കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഐഎംഇഐ നമ്പര്‍ വാങ്ങുന്നതെന്തിന്... നിങ്ങളുടെ ഫോണില്‍ പിന്നെ വേറെ സിം ഉപയോഗിക്കാന്‍ പറ്റില്ല?

  • By Desk
Google Oneindia Malayalam News

റിലയന്‍സ് ജിയോയെ കുറിച്ച് ഒരുപാട് അപവാദങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്തായാലും നിലവിലെ സാഹചര്യത്തില്‍ മറ്റ് സേവനദാതാക്കള്‍ തരുന്നതിനേക്കാള്‍ ഭേദപ്പെട്ട ഇന്റര്‍നെറ്റ് വേഗം ജിയോ തന്നെയാണ് തരുന്നത്. ഫോണ്‍ വിളിക്കാനായി ഉപയോഗിക്കാന്‍ പറ്റില്ല എന്നത് വേറെ പ്രശ്‌നം.

Read Also: ജിയോയ്ക്ക് ദിവസവും രണ്ട് കോടി കോള്‍ ഡ്രോപ്പ്... രണ്ട് കോടി!!! കുറ്റം മുഴുവന്‍ എയര്‍ടെല്ലിന്Read Also: ജിയോയ്ക്ക് ദിവസവും രണ്ട് കോടി കോള്‍ ഡ്രോപ്പ്... രണ്ട് കോടി!!! കുറ്റം മുഴുവന്‍ എയര്‍ടെല്ലിന്

എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ആരോപണം ശരിക്കും തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ് . ജിയോ സിം കിട്ടാന്‍ വേണ്ടി ഉപഭോക്താക്കള്‍ അവരുടെ ഫോണിന്റെ ഐഎംഇഐ നമ്പര്‍ നല്‍കണം. എന്തിനാണ് ജിയോ ഉപഭോക്താക്കളില്‍ നിന്ന് ഐഎംഇഎ നമ്പര്‍ വാങ്ങുന്നത്? മറ്റൊരു സേവനദാതാക്കളും അത് വാങ്ങുന്നില്ലല്ലോ?

ഐഎംഇഐ നമ്പര്‍ വാങ്ങുന്നതോടെ ഉപഭോക്താവിന്റെ സിം ലോക്കഡ് ആകും. പിന്നെ മറ്റൊരു സിമ്മും ആ ഫോണില്‍ ഉപയോഗിക്കാന്‍ പറ്റില്ല- ഇതാണ് പ്രചരിക്കുന്ന സംഭവം. പക്ഷേ എന്താണ് സത്യം?

ജിയോ ഉപയോഗിച്ചാല്‍

ജിയോ ഉപയോഗിച്ചാല്‍

ജിയോ സിം നിങ്ങളുടെ ഫോണില്‍ ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ കുടുങ്ങും എന്ന രീതിയിലാണ് പ്രചാരണം പൊടിപൊടിക്കുന്നത്. എന്നാല്‍ സത്യം അതല്ല.

ഐഎംഇഐ നമ്പര്‍

ഐഎംഇഐ നമ്പര്‍

ജിയോ കണക്ഷന്‍ കിട്ടണമെങ്കില്‍ ഫോണിലെ ഐഎംഇഐ നമ്പര്‍ നല്‍കണം. ഇത് നല്‍കുന്നതോടെ ഉപഭോക്താവിന്റെ ഫോണ്‍ ജിയോ നെറ്റ് വര്‍ക്കില്‍ ലോക്ക് ആകും എന്നാണ് പ്രചാരണം.

ഒന്നും നടക്കില്ല

ഒന്നും നടക്കില്ല

ഫോണ്‍ ലോക്ക് ആയിക്കഴിഞ്ഞാല്‍ പിന്നെ ആ ഫോണില്‍ ജിയോ സിം മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഡുവല്‍ സിം ഉള്ള ഫോണ്‍ ആണെങ്കില്‍ ആ സിം സ്ലോട്ടില്‍ ജിയോ അല്ലാതെ വേറെ ഒരു സിമ്മും ഉപയോഗിക്കാന്‍ പറ്റില്ല എന്നാണ് പ്രചാരണം.

കുടുക്കാന്‍

കുടുക്കാന്‍

മൂന്ന് മാസം കഴിഞ്ഞാല്‍ ജിയോ ഉപേക്ഷിക്കാം എന്ന് വിചാരിക്കുന്നവരെ കുടുക്കാനാണ് ഈ പരിപാടി എന്നാണ് ചിലര്‍ പറഞ്ഞുപരത്തുന്നത്. ഓഫര്‍ കിട്ടിയില്ലെങ്കിലും ഫോണ്‍ ഉപയോഗിക്കാന്‍ ജിയോ തന്നെ ഉപയോഗിക്കേണ്ടിവരുമെന്നാണ് ഇവര്‍ പറഞ്ഞുവരുന്നത്.

ഇത് നടക്കുമോ?

ഇത് നടക്കുമോ?

ആക്ഷേപിക്കുന്നതുപോലുള്ള കാര്യങ്ങള്‍ നടക്കുമോ എന്ന് പോലും ആലോചിക്കാതെയാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇപ്പറയുന്ന കാര്യങ്ങളൊന്നും ഇവിടെ നടക്കില്ല.

ട്രായ്

ട്രായ്

ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) എന്നൊരു സംവിധാനം ഇന്ത്യയില്‍ ഉണ്ട്. അവര്‍ ഇത്തരം പരിപാടികളൊന്നും ഒരിക്കലും സമ്മതിച്ചുകൊടുക്കില്ല.

പണികിട്ടിയവര്‍

പണികിട്ടിയവര്‍

റിലയന്‍ജ് ജിയോ 4ജി വോയ്‌സ് ഓവര്‍ എല്‍ടിഇ ആണ്. 2ജി, 3ജി ഫോണുകളില്‍ ഇത് വര്‍ക്ക് ചെയ്യില്ല. അങ്ങനെയുള്ള ചില ഫോണുകളില്‍ പിന്നീട് വേറെ സിം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി ചില റിപ്പോര്‍ട്ടുകളുണ്ട്.

 നമ്പര്‍ വാങ്ങുന്നത്

നമ്പര്‍ വാങ്ങുന്നത്

ഒരു തമാശക്ക് വേണ്ടിയോ നിങ്ങളുടെ ഫോണ്‍ ലോക്ക് ആക്കാന്‍ വേണ്ടിയോ അല്ല നിങ്ങളുടെ ഐഎംഇഐ നമ്പര്‍ വാങ്ങുന്നത്. ഒരു ഹാന്‍ഡ് സെറ്റിന്റെ പേരില്‍ തന്നെ രണ്ട് സിംകാര്‍ഡുകള്‍ വാങ്ങുന്നത് തടാന്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Why Jio asking the IMEI number of your smartphone? Will they block your phone from using other SIM cards? Don't Worry, They will never do like that.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X