• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്താണ് ഈസി പേ: ആദ്യത്തെ ഡിജിറ്റൽ പിഒഎസ് ആപ്പിനെക്കുറിച്ച് നിങ്ങളറിയേണ്ടതെല്ലാം

  • By Desk

കോഴിക്കോട്: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ പിഒഎസ് ആപ്ലിക്കേഷനായ ഈസിപേയില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കി ഐസിഐസിഐ ബാങ്ക്. നോട്ട് നിരോധന കാലത്തായിരുന്നു ബാങ്ക് ഈസിപേ അവതരിപ്പിച്ചത്. യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ആധാര്‍ പേ, ഭാരത് ക്യുആര്‍ കോഡ്, ഡിജിറ്റല്‍ വാലറ്റായ പോക്കെറ്റ്‌സ്‌ബൈഐസിഐസിഐബാങ്ക് തുടങ്ങിയവ ഉപയോഗിച്ച് വ്യാപാരികള്‍ക്കും പ്രൊഫഷനല്‍സിനും ഇടപാടുകള്‍ സാധ്യമാക്കുന്നതിനായിരുന്നു ഇത്. ഇതിനകം 1.93 ലക്ഷം പേര്‍ ഈസിപേയുടെ ഉപയോക്താക്കളായി മാറി. ബാങ്കിന്റെ രാജ്യത്തെ മൊത്തം ഫിസിക്കല്‍, ഡിജിറ്റല്‍ പിഒഎസുകളുടെ എണ്ണം ഏഴു ലക്ഷത്തിലേറെ ആയും ഉയര്‍ന്നിട്ടുണ്ട്.

കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ നിലയ്ക്കലിൽ തടഞ്ഞ സംഭവം അതിർത്തിയിൽ കേരള ബസുകളെ തടഞ്ഞു

പേപ്പർഹിത ഇടപാട്

പേപ്പർഹിത ഇടപാട്

ഈ മേഖലയില്‍ ഇതുവരെയില്ലാത്ത സൗകര്യങ്ങളാണ് ഈസിപേ ആപ്ലിക്കേഷനില്‍ ബാങ്ക് ഒരുക്കുന്നത്. ഒരു ബ്രാഞ്ചും സന്ദര്‍ശിക്കാതെത്തന്നെ പൂര്‍ണമായും കടലാസ്‌രഹിതമായി സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡ്-സൈ്വപ് മെഷിന്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം എന്നതാണ് അതിലൊന്ന്. വേഗത്തില്‍ ഇന്‍വോയ്‌സുകള്‍ നല്‍കാന്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്യാനുള്ള സംവിധാനം, ചരക്കുകള്‍ പരിശോധിക്കാനും ഡാഷ്‌ബോര്‍ഡിലൂടെ സെയ്ല്‍ ട്രെന്‍ഡുകള്‍ മനസിലാക്കാനും സാധിക്കല്‍ തുടങ്ങിയവ പുതിയ സവിശേഷതകളാണ്. ഉപഭോക്താക്കള്‍ക്കു ക്രെഡിറ്റില്‍ നല്‍കിയ ഉത്പന്നങ്ങളും ട്രാക്ക് ചെയ്യാം. ഇടത്തരം-വന്‍കിട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റിട്ടെയ്‌ലര്‍മാരുടെ സ്റ്റോറിലെ വ്യത്യസ്ത പോയിന്റില്‍ ഒരേസമയം പലര്‍ക്കും ഇടപാട് നടത്താം എന്ന പ്രത്യേകതയും ഉണ്ട്. മറ്റു നഗരങ്ങളിലെ ബ്രാഞ്ചുകളിലും ഹോം ഡെലിവറികള്‍ക്കും പുറത്തുപോകുമ്പോഴും ഈ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താം.

 തുടക്കം ഐസിഐസിഐ ബാങ്കിൽ നിന്ന്

തുടക്കം ഐസിഐസിഐ ബാങ്കിൽ നിന്ന്

ഡിജിറ്റല്‍ എക്കോണമിയിലേക്കുള്ള മാറ്റത്തില്‍ നൂതനമായ പരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് എന്നും മുന്നിലായിരുന്നെന്ന് എക്‌സിക്യൂട്ടിവ് ഡയരക്റ്റര്‍ അനൂപ് ബഗ്ചി പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് നോട്ട് നിരോധനകാലത്ത് ബാങ്ക് ഈസിപേ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ഒരു മൊബൈല്‍ ആപ്ലിക്കേഷനില്‍ വിവിധ തരം പെയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുന്നു എന്ന നിലയില്‍ വ്യാപാരികളെയും പ്രൊഫഷനലുകളെയും സംബന്ധിച്ച് ഇതൊരു വേറിട്ട കണ്ടുപിടിത്തമായിരുന്നു. പലചരക്കുകടകള്‍, റെസ്റ്റൊറന്റുകള്‍, ട്രാവല്‍-ടൂര്‍ ഓപ്പറേറ്റര്‍മാര്‍, കെമിസ്റ്റുകള്‍, പ്രൊഫഷനല്‍സുകള്‍ എന്നിവരില്‍നിന്നെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

 നെറ്റ് വർക്ക് ഉയർന്നു

നെറ്റ് വർക്ക് ഉയർന്നു

പെട്ടെന്നുതന്നെ ഈസിപേയുടെ നെറ്റ്‌വര്‍ക്ക് 1.93 ലക്ഷം ഉപഭോക്താക്കളിലേക്ക് ഉയര്‍ന്നു. രാജ്യത്താകെ ഫിസിക്കലും ഡിജിറ്റലുമായ പിഒഎസുകളുടെ എണ്ണം ഏഴു ലക്ഷവുമായി. ഇതിന്റെ തുടര്‍ച്ചയാണ് പരിഷ്‌കരിച്ച ഈസിപേ. മേഖലയിലെ ഏറ്റവും നൂതനമായ സൗകര്യങ്ങളോടെയാണ് പുതിയ ആപ് പുറത്തിറങ്ങുന്നത്. കാര്‍ഡ് സൈ്വപ്പിന് അതിവേഗ കടലാസ് രഹിത ആപ്ലിക്കേഷന്‍, ഇന്‍സ്റ്റന്റ് ഇന്‍വോയ്‌സ് എടുക്കുന്നതിനുള്ള ബാര്‍കോഡ് സ്‌കാനിങ് തുടങ്ങിയവ ഉദാഹരണം. സുഖവും സൗകര്യവും ഈ സംവിധാനങ്ങള്‍ ചില്ലറ വില്‍പ്പനക്കാരെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

 ഈസി പേ വെല്ലുവിളിയാവും !

ഈസി പേ വെല്ലുവിളിയാവും !

അടുത്തകാലത്തുതന്നെ ബാങ്കിന്റെ ഫിസിക്കല്‍ പിഒഎസുകളെ ഈസിപേ കടത്തിവെട്ടും. അതുവഴി കൂടുതല്‍ സൗകര്യപ്രദമായ കറന്‍സിരഹിത സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും അനൂപ് ബഗ്ചി കൂട്ടിച്ചേര്‍ത്തു. ബാങ്കില്‍ കറന്റ് അക്കൗണ്ടുള്ള ആര്‍ക്കും ഈസിപേയുടെ പരിഷ്‌കരിച്ച പതിപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കടലാസ് രഹിത കാര്‍ഡ് സൈ്വപ് മെഷിനും ഇതോടൊപ്പം ആവശ്യപ്പെടാം. ഇടപാടുകളുടെ സ്വഭാവവും അളവും അനുസരിച്ച് വ്യാപാരികള്‍ക്ക് മൂന്നു വ്യത്യസ്തരം സൈ്വപ് മെഷിന്‍ സ്വന്തമാക്കാം. കിടയറ്റ സുരക്ഷാ സംവിധാനങ്ങളാണ് ഈസിപേയുടെ മറ്റൊരു സവിശേഷത. ഒരു മൊബൈല്‍ നമ്പറിന് ഒരു രജിസ്‌ട്രേഷന്‍ മാത്രമേ സാധ്യമാവൂ. ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും എംപിന്‍ നിര്‍ബന്ധമാണ്. കേരളത്തില്‍ 2,700 വ്യാപാരികള്‍ ഇതിനകം ഈസിപേ ഉപയോഗിച്ചു വരുന്നുണ്ട്. റെസ്റ്റോറന്റുകള്‍, ട്രാവല്‍-ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പ്രൊഫഷണല്‍സ് എന്നിവരാണ് പ്രധാനമായും ഈ ആപ് ഉപയോഗപ്പെടുത്തുന്നത്.

ഈസിപേയുടെ ഇന്‍ഡസ്ട്രി ഫസ്റ്റ് സേവനങ്ങള്‍

ഈസിപേയുടെ ഇന്‍ഡസ്ട്രി ഫസ്റ്റ് സേവനങ്ങള്‍

സ്‌കാന്‍ ആന്‍ഡ് ബില്‍: ആയിരക്കണക്കിന് എഫ്എംസിജി ഉത്പന്നങ്ങല്‍ സ്മാര്‍ട്ട്‌ഫോണിലൂടെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് ഇന്‍വോയിസ് നേടാം. കാഷ് ആന്‍ഡ് ക്രെഡിറ്റ് വ്യാപാര സേവനം: പെയ്‌മെന്റുകള്‍ കാഷ് അടച്ചതാണോ ക്രെഡിറ്റാണോ എന്ന് സൂചിപ്പിക്കാനുള്ള സംവിധാനം. സമഗ്ര വ്യാപാര ഡാഷ്‌ബോര്‍ഡ്: വില്‍ക്കുന്ന ഉത്പന്നങ്ങളുടെ സമഗ്രമായ ചുരുക്കം പ്രദര്‍ശിപ്പിക്കുന്ന ഡാഷ്‌ബോര്‍ഡാണ് ആപ്പിന്റെ മറ്റൊരു പ്രത്യേകത. വിവിധതരം ഇടപാടുകളുടെ പൊതുവായ വിവരവും ഇവിടെ ലഭിക്കുന്നു. ഉപവ്യാപാര പരിധി: സബ് മെര്‍ച്ചന്റ് ക്രിയേഷനിലൂടെ ഇടത്തരം-വന്‍കിട തോതില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഒരേ സമയം വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന് സ്മാര്‍ട്ട്‌ഫോണിലൂടെ ഇടപാടുകള്‍ നടത്താന്‍ പ്രാപ്യമാക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റ്, വലിയ ഫാര്‍മസികള്‍, മറ്റു നഗരങ്ങളിലെ ബ്രാഞ്ചുകള്‍, ഗാര്‍ഹിക വിതരണം തുടങ്ങിയ കൂടുതല്‍ ബില്ലിങ് പോയിന്റുകള്‍ ആവശ്യമായി വരുന്നവര്‍ക്ക് ഇത് വളരെ ഉപകാപ്രദമാണ്.

 ആപ്പിനെക്കുറിച്ച്

ആപ്പിനെക്കുറിച്ച്

അന്വേഷണം, സേവനം: ആപ്പില്‍ സപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ അതുസംബന്ധിച്ച ഉത്തരങ്ങള്‍ ലഭിക്കും. ബിടുബി പെയ്‌മെന്റ്‌സ്: മൈ ഇന്‍വോയ്‌സസ് ഓപ്ഷന്‍ ഉപയോഗിച്ച് വ്യാപാരികള്‍ക്ക് ബിടുബി പെയ്‌മെന്റുകള്‍ സാധ്യമാണ്. തെരഞ്ഞെടുത്ത നിര്‍മാതാക്കള്‍ക്കു മാത്രമായിരിക്കും ഈ സൗകര്യം. കാര്‍ഡ് സൈ്വപ് മെഷിനിലൂടെ പണം സ്വീകരണം: ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ മൂന്ന് വ്യത്യസ്തതരം കാര്‍ഡ് സൈ്വപ് മെഷിന്‍ നല്‍കി വ്യാപാരികള്‍ക്ക് പണം സ്വീകരിക്കാം. വിസ, മാസ്റ്റര്‍കാര്‍ഡ്, റൂപെ ഇനങ്ങളിലെ മാഗ്നെറ്റിക് ട്രിപ്പ് (സൈ്വപ്), ചിപ് ബെയ്‌സ്ഡ് (ഇന്‍സെര്‍ട്ട്/ഡിപ്) കാര്‍ഡുകളെല്ലാം ഈ മൂന്നു തരം മെഷിനുകളിലും സപ്പോര്‍ട്ട് ചെയ്യും.

English summary
Whats is Esay pay and its benefits for digital banking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X