വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ വരുന്നു, വാട്‌സ്ആപ്പ് ബിസിനസ് ആപ്പ്, എന്താണത്..?
ഫേസ്ബുക്ക് ഏറ്റെടുത്തതിനു ശേഷമുള്ള ഏറ്റവും വലിയ മാറ്റത്തിനൊരുങ്ങി വാട്‌സ്ആപ്പ്. ബിസിനസ് ആപ്പുമായി വാട്‌സ്ആപ്പ് എത്തുന്നു. ബിസിനസ് സംരംഭകരെ ലക്ഷ്യം വെച്ചാണ് പുതിയ ആപ്ലിക്കേഷന്‍.
വാട്‌സ്ആപ്പിനെ ഏറ്റെടുത്തതിനു ശേഷം ഫേസ്ബുക്കിന് ഇതില്‍ നിന്നും കാര്യമായ വരുമാനമൊന്നും ലഭിച്ചിട്ടില്ല. വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഇതിന് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. ആപ്പിന്റെ ബീറ്റ വേര്‍ഷന്റെ പരീക്ഷണം നടന്നുവരികയാണ്. വാട്‌സ്ആപ്പ് ബീറ്റയില്‍ രജിസ്റ്റര്‍ ചെയ്യുകയും വാട്‌സ്ആപ്പ് ബിസിനസ് ആപ്പിന്റെ ഭാഗമാകുകയും ചെയ്യാം.

ഫേസ്ബുക്കിലേതു പോലെ തന്നെ പ്രൊഫൈല്‍ ചിത്രവും വിലാസവും വെബ്‌സൈറ്റ് വിവരങ്ങളുമെല്ലാം വാട്‌സ്ആപ്പിന്റെ ബിസിനസ് വേര്‍ഷനില്‍ ഉള്‍ക്കൊള്ളിക്കാനാകും. പഴയ മെസേജുകള്‍ പുതിയ ആപ്പിലേക്ക് മാറ്റാനും സാധിക്കും.












Click it and Unblock the Notifications