ മാറ്റം വരുത്തി പ്രതിസന്ധി മറികടക്കുകയായിരുന്നു. എന്താണ് 1973ല്‍ സംഭവിച്ചത് എന്ന് വിശദീകരിക്കാം...
1967ല്‍ ആറ് ദിവസം നീണ്ട യുദ്ധം പശ്ചിമേഷ്യയില്‍ നടന്നിരുന്നു. മേഖലയിലെ മുസ്ലിം രാജ്യങ്ങളും ഇസ്രായേലും തമ്മിലായിരുന്നു യുദ്ധം. അമേരിക്കയുടെയും യൂറോപ്പിന്റെ ശക്തമായ പിന്തുണ ഇസ്രായേലിന് ലഭിച്ചതോടെ മുസ്ലിം രാജ്യങ്ങള്‍ തോറ്റു. സിറിയയുടെ ഗൊലാന്‍ കുന്നുകള്‍, ഈജിപ്തിന്റെ സിനായ്, ലബ്നാനിലെ ചില പ്രദേശങ്ങള്‍ എന്നിവയെല്ലാം ഇസ്രായേല്‍ സൈന്യം പിടിച്ചടക്കി.
1973ലാണ് അടുത്ത യുദ്ധമുണ്ടായത്. ഈജിപ്ഷ്യന്‍ സൈന്യം സിനായ് മേഖലയിലേക്ക് നീങ്ങി. സിറിയന്‍ സൈന്യം ഗൊലാന്‍ കുന്നുകളിലേക്കും. ഈ മേഖലകള്‍ തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം. സൗദി അറേബ്യ, മൊറോക്കോ, ക്യൂബ, അല്‍ജീരിയ, ജോര്‍ദാന്‍, ഇറാഖ്, ലിബിയ, കുവൈത്ത്, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ പിന്തുണയും ഈജിപ്തിനും സിറിയക്കും ലഭിച്ചു. യുഎന്‍ ഇടപെടലില്‍ ഒക്ടോബര്‍ 25ന് യുദ്ധം അവസാനിച്ചു.
ഇസ്രായേലിനും സഹായ രാജ്യങ്ങള്‍ക്കും എണ്ണ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ സൗദിയുടെ നേതൃത്വത്തില്‍ മുസ്ലിം രാജ്യങ്ങള്‍ തീരുമാനിച്ചു. ഇസ്രായേല്‍ ഈ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാത്തതിനാല്‍ അവരെ നേരിട്ട് ബാധിച്ചില്ല. അമേരിക്ക, ബ്രിട്ടന്, ജപ്പാന്, കാനഡ, നെതര്‍ലാന്റ്സ് എന്നീ രാജ്യങ്ങള്‍ ഇസ്രായേലിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു. എണ്ണ ലഭിക്കാതെ വന്നത് ഇവര്‍ക്ക് വലിയ തിരിച്ചടിയായി.
എണ്ണയുടെയും വാതകത്തിന്റെയും വിതരണം കുറഞ്ഞതോടെ വില കുതിച്ചുകയറി. ബാരലിന് മൂന്ന് ഡോളറില്‍ നിന്ന് 11 ഡോളറിലേക്ക് ഉയര്‍ന്നു. ആഗോള സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. എണ്ണ ഇറക്കുമതി ചെയ്തിരുന്ന പാശ്ചാത്യരാജ്യങ്ങള്‍ ഞെരുക്കത്തിലായി. 1974 മാര്‍ച്ചില്‍ എണ്ണ വിതരണം പുനഃസ്ഥാപിച്ചെങ്കിലും ഇസ്രായേലിനെ പരാജയപ്പെടുത്താനായില്ല. പക്ഷേ, സൗദി എണ്ണ മേഖലയില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഉയര്‍ന്നു.
പശ്ചിമേഷ്യയിലെ എണ്ണ ഖനന മേഖലയില്‍ സ്വാധീനം വര്‍ധിപ്പിച്ചാണ് അമേരിക്ക പിന്നീട് കരുക്കള്‍ നീക്കിയത്. ഇറാനെ കൂടുതല്‍ ശത്രുപക്ഷത്ത് നിര്‍ത്തി പശ്ചിമേഷ്യയില്‍ വിഭജനത്തിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ചൈനയുടെ ഇടപെടലുണ്ടായതോടെ സൗദിയും ഇറാനും ഇപ്പോള്‍ കൈകോര്‍ത്തിരിക്കുകയാണ്. ഇറാന്റെ പുതിയ നിര്‍ദേശം സൗദി അംഗീകരിച്ചാല്‍ എണ്ണ വില ബാരലിന് നിലവിലെ 82 ഡോളറില്‍ നിന്ന് 157 ഡോളര്‍ വരെ ഉയര്‍ന്നേക്കും. ഇതാകട്ടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുകയും ചെയ്യും.
-
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
ട്രംപിന്റെ വിരട്ടല്‍ വേണ്ടെന്ന് ഇറാന്; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പ് -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications