വാട്സ് ആപ്പ് വഴി പണം...... പുതിയ ഫീച്ചര്‍ എത്തി.... അതും ആര്‍ബിഐയുടെ പിന്തുണയോടെ... ദാ ഇങ്ങനെയാണ്

  • Written By: Desk
Subscribe to Oneindia Malayalam

വളരെ പെട്ടെന്ന് തന്നെ പണമയക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ് ആപ്പ്. കേന്ദ്രസർക്കാർ അവതരിപ്പിച്ച യു.പി.​ഐ സംവിധാനം അടിസ്ഥാനമാക്കിയാവും വാട്​സ്​ ആപ്​ പേയ്മെന്‍റ് എന്ന പണമിടപാട് സംവിധാനം പ്രവര്‍ത്തിക്കുക.

ബിജെപിക്കെതിരെ ആഞ്ഞടിച്ച് ക്രിസ്ത്യന്‍ സഭ... അവസരം മുതലെടുക്കാന്‍ ക്രിസ്ത്യാനികളെ ഇറക്കി കോണ്‍ഗ്രസ്

ചാറ്റ് ചെയ്യുന്നതിനൊപ്പം വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് പുതിയ സംവിധാനം വഴി പണം അയക്കാന്‍ കഴിയും. യുപിഐ മുഖേന നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക മാത്രമാണ് ഇതിന് വേണ്ടത്.

വേണ്ടത് ഫോണ്‍ നമ്പര്‍ മാത്രം

വേണ്ടത് ഫോണ്‍ നമ്പര്‍ മാത്രം

സാധാരണ ഗതിയില്‍ പേമെന്‍റ് ആപ്പുകള്‍ വഴി പണം വിനിമയം ചെയ്യുന്ന രീതിയല്ല വാട്സ്ആപ്പില്‍ ഉള്ളത്. വാട്സ് ആപ്പ് വഴി പണം കൈമാറുമ്പോള്‍ യുപിഐയില്‍ നിന്ന് പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പോകുക. ആര്‍ക്കാണോ ലഭിക്കേണ്ടത് അയാളുടെ ഫോണ്‍ നമ്പര്‍ മാത്രം മതിയാകും എന്നതാണ് ഏറ്റവും മികച്ച ഗുണം.

ഇന്‍വൈറ്റ് ചെയ്യാം

ഇന്‍വൈറ്റ് ചെയ്യാം

നിലവില്‍ സേവനം പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് ലഭിക്കുക. എന്നാല്‍ പേമെന്‍റ് സംവിധാനമുള്ള ആള്‍ ഇന്‍വൈറ്റ് ചെയ്താല്‍ മറ്റുള്ളവര്‍ക്കും സംവിധാനം ലഭിക്കും. ബാങ്ക് അക്കൗണ്ടിനൊപ്പം നല്‍കിയ ഫോണ്‍ നമ്പറില്‍ തന്നെയാണ് വാട്സ് ആപ്പും വേണ്ടതെന്ന് മാത്രം.

ലേറ്റസ്റ്റ് വേര്‍ഷന്‍

ലേറ്റസ്റ്റ് വേര്‍ഷന്‍

വാട്സ് ആപ്പിന്‍റെ ലേറ്റസ്റ്റ് വേര്‍ഷനായ 2.18.46 ലാണ് പേമെന്‍റ് സംവിധാനം ലഭിക്കുക. ലേറ്റസറ്റ് വേഷന്‍ അല്ലേങ്കില്‍ ഗൂഗിള്‍ സ്റ്റോറില്‍ എത്തി അപ്ഡേറ്റ് ചെയ്യുക. അപ്ഡേറ്റ് ആയാല്‍ വാട്സ് ആപ് തുറന്ന് സെറ്റിങ്ങ്സില്‍ പോയി അവിടെ പേമെന്‍റ് എന്ന ഓപ്ഷന്‍ കാണും. അത് ഓപണ്‍ ആക്കുകയും ആക്സപ്റ്റ് ചെയ്യുകയും ചെയ്യുക. പിന്നീട് നിങ്ങള്‍ പണം അയക്കാനും സ്വീകരിക്കാനും വേണ്ട ബാങ്ക് ഏതെന്ന് ആഡ് ചെയ്യാം.

ബാങ്ക് തിരഞ്ഞെടുക്കാം

ബാങ്ക് തിരഞ്ഞെടുക്കാം

ബാങ്ക് തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ വാട്സ് ആപ്പുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് അപ്പോള്‍ വരും. ഉടന്‍ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കണം.

യുപിഐ പിന്‍

യുപിഐ പിന്‍

നിങ്ങള്‍ക്ക് യുപിഐ പിന്‍ ഇല്ലേങ്കില്‍ ഒരു പുതിയ യുപിഐ പിന്‍ ഉണ്ടാക്കുക. തുടര്‍ന്ന് എസ്എംഎസ് ആയി നിങ്ങള്‍ക്ക് ഒരു വണ്‍ ടൈം പാസ്വേര്‍ഡ് ലഭിക്കും. തുടര്‍ന്ന് ആറക്കമുള്ള യുപിഐ പിന്‍ നിര്‍മ്മിക്കുക. ഇതോടെ പണമിടപാട് നടത്താന്‍ സാധിക്കും. കൈമാറേണ്ട തുക ടൈപ്പ് ചെയ്ത് യുപിഐ പിന്‍ നല്‍കുന്നതോടെ മറ്റൊരാളുടെ അക്കൗണ്ടില്‍ പണം എത്തിക്കോളും.

ആന്‍ഡ്രോയിഡില്‍ മാത്രം

ആന്‍ഡ്രോയിഡില്‍ മാത്രം

അതേസമയം ഐഒഎസില്ഡ ഈ സംവിധാനം ലഭ്യമാകില്ല. പണം അയക്കേണ്ടുന്ന ആളുടെ കോണ്‍ടാക്റ്റ് എടുക്കുക. അറ്റാച്ച്മെന്‍റ് ഐക്കണില്‍ പേമെന്‍റ് എന്ന ഓപ്ഷന്‍ ക്സിക്ക് ചെയ്യുക. ഒന്നിനും 5000 നും ഇടയിലുള്ള ഏത്ര തുകയും നിങ്ങള്‍ക്ക് അയക്കാം. പണം എന്‍റര്‍ ചെയ്ത് കഴിഞ്ഞാല്‍ തുടര്‍ന്ന് യുപിഐ പിന്‍ നല്‍കുക. മെസേജ് പോലെ തന്നെ പേമെന്‍റ് അവര്‍ക്ക് കിട്ടിയെങ്കില്‍ ഡബിള്‍ ക്ലിക്ക് കാണിക്കും. പണം പോയതിന് ബാങ്ക് വഴി മെസേജും ലഭിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
after months of rumours and speculations that WhatsApp would be launching peer-to-peer payments in India,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്