കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസമ്മതിയിൽ മുമ്പിൽ‍ വാട്സ്ആപ്പ് പേയ്മെന്റ് ആപ്പ്: എല്ലാ ആപ്പുകളെയും കടത്തിവെട്ടി, കാരണം ഇതാണ്

Google Oneindia Malayalam News

ദില്ലി: മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷൻ വാട്സ്ആപ്പ് പേയ്മന്റ് ഫീച്ചർ അവതരിപ്പിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എന്നാൽ രാജ്യത്തെ ഡിജിറ്റൽ‍ പേയ്മെന്റ് സംവിധാനത്തിന് മികച്ച കുതിപ്പാണ് ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് വാട്സ്ആപ്പ് രാജ്യത്തെ സ്വകാര്യ ബാങ്കുകളുമായി സഹകരിച്ച് ഡിജിറ്റല്‍ വാലറ്റ് ആരംഭിക്കാനുള്ള നീക്കം കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. എന്നാൽ വിദേശകമ്പനിയെ ഇന്ത്യൻ പേയ്മെന്റ് രംഗത്ത് ചുവടുറപ്പിക്കുന്നതിന് എതിർപ്പുമായി രംഗത്തെത്തിയത് റിസർവ് ബാങ്കായിരുന്നു.

1956ലെ കമ്പനീസ് ആക്ടിന് കീഴിലാണ് 2013ല്‍ വാട്സ്ആപ്പ് പേയ്മെന്റ് സർവീസ് രജിസ്റ്റര്‍ ചെയ്തത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന് ഇന്ത്യന്‍‍ പേയ്മെന്റ് മാർക്കറ്റിൽ പ്രവേശിക്കുന്നതിന് വിലങ്ങുതടിയായത്. യുപിഐ പേയ്മെന്റിനെ പിന്തുണയ്ക്കുന്ന സർക്കാർ ‍ 2017ലാണ് വാട്സ്ആപ്പിന്റെ പേയ്മെന്റ് സർ‍വീസിന് പച്ചക്കൊടി വീശിയത്. അമേരിക്കയിൽ ഫേസ്ബുക്ക് മെസ്സഞ്ചർ വഴി പേയ്മെന്റ് നടത്താനുള്ള സംവിധാനം ഫേസ്ബുക്ക് വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഇന്ത്യയിൽ വാട്സ്ആപ്പ് പേയ്മെന്റ് ഫീച്ചർ‍ അവതരിപ്പിക്കുന്നത്.

 ആകർ‍ഷിച്ചത് ഉപയോഗിക്കാനുള്ള എളുപ്പം

ആകർ‍ഷിച്ചത് ഉപയോഗിക്കാനുള്ള എളുപ്പം


വാട്സ്ആപ്പ് പേയ്മെന്റ് ഫീച്ചർ‍ ഉപയോഗിക്കാനുള്ള എളുപ്പമാണ് ആളുകളെ എളുപ്പത്തിൽ വാട്സ്ആപ്പ് പേയ്മെന്റ് ഫീച്ചറിലേയ്ക്ക് ആകർ‍ഷിച്ചത്. അതിന് വാട്സ്ആപ്പിന്റെ 250 മില്യൺ വരുന്ന ഉപയോക്താക്കളുടെ പങ്കുമുണ്ടായിരുന്നു. ഡിജിറ്റല്‍ പേയ്മെന്റിലേയ്ക്ക് കൂടുതൽ പേരെ ആകര്‍ഷിക്കാൻ വാട്സ്ആപ്പ് പേയ്മെന്റ് ഫീച്ചറിന് കഴിഞ്ഞ‍ുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 310 മില്യൺ ഉപയോക്താക്കളുള്ള പേടിഎം, 75 മില്യണ്‍ ഉപയോക്താക്കളുള്ള പേടിഎം, 13 മില്യൺ ഉപയോക്താക്കളുള്ള ഗൂഗിൾ‍ തേസ്, 25 മില്യൺ ഉപയോക്താക്കളുള്ള ഭീം, അത്ര തന്നെ ഉപയോക്താക്കളുള്ള ഹൈക്ക്, 250 മില്യണ്‍ ഉപയോക്താക്കളുള്ള വാട്സ്ആപ്പ് എന്നിങ്ങനെയാണ് ഇന്ത്യയിലെ പേയ്മെന്റ് സർവീസുകളുടെ ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങൾ.

 യുപിഐയുടെ വരവ്

യുപിഐയുടെ വരവ്


2016 ആഗസ്റ്റിലാണ് റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുരാം രാജൻ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിന് തുടക്കം കുറിച്ചത്. നിലവിൽ രാജ്യത്തെ 21 ബാങ്കുകളാണ് യുപിഐ പ്ലാറ്റ്ഫോമിലുണ്ടായിരുന്നത്. എന്നാല്‍ 2018 ജനുവരിയിൽ ഇത് 71ല്‍ എത്തുകയും ചെയ്തുു. 2016 ജനുവരിയില്‍ യുപിഐ പണമിടപാടുകളുടെ എണ്ണം രണ്ട് മില്യണ്‍ കഴിഞ്ഞിരുന്നു. 2017 ഒക്ടോബറിൽ ഗൂഗിൾ തേസ് പ്രവർത്തനമാരംഭിച്ചതോടെ യുപിഐയിലെ സാമ്പത്തിക ഇടപാടുകളുടെ എണ്ണം 30 മില്യണിൽ‍ നിന്ന് 76.7 മില്യണായി ഉയര്‍ന്നിരുന്നു. വിവിധ ക്യാഷ് ബാക്ക് ഓഫറുകൾ ആയിരക്കണക്കിന് പേരെയാണ് യുപിഐ പ്ലാറ്റ്ഫോമിലേയ്ക്ക് ആകര്‍ഷിച്ചത്. രാജ്യത്തെ വലിയ പേയ്മെന്റ് കമ്പനി പേടിഎമ്മും യുപിഐ പ്ലാറ്റ്ഫോമിലേയ്ക്ക് ചുവടുവെച്ചതോടെ ഡിസംബർ, ജനുവരി മാസങ്ങളിൽ യുപിഐ പണമിടപാടുകളുടെ എണ്ണത്തില്‍ വൻ വർധനവാണ് ഉണ്ടാക്കിയിട്ടുണ്ട്.

 പേയ്മെന്റ് ഫീച്ചർ എവിടെ

പേയ്മെന്റ് ഫീച്ചർ എവിടെ


വാട്സ്ആപ്പിലെ അറ്റാച്ച്മെന്റ് ബട്ടണില്‍ ക്ലിക്ക് ചെയ്തുുകഴിഞ്ഞാൽ ക്യാമറ ഐക്കണിന് തൊട്ടടുത്തായാണ് പേയ്മെന്റ് ഓപ്ഷൻ ഉള്ളത്. തുടര്‍ന്ന് ഫോണിലെ മറ്റ് ഐക്കണുകൾക്കൊപ്പം പേയ്മെന്റ് ഐക്കണും പ്രത്യക്ഷപ്പെടും. ഫീച്ചറിൽ‍ ക്ലിക്ക് ചെയ്യുന്നതോടെ ആപ്പിലുള്ള ബാങ്കുകളുടെ പട്ടികയും പ്രത്യക്ഷപ്പെടും. ഇതിൽ‍ നിന്ന് വാട്സ്ആപ്പുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് പേയ്മെന്റ് നടത്താന്‍ കഴിയും. എന്നാല്‍‍ പണം അയയ്ക്കുന്നതിന് മുമ്പായി അക്കൗണ്ട് വേരിഫൈ ചെയ്യേണ്ടത് അനിവാര്യമാണ്.

