കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ബിറ്റ് കോയിന്‍? ഡിജിറ്റല്‍ ലോകത്ത് ബിറ്റ് കോയിനുകള്‍ പറയുന്നത്, നിങ്ങളറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

ലോകത്തിന്‍റെ സ്പന്ദനം ഡിജിറ്റല്‍ ലോകത്തേയ്ക്ക് ചുവടുമാറിയതോടെ നാണയ വിനിമയ രംഗത്തും നിര്‍ണായക മാറ്റങ്ങള്‍ സംഭവിച്ചു. ക്രിപ്റ്റോ കറന്‍സികളില്‍ ഉള്‍പ്പെടുന്ന ബിറ്റ് കോയിനാണ് ഏറ്റവുമധികം വിനിമയം ചെയ്യപ്പെടുന്ന വിര്‍ച്വല്‍ കറന്‍സികളില്‍ പ്രധാനപ്പെട്ടത്. ഒന്നോ ഒന്നിലധികം വ്യക്തികളോ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തിട്ടുള്ള വിര്‍ച്വല്‍ കറന്‍സികളാണ് ബിറ്റ് കോയിനുകളെങ്കിലും ബിറ്റ് കോയിനിന്‍റെ ഉപജ്ഞതാക്കളെക്കുറിച്ച് ലോകത്തെക്കുറിച്ച് അറിവില്ല. ഏന്നാല്‍ 2009ല്‍ പുറത്തിറങ്ങിയ ബിറ്റ്കോയിനിന്‍റെ സൃഷ്ടാവാണെന്ന് അവകാശപ്പെട്ട് ക്രെഗിസ് സ്റ്റീവ് റൈറ്റ്സ് എന്ന ഓസ്ട്രേലിയന്‍ പൗരന്‍ രംഗത്തെത്തിയിരുന്നു.

ബിറ്റ്കോയിനുകള്‍ ഏതെങ്കിലും രാജ്യവുമായി ബന്ധമില്ലാത്തതിനാലും നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാലും അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് ബിറ്റ് കോയിനുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. പല രാജ്യങ്ങളുടേയും നാണയങ്ങളുപയോഗിച്ച് ബിറ്റ് കോയിനുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള ബിറ്റ് കോയിന്‍ എക്സ്ചേഞ്ച് സൗകര്യം നിലവിലുണ്ട്.

bitcoine

ഡിജിറ്റല്‍ വാലറ്റുകളുടെ രൂപത്തിലാണ് ബിറ്റ്കോയിനുകള്‍ ശേഖരിക്കപ്പെടുന്നത്. വിര്‍ച്വല്‍ ബാങ്ക് അക്കൗണ്ടുകളുടെ രൂപത്തിലാണ് രൂപത്തില്‍ ക്ലൗഡിലോ ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലോ ആണ് ബിറ്റ് കോയിനുകള്‍ ശേഖരിക്കപ്പെടുന്നത്. ഡിജിറ്റല്‍ വാലറ്റുകളില്‍ നിന്ന് ബിറ്റ് കോയിനുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താനും സാധിക്കും. നാണയമായി അയച്ചുനല്‍കുന്നതിന് പുറമേ സമ്പാദ്യമായി ശേഖരിച്ചു വെയ്ക്കാനും കഴിയുന്ന വിര്‍ച്വല്‍ കറന്‍സികളാണ് ബിറ്റ് കോയിന്‍. എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ പോലെ ബിറ്റ് കോയിന്‍ വാലറ്റുകള്‍ക്ക് എഫ്ഡിഐസിയുടെ ഇന്‍ഷുറന്‍സ് ലഭിക്കില്ല.

ഓരോ ബിറ്റ് കോയിന്‍ ഇടപാടുകളും പബ്ലിക് ലോഗില്‍ വാങ്ങുന്നവരുടേയും വില്‍ക്കുന്നവരുടേയും പേരില്‍ രേഖപ്പെടുത്തി വയ്ക്കുമെങ്കിലും ഇത് ഒരിക്കലും പുറത്തുവിടില്ല. വാലറ്റ് ഐഡികളില്‍ മാത്രമാണ് ഇവ കാണാന്‍ സാധിക്കുകയുള്ളൂ. ബിറ്റ്കോയിന്‍ ഉപയോഗിച്ച് വാങ്ങുന്ന സാധനങ്ങള്‍ ഒരിക്കലും തിരിച്ചറിയില്ല എന്നതിനാല്‍ മയക്കുമരുന്നുകളും അനധികൃത വസ്തുക്കളും മറ്റും വാങ്ങുന്നതിനായി ബിറ്റ് കോയിനുകള്‍ ഉപയോഗിക്കുന്നുണ്ട്.

English summary
Whats is Bitcoin, pros and cons of virtual currency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X