Get Updates
Get notified of breaking news, exclusive insights, and must-see stories!

200 ന്റെ നോട്ട് അവതരിക്കുന്നത് സുരക്ഷാ സവിശേഷതകളോടു കൂടിയോ....?

കണ്ണില്‍ നിന്ന് 45 ഡിഗ്രി കോണില്‍ പിടിച്ചാലും 200 എന്ന നമ്പര്‍ വ്യക്തമായി കാണാം.

ദില്ലി: മൂല്യം കുറഞ്ഞ നോട്ടുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ റിസര്‍വ്വ് ബാങ്ക് പുതിയ 200 രൂപാ നോട്ടുകള്‍ പുറത്തിറക്കാനിരിക്കേ 200 ന്റെ നോട്ട് എത്തുന്നത് സുരക്ഷാ സവിഷേതകളോടു കൂടിയെന്ന് റിപ്പോര്‍ട്ടുകള്‍. 2017 അവസാനത്തോടെ 200 ന്റെ നോട്ട് അച്ചടി പൂര്‍ത്തിയായി ലഭ്യമായിത്തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ നോട്ട് എടിഎമ്മുകളില്‍ ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാങ്കുകളില്‍ മാത്രമാകും 200 ന്റെ നോട്ട് ലഭിക്കുക എന്നാണ് സൂചനകള്‍.

ഇതിനിടെ സുരക്ഷാ സവിശേഷതകളോടു കൂടിയാകും 200 ന്റെ നോട്ട് അവതരിക്കുക എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവനാഗിരി ലിപിയിലായിരിക്കും 200 എന്ന നമ്പര്‍ രേഖപ്പെടുത്തുക. മുന്‍വശത്ത് ഫ്‌ളോറല്‍ ഡിസൈന്‍ ഉണ്ടായിരിക്കും. 200 എന്ന നമ്പറും നോട്ടിലെ ഗാന്ധിജിയുടെ ചിത്രവും വാട്ടര്‍ മാര്‍ക്കിലായിരിക്കും രേഖപ്പെടുത്തുക. കണ്ണില്‍ നിന്ന് 45 ഡിഗ്രി കോണില്‍ പിടിച്ചാലും 200 എന്ന നമ്പര്‍ വ്യക്തമായി കാണാം. ഇന്ത്യ, ആര്‍ബിഐ, എന്നീ വാക്കുകളും നോട്ടില്‍ ഉണ്ടാകും. കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ മാര്‍ക്കുകളും നോട്ടില്‍ രേഖപ്പെടുത്തും. ഗ്യാരണ്ടി ക്ലോസിനൊപ്പം റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പും പ്രോമിസ് ക്ലോസും റിസര്‍വ്വ് ബാങ്ക് ലോഗോയും 200 ന്റെ നോട്ടില്‍ ഉണ്ടായിരിക്കും.

rbi-06-14

200 രൂപാ നോട്ടുകളുടെ അച്ചടി ഇപ്പോള്‍ നടന്നുവരികയാണ്. ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂല്യം കുറവുള്ള നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ഇല്ലെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ധനകാര്യ മന്ത്രാലയവും റിസര്‍വ്വ് ബാങ്കും 200 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി നല്‍കിയത്.2016 നവംബര്‍ 8 നാണ് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേമന്ദ്രമോദി പ്രഖ്യാപിച്ചത്. 2000 ന്റെ നോട്ടുകളാണ് പകരമെത്തിയത്. പിന്നാലെ 500 ന്റെ നോട്ടുമെത്തി. എന്നാല്‍ ചെറിയ മൂല്യമുള്ള നോട്ടുകളുടെ ദൗര്‍ലഭ്യം പണവിനിമയങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+