ആന്‍ഡ്രോയ്ഡിലും ഐഒഎസിലും

ആന്‍ഡ്രോയ്ഡിലും ഐഒഎസിലും

ഏറെ കാത്തിരിപ്പിനൊടുവിലാണ് വാട്സ്ആപ്പിന്റെ പേയ്മെന്റ് ഓപ്ഷന്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമാണ് നിലവില്‍ പേയ്മെന്റ് സർവീസ് ലഭിക്കുക. യുപിഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ആപ്പില്‍ എളുപ്പത്തിൽ പണമയയ്ക്കാന്‍ സാധിക്കും. മാസങ്ങളായി ഫേസ്ബുക്ക് ഈ ഫീച്ചറിൽ പരീക്ഷണങ്ങൾ നടത്തിവന്നിരുന്നു. ഇതിനെല്ലാം ഒടുവിലാണ് യുപിഐ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പേയ്മെന്റ് ഫീച്ചർ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

 പണമയക്കൽ എളുപ്പം

പണമയക്കൽ എളുപ്പം

യുപിഐ പേയ്മെന്റ് ഓപ്ഷൻ ആക്ടിവേറ്റ് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് ഉള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പരസ്പം പണം അയയ്ക്കാനു സ്വീകരിക്കാനുമുള്ള സൗകര്യമാണ് ആപ്പിലുള്ളത്. 2017 ലാണ് വാട്സ്ആപ്പിന് യുപിഐ അധിഷ്ഠിത പേയ്മെന്റ് സർവീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം ലഭിക്കുന്നത്. 2017 ജൂലൈയിലായിരുന്നു ഇത്. 2017ൽ യുപിഐ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം 145 മില്യൺ കടന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് വാട്സ്ആപ്പ് യുപിആ അധിഷ്ഠിത പേയ്മെന്റ് ആരംഭിക്കുന്നത്.

 ഇടപാടിന് ഫോൺനമ്പർ മാത്രം

ഇടപാടിന് ഫോൺനമ്പർ മാത്രം

സാധാരണ പേമെന്‍റ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായാണ് വിനിമയം നടക്കുന്നത്. വാട്സ് ആപ്പ് വഴി സാമ്പത്തിക ഇടപാട് നടത്തുമ്പോൾ‍ യുപിഐയില്‍ നിന്ന് പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പോകുക. ആര്‍ക്കാണോ ലഭിക്കേണ്ട ആളുടെ ഫോൺ‍ നമ്പർ ടൈപ്പ് ചെയ്താൽ പണം അയയ്ക്കാവുന്ന സംവിധാനമാണ് വാട്സ്ആപ്പ് പേയ്മെന്റ് ഫീച്ചറിലുള്ളത്. പേമെന്‍റ് സംവിധാനമുള്ള വാട്സ്ആപ്പ് ഉപയോക്താവ് ഇന്‍വൈറ്റ് ചെയ്താല്‍ മറ്റുള്ളവര്‍ക്കും സേവനം ലഭ്യമാക്കും. ബാങ്ക് അക്കൗണ്ടിനൊപ്പം നല്‍കിയ ഫോണ്‍ നമ്പറില്‍ തന്നെയാണ് വാട്സ് ആപ്പ് ഉള്ളതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് മാത്രം.

<strong></strong>ഹഖാനി നെറ്റ് വർക്കിനും ഭീകരസംഘടനകള്‍ക്കുമെതിരെ നടപടിയെടുക്കൂ: പാകിസ്താനോട് യുഎസ്, നീക്കം ബന്ധം മെച്ചപ്പെടുത്താൻ!ഹഖാനി നെറ്റ് വർക്കിനും ഭീകരസംഘടനകള്‍ക്കുമെതിരെ നടപടിയെടുക്കൂ: പാകിസ്താനോട് യുഎസ്, നീക്കം ബന്ധം മെച്ചപ്പെടുത്താൻ!

English summary
After months of anticipation, WhatsApp rolled out its payments feature to select users across the country to much enthusiasm this week, providing a strong boost to India’s digital payments ecosystem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X