കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ് ആപ്പ് ഇനി പേയ്മെന്‍റ് ബാങ്ക്!റിസര്‍വ് ബാങ്കിന്‍റെ പച്ചക്കൊടി,ക്ലിക്കായത് ഹൈക്ക് മെസ്സഞ്ചര്‍

ഒരു മൊബൈല്‍ ആപ്പ് വഴി വിവിധ ബാങ്കുകളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ മേന്മ.

Google Oneindia Malayalam News

ദില്ലി: യുപിഐ വഴി പണമിടപാട് നടത്തുന്നതിന് വാട്സ്ആപ്പിന് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍റെ അനുമതി. ബാങ്കുകളുമായി ചേര്‍ന്ന് യുപിഐ വഴി പണമിടപാടുകള്‍ നടത്തുന്നതിനാണ് അനുമതി. സമയപരിധിയില്ലാതെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണമിടപാട് നടത്താന്‍ സഹായിക്കുന്നതാണ് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ യൂണിഫൈഡ‍് പേയ്മെന്‍റ് ഇന്‍റര്‍ഫെയ്സ്. ഒരു മൊബൈല്‍ ആപ്പ് വഴി വിവിധ ബാങ്കുകളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ മേന്മ.

ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വാട്സ്ആപ്പ്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളുമായി ചേര്‍ന്ന് പേയ്മെന്‍റ് ബിസിനസ് രംഗത്തേയ്ക്ക് വാട്സ്ആപ്പ് പ്രവേശിക്കുന്നുവെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പേയ്മെന്‍റ് കോര്‍പ്പറേഷനില്‍ നിന്ന് അനുമതി ലഭിക്കുന്നത്. വാട്സ്ആപ്പിന് പുറമേ ഗൂഗിളും പേയ്മെന്‍റ് ബാങ്കിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഫേസ്ബുക്കും യുപിഐ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ആന്‍ഡ്രോയ്ഡ് പേ ആപ്പിന് ഗൂഗിള്‍ പ്രത്യേകം ആപ്പ് പുറത്തിറക്കാനാണ് നീക്കം നടത്തുന്നത്.

ഗൂഗിളും ബാങ്കിംഗില്‍!

ഗൂഗിളും ബാങ്കിംഗില്‍!

വാട്സ്ആപ്പിന് പിന്നാലെ ഗൂഗിളും പേയ്മെന്‍റ് ബാങ്കിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഫേസ്ബുക്കും യുപിഐ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ആന്‍ഡ്രോയ്ഡ് പേ ആപ്പിന് ഗൂഗിള്‍ പ്രത്യേകം ആപ്പ് പുറത്തിറക്കാനാണ് നീക്കം നടത്തുന്നത്.

ഹൈക്ക് നേരത്തെയെത്തി

ഹൈക്ക് നേരത്തെയെത്തി

ഇന്‍സ്റ്റന്‍റ് ബാങ്ക് ടു ബാങ്ക് ട്രാന്‍സ്ഫറുമായി ഹൈക്ക് മെസ്സഞ്ചര്‍. ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഹൈക്ക് മെസ്സഞ്ചര്‍ ഇലക്ട്രോണിക് പേയ്മെന്‍റ് വാലറ്റ് ആരംഭിച്ചത്. 2016 നവംബറില്‍ നോട്ട് നിരോധനത്തെ തുടര്‍ന്നാണ് രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളില്‍ കുത്തനെ വര്‍ധനവുണ്ടായത്. യുപിഐയില്‍ അധിഷ്ഠിതമായ പേയ്‌മെന്റ് സംവിധാനമാണ് വാട്‌സ്ആപ്പിന് മുമ്പേ ഹൈക്ക് കൊണ്ടുവന്നിട്ടുള്ളത്. യുപിഐ സംവിധാനത്തിലധിഷ്ഠിതമായ സംവിധാനം യെസ് ബാങ്കുമായി ചേര്‍ന്നാണ് നടപ്പിലാക്കിയിട്ടുള്ളത്. ടീസെന്‍റിന്‍റെ വീചാറ്റ് ചൈനയില്‍ നടപ്പിലാക്കിയ പേയ്മെന്‍റ് സംവിധാനമാണ് ഹൈക്ക് മെസ്സഞ്ചറിലും നടപ്പിലാക്കിയിട്ടുള്ളതെന്ന് ഹൈക്ക് ചീഫ് എക്സിക്യൂട്ടീവ് കവിന്‍ മിത്തല്‍ വ്യക്തമാക്കി. മൊബൈല്‍ ബില്‍, വാലറ്റ് ടു വാലറ്റ് പണമിടപാടുകള്‍ എന്നിവയ്ക്ക് ഹൈക്ക് പേയ്മെന്‍റ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്ത്യയില്‍ ഭാരതി എന്‍റര്‍പ്രൈസിന്‍റെ ഭാഗമായ ഹൈക്കിന് നിലവില്‍ 100 മില്യണ്‍ രജിസ്റ്റേര്‍ഡ് ഉപയോക്താക്കളുണ്ട്.

 നോട്ട് നിരോധനം തുണച്ചു

നോട്ട് നിരോധനം തുണച്ചു

മൊബൈല്‍ റീച്ചാര്‍ജ് വഴി കഴിഞ്ഞ വര്‍ഷം കോടിക്കണക്കിന് രൂപയുണ്ടാക്കിയതിന് പിന്നാലെയാണ് ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ ബാങ്കുകളുമായി ഹൈക്ക് മെസ്സഞ്ചര്‍ ചര്‍ച്ച നടത്തുന്നത്. രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തോടെയാണ് പേടിഎം ഉള്‍പ്പെടെയുള്ള മണിവാലറ്റുകള്‍ രാജ്യത്ത് പിടിമുറുക്കിയത്. യുപിഐ അധിഷ്ഠിതമാക്കിയുള്ള പണമിടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാരും രാജ്യത്തെ ബാങ്കുകളും പ്രാമുഖ്യ നല്‍കിയത് ഈ മേഖലയില്‍ ഏറെ പ്രതീക്ഷ നല്‍കുകയും ചെയ്തു. ഇതോടെയാണ് ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേയ്ക്ക് കൂടുതല്‍ കമ്പനികള്‍ കടന്നുവരുന്നത്.

ഹൈക്ക് പേയ്മെന്‍റ് ആപ്പ്

ഹൈക്ക് പേയ്മെന്‍റ് ആപ്പ്

ബാങ്കിംഗിന് ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പായിരുന്നു ആദ്യം ഇ- പേയ്മെന്‍റ് സംവിധാനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. 2012ല്‍ ടൈഗര്‍ ഗ്ലോബല്‍, ടീസെന്‍റ്, ഭാരതി സോഫ്റ്റ് ബാങ്ക്, എന്നീ കമ്പനികള്‍ ചേര്‍ന്നാണ് 260 മില്യണ്‍ രൂപയ്ക്ക് ഹൈക്ക് ആരംഭിക്കുന്നത്.

 ഇന്‍സ്റ്റന്‍റ് ബാങ്കിംഗ്

ഇന്‍സ്റ്റന്‍റ് ബാങ്കിംഗ്

2016 നവംബറില്‍ നോട്ട് നിരോധനത്തെ തുടര്‍ന്നാണ് രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളില്‍ കുത്തനെ വര്‍ധനവുണ്ടായത്. യുപിഐയില്‍ അധിഷ്ഠിതമായ പേയ്‌മെന്റ് സംവിധാനമാണ് വാട്‌സ്ആപ്പിന് മുമ്പേ ഹൈക്ക് കൊണ്ടുവന്നിട്ടുള്ളത്. യുപിഐ സംവിധാനത്തിലധിഷ്ഠിതമായ സംവിധാനം യെസ് ബാങ്കുമായി ചേര്‍ന്നാണ് നടപ്പിലാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള യുപിഐ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഇന്‍സ്റ്റന്‍റായി പണമിടപാട് നടത്താമെന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത. ടീസെന്‍റിന്‍റെ വീചാറ്റ് ചൈനയില്‍ നടപ്പിലാക്കിയ പേയ്മെന്‍റ് സംവിധാനമാണ് ഹൈക്ക് മെസ്സഞ്ചറിലും നടപ്പിലാക്കിയിട്ടുള്ളതെന്ന് ഹൈക്ക് ചീഫ് എക്സിക്യൂട്ടീവ് കവിന്‍ മിത്തല്‍ വ്യക്തമാക്കി. മൊബൈല്‍ ബില്‍, വാലറ്റ് ടു വാലറ്റ് പണമിടപാടുകള്‍ എന്നിവയ്ക്ക് ഹൈക്ക് പേയ്മെന്‍റ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

