100 രൂപയിലെത്താനാകുമോ റിലയന്‍സ് പവറിന്? 2025 ല്‍ കാത്തിരിക്കുന്നതെന്ത്?
ഇന്ത്യയുടെ ഊര്‍ജ മേഖലയിലെ പ്രമുഖരായ റിലയന്‍സ് പവര്‍ പ്രതീക്ഷാജനകമായ തിരിച്ചുവരവിന്റെ പാതയിലാണ്. കടവും അനുബന്ധ തര്‍ക്കങ്ങളും ഉള്‍പ്പെടെയുള്ള കാര്യമായ വെല്ലുവിളികളെ അതിജീവിച്ച ശേഷം കമ്പനി ഇപ്പോള്‍ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തങ്ങളുടെ ഊര്‍ജ വിപണി വിപുലീകരിക്കാനും നൂതന പദ്ധതികള്‍ പര്യവേക്ഷണം ചെയ്യാനുമുള്ള പദ്ധതികളുടെ ആലോചനയിലാണ് കമ്പനി.
താപവൈദ്യുത ശേഷി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് കമ്പനി നോക്കുന്നത്. ഈ നീക്കങ്ങള്‍ക്ക് സമീപഭാവിയില്‍ അതിന്റെ ഓഹരി വില 100 രൂപയിലേക്ക് ഉയര്‍ത്താന്‍ കഴിയുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ ഓഹരി വില 4.89 ശതമാനം ഉയര്‍ന്ന് 200 രൂപയായി. വെള്ളിയാഴ്ച ഓഹരിയൊന്നിന് 45.25 രൂപയായിരുന്നു വില.

ഡിസംബര്‍ ആറ് വരെയുള്ള കണക്ക് പ്രകാരം കമ്പനിയുടെ വിപണി മൂലധനം ഏകദേശം 17,755 കോടി രൂപയായിരുന്നു. ഈ സ്റ്റോക്ക് ഒരാഴ്ചയ്ക്കുള്ളില്‍ 14.5 ശതമാനം റിട്ടേണ്‍ നേടി. റിലയന്‍സ് പവര്‍ ലിമിറ്റഡ്, റിലയന്‍സ് ന്യൂ എനര്‍ജി ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റംസ് എന്നിവയ്ക്കെതിരായ 3 വര്‍ഷത്തെ ഡീബാര്‍മെന്റ് നോട്ടീസ് എസ്ഇസിഐ പിന്‍വലിക്കുകയാണ്. നില്‍ അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് പവര്‍ വെല്ലുവിളികളെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്.
കമ്പനി അടുത്തിടെ അതിന്റെ കടപ്രശ്നങ്ങള്‍ പരിഹരിച്ചു. ഇത് കമ്പനിയുടെ ഒരു പ്രധാന വഴിത്തിരിവായി അടയാളപ്പെടുത്തുന്നു. വൈവിധ്യമാര്‍ന്ന ഊര്‍ജ, കല്‍ക്കരി പോര്‍ട്ട്ഫോളിയോ, ദീര്‍ഘകാല നിക്ഷേപങ്ങളോടുള്ള പ്രതിബദ്ധത എന്നിവയോടെ റിലയന്‍സ് പവര്‍ വിജയകരമായ വഴിത്തിരിവിലേക്ക് മുന്നേറുകയാണ് എന്നാണ് വിപണിയിലെ സംസാരം.
വലിയ ജനസംഖ്യയും വര്‍ധിച്ച് വരുന്ന വൈദ്യുതീകരണവും പ്രതിശീര്‍ഷ ഉപയോഗവും കാരണം ഇന്ത്യയില്‍ വൈദ്യുതിയുടെ ആവശ്യകത വര്‍ദ്ധിച്ചുവരികയാണ്.ഹരിത ഊര്‍ജ സംരംഭങ്ങള്‍ക്ക് ഉയര്‍ന്ന ഫണ്ട് അനുവദിക്കുന്നതും 2026 ഓടെ പുനരുപയോഗ ഊര്‍ജം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിന് തെര്‍മല്‍ യൂണിറ്റുകള്‍ കണ്ടെത്തുന്നതും ഉള്‍പ്പെടെ വൈദ്യുതി മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.
ഊര്‍ജ മേഖലയില്‍ 100% എഫ്ഡിഐ അനുവദിച്ചത് പോലുള്ള നയങ്ങളും ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന പോലുള്ള പദ്ധതികളും രാജ്യത്തുടനീളമുള്ള വൈദ്യുതീകരണം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ 17 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഊര്‍ജ മേഖലയുടെ ഗണ്യമായ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി പ്രതീക്ഷിക്കുന്നത്.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications