• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ വൈറസിന് ശേഷം എന്ത് സംഭവിക്കും? വർക്ക് ഫ്രം ഹോം മികച്ച തീരുമാനമോ, കണക്കുകൂട്ടൽ ഇങ്ങനെ...

ഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും ലോക്ക്ഡൌൺ ഇളവുകൾ പ്രഖ്യാപിക്കുന്നതോടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ മറ്റ് പല രാജ്യങ്ങളും ചിന്തിക്കുന്നത് കൊറോണ വ്യാപനത്തോടെ അവലംബിച്ച രീതികളെ തന്നെ ആശ്രയിക്കാനാണ്. ലോക്ക്ഡൌൺ തീരുന്നതോടെ കമ്പനികൾ വർക്ക് ഫ്രം ഹോമുമായി മുന്നോട്ടുപോകുമോ അതോ റോട്ടേഷൻ അടിസ്ഥാനത്തിൽ ജീവനക്കാരെ ഓഫീസിലെത്തിച്ച് ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കുമോ? ഇതാണ് ഇപ്പോൾ ഉയരുന്ന ചോദ്യങ്ങൾ.

അമേരിക്കൻ ചൈനീസ് കൊറോണ ഗവേഷകൻ വെടിയേറ്റ് മരിച്ചു: അഭ്യൂഹങ്ങൾ പലത്, മരിച്ചതോ കൊലപ്പെടുത്തിയതോ?

വർക്ക് ഫ്രം ഹോം മികച്ച മാർഗ്ഗമോ?

വർക്ക് ഫ്രം ഹോം മികച്ച മാർഗ്ഗമോ?

കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടെത്താത്ത സാഹചര്യത്തിൽ തിരക്കേറിയ ഓഫീസുകളിലേക്ക് പോകാൻ ഭയപ്പെടുന്നവരാണ് പലരും. പലരും പ്രവചിക്കുന്നത് വർക്ക് ഫ്രം ഹോം തന്നെ സാധാരണ രീതിയായി മാറുമെന്നാണ്. സമീപ കാലത്തുണ്ടായ പ്രതിസന്ധി വർക്ക് ഫ്രം ഹോം സംവിധാനം മുന്നോട്ടുവെക്കാൻ സഹായിക്കുന്നതാണെന്നാണ് ഗ്ലോബൽ വർക്ക് പ്ലേസ് അനലിറ്റിക്സിന്റെ പ്രസിഡന്റായ കേറ്റ് ലിസ്റ്റർ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പലരും പറ്റുന്ന കാലത്തോളം ഇതേ സംവിധാനം തന്നെ പിന്തുടരാൻ ആഗ്രഹിക്കുന്നവരാണ്. മിക്ക കമ്പനികളും ഇതേ രീതിയുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നവരുമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ജോലിയ്ക്ക് അനുകൂല ഘടകമാണെന്നാണ് കമ്പനികൾ കണക്കാക്കുന്നത്.

25 ശതമാനം ജീവനക്കാർ വീടുകളിലേക്ക്

25 ശതമാനം ജീവനക്കാർ വീടുകളിലേക്ക്

2025 ഓടെ 3.5 ലക്ഷം ജീവനക്കാരിൽ 75 ശതമാനം പേരും വർക്ക് ഫ്രം തിരഞ്ഞെടുക്കുമെന്നാണ് ടാറ്റാ കൺസൽട്ടൻസി സർവീസ് വ്യക്തമാക്കിയത്. 100 ശതമാനം ഉൽപ്പാദന ക്ഷമത ഉറപ്പാക്കുന്നതിനായി 25 ശതമാനം ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യുമെന്നാണ് കമ്പനി സിഇഒ എൻ ഗണപതി സുബ്രഹ്മണ്യം പറയുന്നത്.

ജീവനക്കാർ ഇഷ്ടപ്പെടുന്നതെന്ത്?

ജീവനക്കാർ ഇഷ്ടപ്പെടുന്നതെന്ത്?

പകുതി സമയം ഓഫീസിലിരുന്നും ബാക്കി വീടുകളിലിരുന്നും ജോലി ചെയ്യാനാണ് ജീവനക്കാർ ഇഷ്ടപ്പെടുന്നതെന്നാണ് കേറ്റ് ലിസ്റ്റർ പറയുന്നത്. കൊറോണ വൈറസ് പ്രതിസന്ധി തീരുന്നതോടെ മാനേജർമാരുടെ നിരന്തര മേൽനോട്ടമില്ലാതെ ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികം നിയന്ത്രണങ്ങളില്ലാതെ ജോലി ചെയ്യാനാണ് ജനങ്ങൾ ഏറെയിഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിൽ സ്വീകാര്യത വർധിക്കുന്നു

