കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സേവനങ്ങൾക്ക് പാൻ നിർബന്ധം... പാൻ നന്പറുണ്ടോ ?, ഇല്ലെങ്കിൽ പണിയാവും...

ഹോട്ടലുകളിൽ മുറി എടുക്കുന്നതിനും, ഫോൺ കണക്ഷന് അപേക്ഷിക്കുന്നതിനും പാൻ ഉപയോഗിക്കാം

  • By Deepa
Google Oneindia Malayalam News

മുംബൈ: നവംബര്‍ മാസത്തിലെ നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളില്‍ എല്ലാം കെവൈസി(നോ യുവര്‍ കസ്റ്റമര്‍) നിര്‍ബന്ധം ആക്കിയിരിക്കുകയാണ്. ഈ സംവിധാനം പാലിക്കാതിരുന്നതാണ് സഹകരണ ബാങ്കുകളിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. കെവൈസിക്ക് പ്രധാനമായും വേണ്ട ഒന്നാണ് പാന്‍ കാര്‍ഡ്. ഇനി ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കിലും ബാങ്കില്‍ പാന്‍(പെന്‍മനന്‌റ് അക്കൗണ്ട് നമ്പര്‍) നല്‍കിയേ പറ്റൂ. ഇത് മാത്രമല്ല പാന്‍ കാര്‍ഡ് എടുക്കണമെന്ന് പറയുന്നതിന് വേറെയും കാരണങ്ങള്‍ ഉണ്ട്.

പണമിടപാട് നടത്താന്‍

ഇത് തന്നെയാണ് പാന്‍ കാര്‍ഡ് ഉള്ളത് കൊണ്ടുള്ള പ്രധാന പ്രയോജനം. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാട് നടത്തുമ്പോള്‍ ബാങ്കുകളില്‍ പാന്‍ നമ്പര്‍ നല്‍കേണ്ടതാണ്.

ഫോണ്‍ കണക്ഷന്‍ എടുക്കാന്‍

പുതിയ ടെലിഫോണ്‍ കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാന്‍ കാര്‍ഡ് ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.

ഹോട്ടലില്‍ മുറി എടുക്കാന്‍

നിങ്ങള്‍ ഇന്ത്യയിലോ വിദേശത്തോ യാത്ര ചെയ്യുന്നുവെന്നിരിക്കട്ടേ, മുറിവാടക 25,000 രൂപയില്‍ കൂടുതല്‍ ആയാല്‍ ഈ പണമിടപാടിനും പാന്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്.

നിക്ഷേപത്തിന്

സേവിംഗ് , ഡിപ്പോസിറ്റ് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതിനും പാന്‍ നിര്‍ബന്ധമാണ്.

 മ്യൂചല്‍ഫണ്ട് നിക്ഷേപങ്ങള്‍ക്ക്

മ്യൂചല്‍ഫണ്ടില്‍ ആളുകള്‍ ഉയര്‍ന്ന തുക നിക്ഷേപിക്കാറുണ്ട്. ഇതിനും പാന്‍ കാര്‍ഡ് വേണം.

സെക്യൂരിട്ടി വില്‍പനകള്‍ക്ക്

സെക്യൂരിട്ടികള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

എല്‍ഐസി പ്രീമിയം

50,000 രൂപയില്‍ അധികം എല്‍ഐസി പ്രീമിയം അടയ്ക്കണമെങ്കിലും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

സ്വര്‍ണം വാങ്ങാനും

അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ ബുല്യണ്‍ സ്വര്‍ണം വാങ്ങണമെങ്കിലും പാന്‍ വേണം.

English summary
A PAN card copy is a must for all deposits and savings. Therefore while investing in a time deposit or depositing in any Post Office Savings Bank account where a deposit is made of Rs.50000 or more.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X