 ഹൈക്ക് പേയ്മെന്‍റ് ബാങ്കിംഗിന്

ഹൈക്ക് പേയ്മെന്‍റ് ബാങ്കിംഗിന്

ഹൈക്ക് പേയ്മെന്‍റ് ബാങ്കിംഗിന് ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പായിരുന്നു ആദ്യം ഇ- പേയ്മെന്‍റ് സംവിധാനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. 2012ല്‍ ടൈഗര്‍ ഗ്ലോബല്‍, ടീസെന്‍റ്, ഭാരതി സോഫ്റ്റ് ബാങ്ക്, എന്നീ കമ്പനികള്‍ ചേര്‍ന്നാണ് 260 മില്യണ്‍ രൂപയ്ക്ക് ഹൈക്ക് ആരംഭിക്കുന്നത്. വാട്‌സ്ആപ്പിന് വെല്ലുവിളി വാട്‌സ്ആപ്പിന് വെല്ലുവിളി ഹൈക്ക് മെസ്സഞ്ചര്‍ പേയ്‌മെന്റ് സര്‍വ്വീസ് ആരംഭിക്കുകയാണെങ്കില്‍ ഏറ്റവും വെല്ലുവിളിയാവുന്നത് പേയ്‌മെന്റ് സംവിധാനം ആരംഭിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച ഫേസ്ബുക്കിന്റെ വാട്‌സ്ആപ്പിനായിരിക്കും. ആറ് മാസത്തിനുള്ളില്‍ പേയ്‌മെന്റ് സംവിധാനം ആരംഭിക്കുമെന്നായിരുന്നു വാട്‌സ്ആപ്പ് വ്യക്തമാക്കിയത്.

യുപിഐ പ്ലാറ്റ്ഫോമില്‍

യുപിഐ പ്ലാറ്റ്ഫോമില്‍

നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍റെ യുപിഐ അടിസ്ഥാനമാക്കി ആപ്പ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പേയ്‌മെന്റ് ആപ്പ് ഭീം, യുപിഐ എന്നിവ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ആപ്പാണ് ലോകത്ത് 200 മില്യണ്‍ ഉപയോക്താക്കളുള്ള വാ്ട്‌സ്ആപ്പ് ആരംഭിക്കാനിരിക്കുന്നത്.

ബാങ്കിംഗ് സേവനങ്ങള്‍ ഇനി മിനിറ്റുകള്‍ക്കുള്ളില്‍

ബാങ്കിംഗ് സേവനങ്ങള്‍ ഇനി മിനിറ്റുകള്‍ക്കുള്ളില്‍

ബാങ്കിംഗ് വിവരങ്ങള്‍ ഇല്ലാതെ ആധാര്‍ കാര്‍ഡ് വഴി ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താവുന്ന ആധാര്‍ പേ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു. വാട്‌സ്പ്പ്, പേടിഎം, ട്രൂ കോളര്‍, ഹൈക്ക്, മൊബിവിക്ക് എന്നിവയുള്‍പ്പെടെയുള്ള ആപ്പുകള്‍ കേന്ദ്രത്തിന്റെ ക്യാഷ്‌ലെസ്സ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. ഇന്റര്‍നെറ്റിലോ ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെയോ പ്രവര്‍ത്തിക്കാവുന്ന ആപ്പുകളും പുറത്തിറക്കിയേക്കും

English summary
Whatsapp has got permission from the National Payments Corporation of India to tie up with banks to facilitate financial transactions via Unified Payments Interface, according to a report in The Times of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X