കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രീയാണ്..പക്ഷേ ജിയോയുടെ സൗജന്യ ഫോണില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല!!

ആദ്യത്തെ 500 എംബി കഴിഞ്ഞാല്‍ വേഗത കുറയും,

Google Oneindia Malayalam News

മുംബൈ: ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ട് സൗജന്യമായി ലഭ്യമാക്കുന്ന ജിയോയുടെ പുതിയ ഫോണില്‍ പക്ഷേ വാട്‌സ്ആപ്പ് ലഭിക്കില്ല. സൗജന്യമാണെന്നാതിയരുന്നു ഏറ്റവും ആകര്‍ഷകമായ കാര്യം. എന്നാല്‍ അതിനോടൊപ്പം ഇപ്പോള്‍ ജിയോ ഫോണിന്റെ ചില ന്യൂനതകള്‍ കൂടി ചര്‍ച്ചാവിഷയമായിരിക്കുന്നു. വാട്‌സ്ആപ്പ് ഉപയോഗിക്കാനാകില്ല എന്നതാണ് അതില്‍ ഏറ്റവും പ്രധാനം.

വാട്‌സ്ആപ്പിനു പകരം ജിയോ ചാറ്റ് എന്ന സംവിധാനമാണ് പുതിയതായി അവതരിപ്പിച്ച ഫോണിലുള്ളത്. എന്നാല്‍ പിന്നീട് ഫോണില്‍ വാട്‌സ്ആപ്പ് ലഭ്യമാകുമെന്നാണ് റിലയന്‍സ് അധികൃതര്‍ പറയുന്നത്. ആദ്യത്തെ 500 എംബി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗതയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ 500 രൂപക്ക് ലഭ്യമാകും എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകളെങ്കിലും ടെലികോം രംഗത്ത് ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഫോണ്‍ സൗജന്യമാണെന്ന പ്രഖ്യാപനം ജിയോ നടത്തിയത്.

500 എംബി കഴിഞ്ഞാല്‍ വേഗത കുറയും

500 എംബി കഴിഞ്ഞാല്‍ വേഗത കുറയും

500 എംബി കഴിഞ്ഞാല്‍ ജിയോയുടെ 4ജി ഫീച്ചര്‍ ഫോണിന്റെ വേഗത കുറയുമെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് 2 ജി വേഗതയിലേ ഇന്റര്‍നെറ്റ് ലഭ്യമാകൂ. 153 രൂപയുടെ പ്ലാന്‍ അനുസരിച്ചാണ് ഇത്. എന്നാല്‍ 309 രൂപയുടെ പ്ലാനില്‍ ദിവസം 1 ജിബി വരെ ഡാറ്റ 4ജി വേഗതയില്‍ ലഭിക്കും.

വോയ്‌സ് കോളും സൗജന്യം

വോയ്‌സ് കോളും സൗജന്യം

ജിയോ 4ജി ഫോണില്‍ വോയ്സ് കോളും സൗജന്യമായി ലഭിക്കും.
ജിയോ 4ജി ഫോണില്‍ വോയ്‌സ് കോളും സൗജന്യമാണ്. ജിയോ മ്യൂസിക്, ജിയോ സിനിമ പോലുള്ള ആപ്ലിക്കേഷനുകളും ജിയോയുടെ പുതിയ 4ജി ഫീച്ചര്‍ ഫോണിന്റെ പ്രത്യേകതയാണ്. ഫോണിനൊപ്പം ജിയോ ടിവി കേബിളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ബുക്കിങ്ങ്

ബുക്കിങ്ങ്

ആഗസ്റ്റ് 24 മുതല്‍ ജിയോ സ്മാര്‍ട്ട് ഫോണുകള്‍ ആഗസ്റ്റ് 24 മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബറില്‍ ഫോണുകള്‍ ലഭ്യമാകും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ആദ്യം ഫോണ്‍ ലഭിക്കുക. ആഗസ്റ്റ് 15 മുതല്‍ 153 രൂപക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഓഫര്‍ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. രാജ്യത്തിന്റെ മൊബൈല്‍ വിപണിയില്‍ പുതിയ തരംഗം തന്നെയാണ് ജിയോ സൃഷ്ടിച്ചിരിക്കുന്നത്.

1500 രൂപ ഡിപ്പോസിറ്റ്

1500 രൂപ ഡിപ്പോസിറ്റ്

4ജി ഫോണ്‍ സൗജന്യമാണെങ്കിലും 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം. ഇത് മൂന്നു വര്‍ഷത്തിനു ശേഷം തിരികെ ലഭിക്കും. ഓഫറിന്റെ ദുരുപയോഗം തടയാനാണിതെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി അറിയിച്ചു.

സാധാരണക്കാര്‍ക്കു വേണ്ടി

സാധാരണക്കാര്‍ക്കു വേണ്ടി

പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ജിയോയുടെ 4 ജി ഫോണ്‍ സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് നിര്‍മ്മിക്കുന്നതെന്നാണ് മുകേഷ് അംബാനി അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ജിയോയുടെ കടന്നുവരവ്.

കാത്തിരുന്ന പ്രഖ്യാപനം

കാത്തിരുന്ന പ്രഖ്യാപനം

മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലായിരുന്നു ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ സൗജന്യമായി ലഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. 21-ാം തീയതി അപ്രതീക്ഷിത ഓഫര്‍ ഉണ്ടാകുമെന്ന് ജിയോ നേരത്തേ അറിയിച്ചിരുന്നതിനാല്‍ ഉപഭോക്താക്കള്‍ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലായിരുന്നു. 500 രൂപക്ക് ഫോണ്‍ ലഭിക്കുമെന്നായിരുന്നു നേരത്തേ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

ലോഞ്ചിങ്ങ്

ലോഞ്ചിങ്ങ്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ മക്കളായ ആകാശും ഇഷ അംബാനിയും ചേര്‍ന്നാണ് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കിയത്. ഭാര്യ നിത അംബാനിയും ചടങ്ങിനെത്തിയിരുന്നു.

English summary
WhatsApp will not be available in Jio's 4G phone, data speed will be reduced after 500 mb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X