അമേരിക്കയിൽ സ്വീകാര്യത വർധിക്കുന്നു

അടുത്ത രണ്ട് വർഷത്തേയ്ക്ക് യുഎസിലെ 25- 30 മില്യണിനടുത്ത് ആളുകൾ വർക്ക് ഫ്രം ഹോം ആയിരിക്കുമെന്നാണ് ഗ്ലോബൽ വർക്ക് പ്ലേസ് അനലിറ്റിക്സ് നൽകുന്ന കണക്ക്. ഇപ്പോഴത്തേക്കാൾ അഞ്ചിരട്ടി അധികമായിരിക്കുമെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. നിലവിൽ അഞ്ച് മില്യൺ ജീവനക്കാരാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത്. കൊറോണ വൈറസ് വ്യാപനത്തിന് മുമ്പ് തന്നെ ഈ തൊഴിൽ സംസ്കാരം കമ്പനികൾക്കിടയിൽ കാണപ്പെടുന്നുണ്ട്. കമ്പനികളും ജീവനക്കാരും വർക്ക് ഫ്രം ഹോമിനെ സാധാരണ രീതിയിൽ കാണുന്ന അവസ്ഥ വരുമെന്നും ലെനോവോ ഇന്ത്യയുടെ സിഇഒയും എംഡിയുമായ രാഹുൽ അഗർവാൾ പറയുന്നു.

 പരിഗണന ഇങ്ങനെ..

പരിഗണന ഇങ്ങനെ..

ടെക് മഹീന്ദ്ര പോലുള്ള പല കമ്പനികളും സ്ഥിരമായ ഹൈബ്രിഡ് മോഡലിലേക്ക് നീങ്ങുകയാണെന്നാണ് ടെക് മഹീന്ദ്ര സിഇഒയും എംഡിയുമായ സിപി ഗുർനാനി പറയുന്നത്. ''ഞങ്ങൾ 25 ശതമാനത്തോളം ജീവനക്കാർക്ക് ദീർഘകാലത്തേക്ക് വർക്ക് ഫ്രം ഹോം സംവിധാനം നൽകാനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികകൾ പെട്ടെന്ന് തന്നെ വളർച്ച പ്രാപിക്കും എന്നാൽ മാനുഷികപരമായ കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തേണ്ടത്".

 ചെലവ് കുറയ്ക്കാനുള്ള മാർഗ്ഗമോ?

ചെലവ് കുറയ്ക്കാനുള്ള മാർഗ്ഗമോ?

ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പുതിയ മാർഗ്ഗമായി അംഗീകരിക്കപ്പെടുന്നതോടെ ആരംഭിക്കുന്നതോടെ കമ്പനികൾക്ക് റിയൽ എസ്റ്റേറ്റ് രംഗത്തുള്ള ചെലവ് കുറയും. കമ്പനികൾക്ക് പുറമേ ജീവനക്കാർക്കുള്ള ചെലവുകളും കുറയ്ക്കുമെന്നാണ് ഗ്ലോബൽ വർക്ക് പ്ലേസ് അനലിറ്റിക്സ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ധനച്ചെലവ്, ഡേ കെയർ എന്നീ വകകളിലായി ജീവനക്കാർക്ക് 2000 ഡോളറിനും 6,500 ഡോളറിനുമടുത്ത് ലാഭിക്കാൻ കഴിയുമെന്നും ഗ്ലോബൽ വർക്ക് പ്ലേസ് അനലിറ്റിക്സ് കൂട്ടിച്ചേർക്കുന്നു.

 മലിനീകരണവും ജോലി- ജീവിത സന്തുലിതാവസ്ഥയും

മലിനീകരണവും ജോലി- ജീവിത സന്തുലിതാവസ്ഥയും

ജോലി- ജീവിത സന്തുലിതാസ്ഥ ഉറപ്പാക്കുന്നതിനൊപ്പം ശുദ്ധമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും വർക്ക് ഫ്രം ഹോം വഴിയൊരുക്കുന്നു. മനുഷ്യർ വീടുകളിലേക്ക് ചുരുങ്ങുന്നതോടെ അന്തരീക്ഷത്തിലും അതിനനുസരിച്ചുള്ള മാറ്റങ്ങൾ പ്രകടമാകും. ദില്ലി, ലോസ് ആഞ്ചലസ്, ന്യൂയോർക്ക്, പാരീസ് എന്നിങ്ങനെയുള്ള പ്രമുഖ നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതും ലോക്ക്ഡൌണുമായി ബന്ധപ്പെട്ട് വാഹനങ്ങൾ നിരത്തിലിറങ്ങാതായതോടെയാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്കപ്പെടുന്നവർക്ക് സന്തോഷം നൽകുന്ന വിഷയം കൂടിയാണിത്. വാഹന ഗതാഗതം നിലച്ചതോടെ അന്തരീക്ഷത്തിൽ കലരുന്ന കാർബണിന്റെ അളവും ഒറ്റയടിക്ക് കുറയുകയായിരുന്നു. ഇക്കാരണങ്ങളെല്ലാം ചേർത്ത് വായിക്കുമ്പോൾ ജോലി- ജീവിത സന്തുലിതാസ്ഥ ഉറപ്പാക്കുന്നതിനൊപ്പം ശുദ്ധമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും കൂടുതൽ പേർ വർക്ക് ഫ്രം ഹോമിനെ ആശ്രയിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

English summary
What will happens to post Coronavirus world? Is Work From Home became normal?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more