കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ കാർ ഇൻഷുറൻസ് നിർബന്ധമാണ്, എന്ത് കൊണ്ട്?

Google Oneindia Malayalam News

ഇൻഷുറൻസ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം എത്തുക സാമ്പത്തിക പരിരക്ഷയെ കുറിച്ചാണ് . അല്ലെങ്കിൽ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനുള്ള ഒരു മാർഗ്ഗം . സാമ്പത്തിക സഹായം ആവശ്യമുള്ള ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ പലപ്പോഴും നമുക്ക് കൈത്താങ്ങാകും . ഇൻഷുറൻസ് പോളിസിയുടെ പ്രധാന ലക്ഷ്യം അതാണ്. ഇൻഷുറൻസ് പോളിസി എടുക്കുന്ന വ്യക്തിക്ക് മാത്രമല്ല സാമ്പത്തിക സഹായം ലഭിക്കുക. കാർ ഇൻഷുറൻസ് അല്ലെങ്കിൽ ഇരുചക്രവാഹന ഇൻഷുറൻസ് എടുക്കുകയാണെങ്കിൽ വാഹനങ്ങൾക്കും നേരിടേണ്ടി വരുന്ന സാമ്പത്തിക നഷ്ടങ്ങൾക്കും നിങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാവുന്നതാണ്.

യുപിയില്‍ തരംഗമായി പ്രിയങ്ക മാജിക്ക്, 4 ആഴ്ച്ചയില്‍ പാര്‍ട്ടിയിലെത്തിയത് 10 ലക്ഷം പ്രവര്‍ത്തകര്‍യുപിയില്‍ തരംഗമായി പ്രിയങ്ക മാജിക്ക്, 4 ആഴ്ച്ചയില്‍ പാര്‍ട്ടിയിലെത്തിയത് 10 ലക്ഷം പ്രവര്‍ത്തകര്‍

വാഹന ഇഷുറൻസ് എടുത്തിട്ടില്ലെങ്കിൽ , എന്തെങ്കിലും അപകടം സംഭവിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം വാഹന ഉടമ സ്വയം വഹിക്കേണ്ടി വരും . വാഹന ഉടമയ്ക്കാണെങ്കിലും , ഡ്രൈവർക്കാണെങ്കിലും , കാൽ നട യാത്രക്കാരനാണെങ്കിലും നഷ്ടം സംഭവിച്ചാൽ അത് തിരികെ ലഭിക്കാൻ നിയമ വഴികളുണ്ട്. ഇവിടെയാണ് ഇൻഷുറൻസിന്റെ പ്രാധാന്യം. കാർ ഇൻഷുറൻസ് രണ്ട് തരത്തിലായിരിക്കും - മൂന്നാം-കക്ഷിബാധ്യത അല്ലെങ്കിൽ സമഗ്ര ഇൻഷുറൻസ്. മോട്ടോർ വെഹിക്കിൾ ആക്ട്, 1988 പ്രകാരം കുറഞ്ഞത് മൂന്നാം-കക്ഷിബാധ്യത ഉള്ള ഒരു കാർ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് നിർബന്ധമാണ്.

 കാർ ഇൻഷുറൻസിന്റെ പ്രാധാന്യം ഒരു ഉദാഹരണത്തിലൂടെ മനസിലാക്കാം

കാർ ഇൻഷുറൻസിന്റെ പ്രാധാന്യം ഒരു ഉദാഹരണത്തിലൂടെ മനസിലാക്കാം

കാർ ഡ്രൈവർ "എ" ഒരു ഇടുങ്ങിയ റോഡിൽ കൂടെ കാർ ഓടിക്കുന്നു എന്ന് കരുതുക. മുൻപിലുള്ള വളവിൽ ഒരു ടാങ്കർ ലോറി കണ്ടതിനെ തുടർന്ന് അദ്ദേഹം കാർ പതുക്കെ ഓടിക്കാൻ തുടങ്ങി , വാട്ടർ ടാങ്കർ പതുക്കെ ഓടിക്കുന്നത് കൊണ്ട് തന്നെ കാർ ഡ്രൈവർ "എ" യ്ക്ക് ഓവർ ടേക്ക് ചെയാൻ സാധ്യമല്ല . കുറെ നേരം കാത്തു നിന്നതിനു ശേഷം കാർ ഡ്രൈവർ എ ഓവർ ടേക്ക് ചെയ്യുകയും, അതെ സമയം ടാങ്കർ ലോറി ഡ്രൈവർ സ്പീഡ് കൂട്ടിയുകയും ചെയ്തെന്നു കരുതുക . രണ്ടു ഡ്രൈവർമാരുടെ നീക്കങ്ങൾ കൊണ്ട് ഉണ്ടാവുക ഒരു വലിയ അപകടമാണെന്നതിൽ സംശയമില്ല. രണ്ടു ഡ്രൈവർമാർക്കും , ഗുരുതരമായ പരിക്കും , രണ്ട് വാഹനങ്ങൾക്കും കനത്ത കേടുപാടുകളും സംഭവിക്കുന്നതാണ് . അപകടം ഉണ്ടാകാൻ കാരണം ഡ്രൈവർ എ ആയതു കൊണ്ട് തന്നെ , അപകടം നടന്നു കഴിഞ്ഞ് ഡ്രൈവർ എ യ്ക്ക് ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ , പരിക്കുകൾ മാറ്റിയെടുക്കുന്നതിനുള്ള ആശുപത്രി ചിലവുകൾ കൂടാതെ ഡ്രൈവർ ബി യ്ക്ക് വന്ന നഷ്ടങ്ങൾ നികത്തേണ്ട ചിലവുകളും ഡ്രൈവർ എ ഒറ്റയ്ക്ക് വഹിക്കേണ്ടതായി വരുന്നതാണ് . അഹ് കൊണ്ട് തന്നെ നിങ്ങളുടെ വാഹനത്തിനു ഒരു ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുക എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ് .

 നിർബന്ധിത വ്യക്തിഗത അപകട ഇൻഷുറൻസ് എന്താണ്?

നിർബന്ധിത വ്യക്തിഗത അപകട ഇൻഷുറൻസ് എന്താണ്?

മോട്ടോർ ഇൻഷുറൻസ് പോളിസിക്ക് രണ്ട് ഭാഗമുണ്ട്.ഒരു മൂന്നാമതൊരാൾക്കു ഉണ്ടാകുന്ന ബാധ്യതയാണ്, നിങ്ങൾക്കല്ലാതെ മറ്റൊരാളുടെ ജീവനോ,വസ്തുവിനോ നഷ്ടം വരുന്ന അവസ്ഥ,അത് നിര്‍ബന്ധിതമായി നിങ്ങൾ വഹിക്കേണ്ടതാണ് .രണ്ടാമത്തേത് ഇൻഷുർ ചെയ്ത വാഹനത്തിനു എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ, മോഷണം നടന്നാൽ,മറ്റു നഷ്ടങ്ങൾ എല്ലാം ഓപ്ഷണൽ ആണ് . മൂന്നാമതൊരാൾക്കു കൊടുക്കേണ്ട,ഇൻഷുറൻസ് തുക ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി ഓരോ വർഷവും തീരുമാനിക്കുന്നു, അതേ സമയം നിങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുക ഇൻഷുറൻസ്കമ്പനികൾ ആയിരിക്കും നികത്തുക.

മൂന്നാം-കക്ഷി കാർ ഇൻഷുറൻസ്

മൂന്നാം-കക്ഷി കാർ ഇൻഷുറൻസ്


പോളിസി ഉടമയ്ക്കോ ഡ്രൈവർക്കോ ഒരു വ്യക്തിഗത അപകട പരിരക്ഷ കാറിന്റെ ഉടമ അല്ലെങ്കിൽ ഡ്രൈവർ ഡ്രൈവിംഗ് സമയത്ത് അവൻ / അവൾക്കു പേരുകേട്ടാൽ ചികിത്സാ ചിലവിനായുള്ള തുക കവറേജിലുണ്ടാകുന്നതാണ് .

വാഹനത്തിന്റെ ഉടമ

വാഹനത്തിന്റെ ഉടമ

2002 ലെ ഇൻഡ്യയുടെ മോട്ടോർ താരിഫ് അനുസരിച്ചു , നിർബന്ധിത വ്യക്തിഗത ഇൻഷുറൻസ് കവറേജ് മോട്ടോർ ഇൻഷുറൻസ് പോളിസിയുടെ ഭാഗമാകേണ്ടതുണ്ട്.ഈ കവർ രണ്ട് സാഹചര്യത്തിലും ബാധകമാണ്: ഒരു വ്യക്തി മൂന്നാം-കക്ഷി അല്ലെങ്കിൽ സ്വന്തം നാശനഷ്ടമുള്ള കവറേജ് ഉള്ള പോളിസി മാത്രം വാങ്ങുകയാണെങ്കിൽ.നിങ്ങളുടെ പോളിസി പ്രമാണത്തിലെ ബാധ്യത ഭാഗം ഇത് "ഉടമയാകുന്ന ഡ്രൈവർക്കായി പിഎ കവർ" എന്ന് രേഖപെടുത്തിയിട്ടുണ്ടാകും. ഇൻഡ്യയുടെ മോട്ടോർ താരിഫ് അനുസരിച്ചു, ലൈസൻസ് ഉള്ള ഇൻഷൂർ ചെയ്ത വാഹനത്തിന്റെ ഉടമയാണ് "ഉടമയാകുന്ന ഡ്രൈവർ".

കവറേജ്

കവറേജ്


ഇത്ര കാലം ഈ നിർബന്ധിത വ്യക്തിഗത അപകട പ്രീമിയം ഇരുചക്രവാഹനങ്ങൾക്ക് 50 രൂപയും കവറേജ് പ്രീമിയം ₹1 ലക്ഷം രൂപയുമായിരുന്നു.ഒരു സ്വകാര്യ കാറിനോ വാണിജ്യ വാഹനത്തിനോ 2 ലക്ഷത്തിന്റെ കവറേജ് ലഭിക്കുവാൻ പ്രീമിയം₹100 രൂപആയിരുന്നു . ഇപ്പോൾ,₹15 ലക്ഷത്തിൻറെ യൂണിഫോം കവറേജ് മാത്രമാണുള്ളത്. ഇരുചക്രവാഹനങ്ങൾ,സ്വകാര്യ കാറുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവക്ക് 750 രൂപ പ്രീമിയം ആണ് നികുതി ഉൾപ്പടെ അടയ്‌ക്കേണ്ടി വരുക.

English summary
The word insurance roughly paints a picture of financial protection in our mind. It helps us sail through rough times in which we need financial aid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X